കൊച്ചി: ബജാജ് ഓട്ടോ ലിമിറ്റഡ് പുറത്തിറക്കിയ സി.എൻ.ജി മോട്ടോർ സൈക്കിളായ ഫ്രീഡം 125 കേരളത്തിലും അവതരിപ്പിച്ചു. ബജാജ് ഫ്രീഡം 125 കേരളത്തിലെ 83 സെയിൽസ് ടച്ച് പോയിന്റുകളിൽ ലഭ്യമാകും. മൂന്നു വേരിയന്റുകളിൽ എബോണി ബ്ലാക്ക്, കരീബിയൻ ബ്ലൂ, സൈബർ വൈറ്റ്, റേസിംഗ് റെഡ്, പ്യൂറ്റർ ഗ്രേ എന്നീ നിറങ്ങളിൽ ലഭിക്കും. കൊച്ചി എക്‌സ് ഷോറൂം വില 95,770 രൂപയാണ്.
പെട്രോൾ മോട്ടോർ സൈക്കിളുകളെ അപേക്ഷിച്ച് ബജാജ് ഫ്രീഡം 125 50 ശതമാനം വരെ ചെലവ് കുറയ്ക്കും. രണ്ടുകിലോ സി.എൻ.ജിയിൽ 200 കിലോമീറ്ററിലധികം സഞ്ചരിക്കും. രണ്ടു ലിറ്റർ ശേഷിയുള്ള പെട്രോൾ ടാങ്കുമുണ്ട്. മോണോലിങ്ക്ഡ് സസ്‌പെൻഷൻ, നീളമുള്ള ക്വിൽറ്റഡ് എൽ.ഇ.ഡി ഹെഡ്‌ലൈറ്റ്, ഡിജിറ്റൽ സ്പീഡോമീറ്റർ, ബ്ലൂടൂത്ത് കണക്ടിവിറ്റി എന്നിവയുണ്ട്.
ജൂലായ് അഞ്ചിന് അവതരിപ്പിച്ചശേഷം ഫ്രീഡം 125 ന്ഉ പഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വർദ്ധിച്ചുവരുന്ന ഇന്ധനച്ചെലവ് പരിഹരിക്കാനും പാരിസ്ഥിതിക ആഘാതം കുറയ്ക്കാനും ഫ്രീഡം സഹായിക്കും.
സാരംഗ് കാനഡെ
ബജാജ് ഓട്ടോ ലിമിറ്റഡ് മോട്ടോർ സൈക്കിൾസ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |