SignIn
Kerala Kaumudi Online
Saturday, 05 October 2024 12.40 AM IST

1363 പേ‌ർ സി.ആർ.പി.എഫിൽ

Increase Font Size Decrease Font Size Print Page
crpf
പെരിങ്ങോം സി.ആർ.പി.എഫ് കേന്ദ്രത്തിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ അഡീഷണൽ ഡി.ഐ.ജി വിതുൽ കുമാർ സല്യൂട്ട് സ്വീകരിക്കുന്നു.

ചെറുപുഴ: പെരിങ്ങോം സി.ആർ.പി.എഫ് കേന്ദ്രത്തിൽ 157-ാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. പരേഡിൽ 856 പുരുഷന്മാരും 507 സ്ത്രീകളും, ഉൾപ്പടെ 1363 പേരാണ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്. 28 സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രെയിനികളിൽ കൂടുതലും ഒഡീഷ, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.

അഡീഷണൽ ഡി.ഐ.ജി വിതുൽ കുമാർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സല്യൂട്ട് സ്വീകരിച്ചു. സി.ടി.സി മുദ്‌ഖേഡ് ഐ.ജി, സി.ടി. വെങ്കിടേഷ്, ഐ.ജി കെ.കെ. സെക്ടർ ടി. വിക്രം എന്നിവരും സന്നിഹിതരായിരുന്നു. ആർ.ടി.സി പെരിങ്ങോം ഡി.ഐ.ജി/പ്രിൻസിപ്പൽ മാത്യു എ. ജോൺ സ്വാഗതം പറഞ്ഞു. ആർ.ടി.സി പെരിങ്ങോം കമാൻഡന്റ് ബിനോയ് ചേത്രി സത്യവാചകം ചൊല്ലിക്കൊടുത്തു. വർണ്ണാഭമായ മാർച്ച് പാസ്റ്റും പരിശീലനാർത്ഥികളുടെ കായിക പ്രകടനവും സത്യപ്രതിജ്ഞയ്ക്ക് ശേഷം നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR, CRPF
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.