SignIn
Kerala Kaumudi Online
Friday, 30 July 2021 1.22 PM IST

മരട് ഫ്ളാറ്റിലെ ഉടമകളെ തത്കാലം ഒഴിപ്പിക്കില്ല

kaumudy-news-headlines

1. മരട് ഫ്ളാറ്റിലെ ഉടമകളെ തത്കാലം ഒഴിപ്പിക്കില്ല എന്ന് നഗരസഭാ അധ്യക്ഷ ടി.എച്ച് നാദിറ. സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് മാത്രമേ മുന്നോട്ട് പോവുകയുള്ളു. പുനരധിവാസം ഒരുക്കേണ്ടത് സര്‍ക്കാര്‍ എന്നും ടി.എച്ച് നാദിറ പ്രതികരിച്ചു. അതേസമയം, മരട് ഫ്ളാറ്റ് വിഷയത്തില്‍ ഇപ്പോള്‍ ഇടപെടില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രശ്നം സംസ്ഥാന വിഷയം ആണ്. കോടതി ആവശ്യപ്പെടാതെ വിഷയത്തില്‍ ഇടപെടേണ്ട സാഹചര്യം ഇല്ല. പരിസ്ഥിതി മന്ത്രാലയത്തോട് കോടതി അഭിപ്രായം ചോദിച്ചിട്ടില്ല. മുഖ്യമന്ത്രിയും ഗവര്‍ണറും പരിസ്ഥിതിയും മന്ത്രിയും ആയി ഫോണില്‍ സംസാരിച്ചു. മരടില്‍ കേന്ദത്തിന്റെ സഹായം തേടും എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.


2. മരട് ഫ്ളാറ്റ് പൊളിക്കുന്ന വിഷയത്തില്‍ പരിസ്ഥിതി ആഘാത പഠനം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കില്ല എന്ന് വ്യക്തമാക്കി സുപ്രീംകോടതി. ഫ്ളാറ്റ് പൊളിക്കുന്നത് പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കും എന്നായിരുന്നു ഹര്‍ജിക്കാന്റെ വാദം. ഇവ പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന മാലിന്യം എന്തു ചെയ്യണം എന്നതിലും വ്യക്തമായ ധാരണ ആയിട്ടില്ല. അതിനാല്‍ വിധഗ്ധ ഏജന്‍സിയെ ഉപയോഗിച്ച് പരിസ്ഥിതി ആഘാത പഠനം നടത്തണം എന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.
3. സമരം അവസാനിപ്പിച്ചു എങ്കിലും നഗരസഭ നടപടികള്‍ തുടര്‍ന്നാല്‍ ശക്തമായി പ്രതിഷേധിക്കാന്‍ ആണ് ഫ്ളാറ്റ് ഉടമകളുടെ തീരുമാനം. ഫ്ളാറ്റുകളിലെ താമസക്കാര്‍ക്ക് ഒഴിയാന് അഞ്ചു ദിവസത്തെ സമയപരിധി ആണ് നഗരസഭ അനുവദിച്ചിരുന്നത്. ഈ നോട്ടീസിന്റെ സമയപരിധി അവസാനിച്ചതിനെ തുടര്‍ന്ന് താത്കാലിക പുനരധിവാസം അവശ്യമുള്ളവര്‍ അറിയിക്കണം എന്ന് അവശ്യപ്പെട്ട് നഗര സഭ വീണ്ടും ഒരു നോട്ടീസ് പതിപ്പിച്ചിരുന്നു. ഇതിന്റെയും സമയ പരിധി അവസാനിച്ചു. ഒരാളുപോലും മറുപടി നല്‍കിയിട്ടില്ല.
4. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര് അഴിമതി കാണിച്ചാലും സര്‍ക്കാറിന്റെ നയം ഇത് ആയിരിക്കും. അഴിമതി കാട്ടുന്നവര്‍ ആദ്യം സ്വയം നന്നാകണം. പ്രതികരണം, പാലായില്‍ ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവെ. ഇന്ന് മുതല്‍ മൂന്നുദിവസം പാലായില്‍ തമ്പടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണത്തിന് നേതൃത്വം നല്‍കും. മന്ത്രിപ്പടയാണ് എല്‍.ഡി.എഫിനായി പാലായുടെ നിരത്തിലുള്ളത്
5. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മാണിയെന്ന അതികായന്റെ ഭൂരിപക്ഷം 4703 വോട്ടായി കുറച്ചതാണ് എല്‍.ഡി.എഫ് പ്രതീക്ഷ. ചിട്ടയാര്‍ന്ന പ്രചാരണത്തിനൊപ്പം നാലാം തവണ മത്സരിക്കുന്ന മാണി സി. കാപ്പന് ഒരവസരമെന്ന സഹതാപവും ഇവര്‍ ഉയര്‍ത്തുന്നു. ഒപ്പം കേരള കോണ്‍ഗ്രസിലെ ഭിന്നതയും പ്രചാരണ വിഷയമാണ്.കുടുംബയോഗങ്ങളിലെല്ലം മന്ത്രിമാര്‍ വാഗ്ദാനങ്ങളുടെ പെരുമഴയാണ് തീര്‍ക്കുന്നത്.
6. കെ.എം. മാണിയുടെ ഓര്‍മകളും കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലാ സമ്മാനിച്ച വമ്പന്‍ ഭൂരിപക്ഷവും യു.ഡി.എഫ് ക്യാമ്പിന് ആത്മവിശ്വാസം ഏകുന്നു. ക മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പുതുതാരം രമ്യ ഹരിദാസ് എന്നിവരടക്കം കോണ്‍ഗ്രസിലെ വലിയൊരു നേതൃനിര ദിവസങ്ങളായി യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമിനുവേണ്ടി പാലായിലുണ്ട്. വെള്ളാപ്പള്ളിയുടെ പ്രസ്താവനയുടെ ഞെട്ടലിലാണ് എന്‍. ഹരിക്കായി അക്ഷീണ പ്രയത്നം നടത്തുന്ന എന്‍.ഡി.എ ക്യാമ്പ്
7. പാലാരിവട്ടം പാലത്തിന് ഉണ്ടായത്, സാങ്കേതിക പിഴവ് മാത്രം എന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാംഹീം കുഞ്ഞ്. മുന്‍കൂര്‍ പണം നല്‍കിയതില്‍ തെറ്റില്ല. ഇടപ്പള്ളി പാലത്തിനായും പണം കൊടുത്തിട്ടുണ്ട് എന്നും ഇബ്രാഹീം കുഞ്ഞ് മാദ്ധ്യമങ്ങളോട്. ടി.ഒ സൂരജിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട ആവശ്യം ഇല്ല എന്നും പ്രതികരണം. സര്‍ക്കാരും ഇ. ശ്രീധരനും എടുക്കുന്ന തീരുമാനത്തിന് ഒപ്പം നില്‍ക്കും. ഫയല്‍ ഏറ്റവും ഒടുവില്‍ മാത്രമാണ് തന്റെ പക്കല്‍ എത്തിയത്. താന്‍ പ്രതിക്കൂട്ടില്‍ ആണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. അന്വേഷണവും ആയി പൂര്‍ണമായി സഹകരിക്കും ഇബ്രാഹീം കുഞ്ഞ്
8. പാലാരിവട്ടം മേല്‍പ്പാലം ക്രമക്കേടില്‍ ഇബ്രാഹീം കുഞ്ഞിന് പങ്കുണ്ട് എന്ന് കാട്ടി ടി.ഒ സൂരജ് സത്യവാങ്മൂലം നല്‍കിയിരുന്നു. കരാറുകാരന് മുന്‍കൂറായി പണം തിരിച്ചു പിടിച്ചതിനാല്‍ ഖജനാവിന് നഷ്ടം ഉണ്ടായില്ല എന്നും കഴിഞ്ഞ ദിവസം സൂരജ് വ്യക്തമാക്കി ഇരുന്നു. അതേസമയം, വിഷയത്തില്‍ ഇബ്രാഹീം കുഞ്ഞിനെ പിന്തുണച്ച് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. ഇബ്രാഹീം കുഞ്ഞിന് എതിരെ രേഖകള്‍ ഇല്ല. നിലവില്‍ ഉള്ളത് ഊഹാപോഹങ്ങളും ആരോപണങ്ങളും മാത്രം. വന്ന ഫയല്‍ അപ്രൂവ് ചെയ്യുക മാത്രമാണ് ഉണ്ടായത്. നിരപരാധിത്വം തെളിയിക്കാന്‍ മുന്നണി പിന്തുണ നല്‍കും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
9. നെടുമങ്ങാട് വീട് ജപ്തി ചെയ്ത സംഭവത്തില്‍ പണം അടച്ചാല്‍ പ്രമാണം തിരികെ തരാം എന്ന് എസ്.ബി.ഐ ബാങ്ക് അധികൃതര്‍. 2.10 ലക്ഷം തിരികെ അടച്ചാല്‍ പ്രമാണം തിരികെ തരാം എന്നും അധികൃതര്‍. ഉന്നത ഉദ്യോഗസ്ഥരും ആയി ബാങ്ക് അധികൃതര്‍ ആശയവിനിമയം നടത്തി. പതിനൊന്ന് വയസ്സുകാരി അടക്കമുള്ള കുടുംബത്തിന്റെ വീടാണ് കഴിഞ്ഞ ദിവസം എസ്.ബി.ഐ ബാങ്ക് ജപ്തി ചെയ്തത്. ഇത് വലിയ വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് പ്രതിഷേധവും ശക്തമായിരുന്നു. എം.എല്‍.എയടക്കമുള്ളവര്‍ ബാങ്കിനെ വിമര്‍ശിച്ച് രംഗത്ത് എത്തുകയും ചെയ്തിരുന്നു.
10. നെടുമങ്ങാട് പനവൂര്‍ പഞ്ചായത്തിലെ കുളപ്പാറ കുന്നുംപുറത്ത് ബാലുവിനെയും കുടുംബത്തെയും ആണ് ഇന്നലെ എസ്.ബി.ഐ വെഞ്ഞാറമ്മൂട് ശാഖ ജപ്തിയിലൂടെ വിട്ടീല്‍ നിന്ന് പുറത്താക്കിയത്. വീട് നിര്‍മ്മാണത്തിന് ആയി ബാലു രണ്ടുലക്ഷം രൂപ വായ്പ എടുത്തിരുന്നു. വായ്പ കൃത്യമായി തിരിച്ച് അടച്ചു കൊണ്ടിരുന്നതിനിടെ ബാലുവിന് ചില ആരോഗ്യപ്രശ്നങ്ങളള്‍ ഉണ്ടാകുകയും തിരിച്ചടവ് മുടങ്ങുകയും ആയിരുന്നു. തിരുവനന്തപുരം സി.ജെ.എം കോടതിയുടെ ഉത്തരവു പ്രകാരമാണ് ജപ്തിയെന്നാണ് ബാങ്ക് അറിയിച്ചത്. അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നെടുമങ്ങാട് സംഭവം ഒറ്റപ്പെട്ടതല്ല. മൊറട്ടോറിയത്തില്‍ സര്‍ക്കാരിന്റെ വാക്കും പഴയ ചാക്കും ഒരുപോലെയാണ്. കര്‍ഷകരെ ബാങ്കുകള്‍ പീഡിപ്പിക്കുക ആണെന്നും ചെന്നിത്തല പ്രതികരിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA NEWS, INDIA NEWS, HEADLINES, KAUMUDY HEADLINES, MARAD FLAT
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.