അഭിമുഖം
കേരള വാട്ടർ അതോറിട്ടിയിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ (കാറ്റഗറി നമ്പർ 487/2020) തസ്തികയിലേക്ക് സെപ്തംബർ 4ന് രാവിലെ 10ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്)
(പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 266/2023), മാത്തമാറ്റിക്സ് (ജൂനിയർ) (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 721/2023) തസ്തികകളിലേക്ക് സെപ്തംബർ 4ന് രാവിലെ 8ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധനയും അഭിമുഖവും നടത്തും.
പാലക്കാട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 66/2023) തസ്തികയിലേക്ക് സെപ്തംബർ 4 മുതൽ 6 വരെ പി.എസ്.സി പാലക്കാട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്.
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) കമ്പ്യൂട്ടർ സയൻസ് (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 417/2022) തസ്തികയിലേക്ക് സെപ്തംബർ 6ന് രാവിലെ 7.30നും 10നും പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധനയും അഭിമുഖവും നടത്തും.
ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ ലഭിക്കും.
ഒ.എം.ആർ. പരീക്ഷ
കേരള വാട്ടർ അതോറിറ്റിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 93/2023),
ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 250/2023), ലോവർ ഡിവിഷൻ
ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ 684/2023), ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ
കൺസൾട്ടന്റ്സ് ലിമിറ്റഡിൽ ടൈപ്പിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 256/2023), കേരള സംസ്ഥാന പട്ടികജാതി/പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ടൈപ്പിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ
698/2023) തസ്തികകളിലേക്ക് 30ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ
നടത്തും.
പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് (കാറ്റഗറി നമ്പർ
503/2023) തസ്തികയിലേക്ക് 31ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.30 വരെ ഒ.എം.ആർ.പരീക്ഷ നടത്തും.
അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കണം.
കേരള സർവകലാശാല
ബിരുദാനന്തര ബിരുദ പ്രവേശനം
ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ/യു.ഐ.ടി കോളേജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് സപ്ലിമെന്ററി/കമ്മ്യൂണിറ്റി ക്വാട്ട അലോട്ട്മെന്റിലേക്കായി പുതിയ രജിസ്ട്രേഷൻ ചെയ്യുന്നതിനും, ഓപ്ഷൻ നൽകുന്നതിനും ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ
വരുത്തുന്നതിനുമുള്ള അവസാന തീയതി സെപ്റ്റംബർ 5 വരെ നീട്ടി. പുതുക്കിയ ഷെഡ്യൂൾ വെബ്സൈറ്റിൽ. അലോട്ട്മെന്റ് സംബന്ധമായ വിവരങ്ങൾ: https://admissions.keralauniversity.ac.in
സ്പോട്ട് അഡ്മിഷൻ
കുറവൻകോണം യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (യു.ഐ.ടി.) സെന്ററിൽ ബി.എസ്സി കമ്പ്യൂട്ടർ സയൻസ്, ബി.എസ്സി. ഇലക്ട്രോണിക്സ് എന്നീ 4 വർഷ ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 23ന് കോളേജ്തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. താത്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ രേഖകളുമായി (ടി.സി ഉൾപ്പെടെയുള്ളവയുടെ ഒറിജിനൽ സഹിതം) രാവിലെ 10ന് മുൻപായി കുറവൻകോണം സെന്ററിൽ റിപ്പോർട്ട് ചെയ്യണം. അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾ അന്നുതന്നെ ഫീസ് അടയ്ക്കണം. ഫോൺ: 9400933461, 9446414660.
പരീക്ഷാഫലം
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.ടെക്. (2020 സ്കീം - റെഗുലർ - 2023 അഡ്മിഷൻ, സപ്ലിമെന്ററി - 2020, 2022 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ്, എം.എസ്സി ഹോം സയൻസ് (ഫാമിലി റിസോഴ്സ് മാനേജ്മെന്റ്), എം.എസ്സി ഹോം സയൻസ് (എക്സ്റ്റൻഷൻ എഡ്യുക്കേഷൻ), എം.എസ്സി ഹോം സയൻസ് (ഫുഡ് ആൻഡ് നൂട്രീഷൻ), എം.എസ്സി ഹോം സയൻസ് (നൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനയ്ക്ക് റെഗുലർ വിദ്യാർത്ഥികൾ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി വിദ്യാർത്ഥികൾ exams.keralauniversity.ac.in മുഖേനയും 29നകം ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
തീയതി പുനഃക്രമീകരിച്ചു
ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ/ എം.എസ്സി/ എം.കോം/ എം.എസ്.ഡബ്ല്യൂ/ എം.എം.സി.ജെ/ എം.എ.എച്ച്.ആർ.എം/ എം.ടി.ടി.എം (ന്യൂജനറേഷൻ കോഴ്സ് ഉൾപ്പെടെ) ഡിഗ്രി പരീക്ഷയുടെ സി.എ മാർക്ക് അപ്ലോഡ് ചെയ്യേണ്ട തീയതി സെപ്റ്റംബർ 6ലേക്കും പ്രോജക്ട് അപ്ലോഡ് ചെയ്യേണ്ട തീയതി സെപ്റ്റംബർ 10ലേക്കും പുനഃക്രമീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |