ശ്രീനഗർ: ഉറിയിലേക്കുള്ള പാക് സേനയുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം തകർത്തതായി റിപ്പോർട്ട്. ചൊവ്വാഴ്ചയാണ് പാക് സേനയുടെ പിന്തുണയോടെ ഭീകരർ ഉറി സെക്ടറിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. സ്വാതന്ത്ര്യദിനാഘോഷത്തിന് രണ്ടുദിവസം മുൻപാണ് പാകിസ്ഥാന്റെ പ്രകോപനം.
പാക് ഭീകരഗ്രൂപ്പുകളെ ഇന്ത്യയിലേക്ക് കടത്തിവിടാനുള്ള ശ്രമമാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് എൻ.ഐ.എ വൃത്തങ്ങൾ പറഞ്ഞു. കാശ്നീരിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു പാകിസ്ഥാന്റെ ലക്ഷ്യം. പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ഏതുനീക്കവും നേരിടാൻ തയ്യാറെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു.