തിരുവനന്തപുരം: അൽപമെങ്കിലും ധാർമ്മികത ബാക്കിയുണ്ടെങ്കിൽ ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തു നിന്ന് രഞ്ജിത്തിനെ ഉടൻ മാറ്റണമെന്ന് സംവിധായകൻ ഡോ.ബിജു സർക്കാരിനോട് ആവശ്യപ്പെട്ടു.
ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെപ്പറ്റി പരസ്യമായ ലൈംഗിക ആരോപണം ഉയർന്നു വന്നത് നിസാരമായി കണക്കാക്കാനാവില്ല. സാംസ്കാരിക മന്ത്രിക്ക് രഞ്ജിത്ത് ഇതിഹാസമൊക്കെയായി തോന്നുന്നത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്, പക്ഷേ, സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്ന് അനുഭവസ്ഥ തന്നെ വെളിപ്പെടുത്തിയ ഘട്ടത്തിൽ ഒരു നിമിഷം പോലും അക്കാഡമി ചെയർമാൻ സ്ഥാനത്ത് തുടരാൻ രഞ്ജിത്ത് അർഹനല്ലെന്നും അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |