മൂവാറ്റുപുഴ: ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി കല്ലൂർക്കാട് കോസ്മോപൊളിറ്റൻ ലൈബ്രറിയുടെ നേതൃത്വത്തിൽ " വലിച്ചെറിയൽ ശീലം ഉപേക്ഷിക്കൂ നാടിനെ വൃത്തിയാക്കൂ " എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനായി കല്ലൂർക്കാട് ടൗണിൽ വിളംബരജാഥയും 'മാലിന്യമുക്തം നവകേരളം ' പ്രതിജ്ഞയും എടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഡോ. ജോസ് അഗസ്റ്റിൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഷിവാഗോ തോമസ് മുഖ്യപ്രഭാഷണം നടത്തി. അജയ് വേണു പെരിങ്ങാശേരി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബാബു മനയ്ക്ക പറമ്പൻ, അനിൽ കെ. മോഹനൻ എന്നിവർ സംസാരിച്ചു . ലൈബ്രറി സെക്രട്ടറി ജോസ് ജേക്കബ്, ജോർജ് ഡാനിയേൽ, കെ.കെ ജയേഷ്, സോയി സോമൻ, ബിന്ദു വിനേഷ്, ജോസ് ഇടശേരി, ലിസി ജോസ്, സിന്ധു ശശി, ജോൺസൺ ജോസഫ്, ബേബി അഗസ്റ്റിൻ, പി.ആർ. പങ്കജാക്ഷി, ലീല വാസു, രജിമോൾ മധു, എം.എ തോമസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |