SignIn
Kerala Kaumudi Online
Tuesday, 19 November 2019 8.36 PM IST

സിനിമയുടെ എണ്ണത്തിൽ കാര്യമില്ല,​ ​സം​വി​ധാ​യ​കൻ​ ​അ​റി​യ​പ്പെ​ടു​ന്ന​ ​ആ​ളാ​ണോ​ ​എ​ന്നു​ ​പോ​ലും​ ​നോക്കാറില്ലെന്ന് രജിഷ വിജയൻ

rajisha-vijayan

​ഓണ​ക്കാ​ല​ത്തി​ന് ​ഫൈ​ന​ൽ​ ​വി​സി​ൽ​ ​മു​ഴ​ങ്ങി​യി​ട്ടും​ ​ഓ​ണ​ച്ചി​ത്ര​മാ​യ​ ​‘ഫൈ​ന​ൽ​സ്’​ ​പ്രേ​ക്ഷ​ക​രു​ടെ​ ​ഹൃ​ദ​യ​ത്തി​ലു​ണ്ട്.​ ​നാ​യ​ക​ന്മാ​രു​ടെ​ ​തോ​ളി​ലേ​റി​ ​വ​രു​ന്ന​ ​ഉ​ത്സ​വ​കാ​ല​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​വ്യ​ത്യ​സ്‌​ത​മാ​യി​ ​നാ​യി​ക​യു​ടെ​ ​പോ​രാ​ട്ടം​ ​പ്ര​മേ​യ​മാ​ക്കി​യ​ ​സി​നി​മ.​ ​ഫൈ​ന​ൽ​സ് ​വി​ജ​യ​മാ​യ​തി​ന്റെ​ ​സ​ന്തോ​ഷ​ത്തി​ലാ​ണു​ ​നാ​യി​ക​ ​ര​ജി​ഷ​ ​വി​ജ​യ​ൻ.​ ​നാ​ളു​ക​ൾ​ ​നീ​ണ്ട​ ​അ​ദ്ധ്വാ​ന​ത്തി​നു​ ​ഫ​ലം​ ​ല​ഭി​ച്ച​തി​ന്റെ​ ​ആ​ന​ന്ദ​വും​ ​ആ​ശ്വാ​സ​വും​ ​ര​ജി​ഷ​യു​ടെ​ ​മു​ഖ​ത്തു​ ​കാ​ണാം.​ ​സി​നി​മ,​ ​ജീ​വി​ത​ ​വി​ശേ​ഷ​ങ്ങ​ൾ​ ​ര​ജി​ഷ​ ​വാ​രാ​ന്ത്യ​കൗ​മു​ദി​യു​മാ​യി​ ​പ​ങ്കു​വ​യ്‌​ക്കു​ന്നു.

ഉ​യ​ർ​ത്തെ​ഴു​ന്നേ​റ്റ​ ​ഫൈ​ന​ൽ​സ്
ഫൈ​ന​ൽ​സ് ​ആ​ലീ​സ് ​എ​ന്ന​ ​സൈ​ക്ളി​സ്‌​റ്റി​ന്റെ​ ​ക​ഥ​യാ​ണ്.​ ​ഒ​രു​പാ​ട് ​സ്‌​പോ​ർ​ട്സ് ​താ​ര​ങ്ങ​ളു​ള്ള​ ​നാ​ടാ​ണ​ല്ലോ​ ​കേ​ര​ളം.​ ​നാ​ഷ​ണ​ൽ​ ​ഗെ​യിം​സി​നൊ​ക്കെ​ ​പോ​യി​ ​എ​ത്ര​ ​മെ​ഡ​ലാ​ണ് ​ന​മ്മ​ൾ​ ​കൊ​ണ്ടു​വ​രു​ന്ന​ത്.​ ​അ​തു​കൊ​ണ്ട് ​കു​റേ​പ്പേ​ർ​ക്ക് ​ബ​ന്ധി​പ്പി​ക്കാ​ൻ​ ​പ​റ്റു​ന്നൊ​രു​ ​ക​ഥ​യാ​യി​രു​ന്നു.​ ​മാ​ത്ര​മ​ല്ല​ ​സ്‌​പോ​ർ​ട്സ് ​സി​നി​മ​കൾ​ ​സ​മ്മാ​നി​ക്കു​ന്ന​ ​ത്രി​ല്ലു​ം ​ ​സ​സ്‌​പെ​ൻ​സു​മെല്ലാം ​ഫൈ​ന​ൽ​സി​ലു​ണ്ട്.​ ​സ​ത്യം​ ​പ​റ​ഞ്ഞാ​ൽ​ ​ഫൈ​ന​ൽ​സ് ​റി​ലീ​സ് ​ചെ​യ്‌​ത് ​ആ​ദ്യ​ത്തെ​ ​ര​ണ്ടു​ദി​വ​സം​ ​തി​യേ​റ്റ​റി​ൽ​ ​ആ​ളി​ല്ലാ​യി​രു​ന്നു.​ ​ചി​ല​ ​ഷോ​ക​ൾ​ ​കാ​ൻ​സ​ൽ​ ​ചെ​യ്യേ​ണ്ട​ ​അ​വ​സ്ഥ​ ​വ​രെ​യു​ണ്ടാ​യി.​ ​പ​ക്ഷേ,​​​ ​മൂ​ന്നാ​ലു​ ​ദി​വ​സം​ ​ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലൊ​ക്കെ​ ​ന​ല്ല​ ​അ​ഭി​പ്രാ​യം​ ​വ​രാ​ൻ​ ​തു​ട​ങ്ങി.

വ​ഴി​ത്തി​രി​വാ​യി​ ​നാ​ട​ക​ക്കാ​ലം
ആ​ദ്യ​ ​ചി​ത്രം​ ​അ​നു​രാ​ഗ​ ​ക​രി​ക്കി​ൻ​ ​വെ​ള്ളം​ ​ക​ഴി​ഞ്ഞ് ​ഒ​രു​ ​സി​നി​മ​ക്കാ​ര​ൻ,​​​ ​ജോ​ർ​ജേ​ട്ട​ൻ​സ് ​പൂ​രം​ ​എ​ന്നി​വ​യി​ലാ​ണ് ​അ​ഭി​ന​യി​ച്ച​ത്.​ ​അ​നു​രാ​ഗ​ ​ക​രി​ക്കി​ൻ​ ​വെ​ള്ള​ത്തി​ന് ​മി​ക​ച്ച​ ​ന​ടി​ക്കു​ള്ള​ ​സം​സ്ഥാ​ന​ ​അ​വാ​ർ​ഡും​ ​ല​ഭി​ച്ചു.​ ​അ​തു​ക​ഴി​ഞ്ഞ് ​ഞാ​നൊ​രു​ ​ബ്രേ​ക്ക് ​എ​ടു​ത്തു.​ ​ആ​ ​സ​മ​യ​ത്ത് ​നാ​ട​കം​ ​ചെ​യ്യ​ണ​മെ​ന്ന് ​ആ​ഗ്ര​ഹം​ ​തോ​ന്നി.​ ​ഒ​രു​ ​അ​ഭി​നേ​താ​വി​നെ​ ​സം​ബ​ന്ധി​ച്ച് ​അ​ഭി​ന​യ​ത്തി​ന്റെ​ ​വി​വി​ധ​ ​ത​ല​ങ്ങ​ൾ​ ​അ​റി​ഞ്ഞി​രി​ക്കു​ന്ന​ത് ​ന​ല്ല​ത​ല്ലേ.​ ​കോ​ളേ​ജി​ൽ​ ​പ​ഠി​ക്കു​മ്പോ​ൾ​ ​തെ​രു​വു​നാ​ട​ക​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​അ​ങ്ങ​നെ​ ​നാ​ട​ക​ത്തി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​പോ​യി.​ ​ഫൈ​ന​ൽ​സി​ന്റെ​ ​സം​വി​ധാ​യ​ക​ൻ​ ​അ​രു​ൺ​ ​ചേ​ട്ട​നാ​ണ് ​ആ​ ​നാ​ട​കം​ ​സം​വി​ധാ​നം​ ​ചെ​യ്‌​ത​ത്.​ ​അ​തി​ന്റെ​ ​റി​ഹേ​ഴ്സ​ൽ​ ​ന​ട​ക്കു​ന്ന​ ​സ​മ​യ​ത്ത് ​അ​രു​ൺ​ ​ചേ​ട്ട​ൻ​ ​ര​ണ്ട് ​ക​ഥ​ക​ൾ​ ​പ​റ​ഞ്ഞു,​​​ ​ഒ​ന്ന് ​ഫൈ​ന​ൽ​സാ​യി​രു​ന്നു.​ ​അ​തെ​നി​ക്ക് ​ഇ​ഷ്‌​ട​പ്പെ​ട്ടു. ഇ​തി​നി​ട​യി​ൽ​ ​ജൂ​ണി​ൽ​ ​അ​ഭി​ന​യി​ച്ചു.

കാ​ത്തി​രു​ന്ന​ ​ക​ഥാ​പാ​ത്ര​ങ്ങൾ
അ​നു​രാ​ഗ​ ​ക​രി​ക്കി​ൻ​ ​വെ​ള്ളം​ ​ക​ഴി​ഞ്ഞ് ​എ​ന്നെ​ത്തേ​ടി​ ​വ​ന്ന​ ​റോ​ളു​ക​ളി​ൽ​ 90​ ​ശ​ത​മാ​ന​വും​ ​അ​തി​ലെ​ ​എ​ലി​സ​ബ​ത്ത് ​എ​ന്ന​ ​ക​ഥാ​പാ​ത്ര​വു​മാ​യി​ ​സാ​മ്യ​മു​ള്ള​താ​യി​രു​ന്നു.​ ​അ​വ​ ​സ്വീ​ക​രി​ച്ചാ​ൽ​ ​ടൈ​പ്പ് ​കാ​സ്‌​റ്റ് ​ചെ​യ്യ​പ്പെ​ടു​മെ​ന്ന് ​ഉ​റ​പ്പാ​യി​രു​ന്നു.​ ​പി​ന്നെ​ ​വ്യ​ത്യ​സ്‌​ത​മാ​യ​ ​റോ​ളു​ക​ൾ​ക്കാ​യു​ള്ള​ ​കാ​ത്തി​രി​പ്പാ​യി​.​ ​കൊ​മേ​ഴ്സ്യ​ൽ​ ​സി​നി​മ​ക​ളു​ടെ​ ​ഭാ​ഗ​മാ​വ​ണം​ ​എ​ന്നു​ ​വ​ച്ചാ​ണ് ​ജോ​ർ​‌​ജേ​ട്ട​ൻ​സ് ​പൂ​ര​വും​ ​ഒ​രു​ ​സി​നി​മ​ക്കാ​ര​നും​ ​ചെ​യ്യു​ന്ന​ത്.​ ​എ​ന്നി​ട്ടും​ ​എ​ലി​സ​ബ​ത്തി​നോ​ട്​ ​സാ​മ്യ​മു​ള്ള​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​വ​ന്നു​കൊ​ണ്ടി​രു​ന്നു.​ ​ജോ​ർ​ജേ​ട്ട​ൻ​സ് ​പൂ​രം​ ​ചെ​യ്യു​മ്പോ​ഴാ​ണ് ​ജൂ​ണി​ന്റെ​ ​ക​ഥ​ ​കേ​ൾ​ക്കു​ന്ന​ത്.​ ​പ​ക്ഷേ,​​​ ​പൊ​ഡ്യൂ​സ​റെ​ ​കി​ട്ടി​യി​രു​ന്നി​ല്ല.​ ​ഒ​രു​പാ​ട് ​പ്രൊ​ഡ്യൂ​സ​ർ​മാ​രോ​ട് ​ക​ഥ​ ​പ​റ​ഞ്ഞു.​ ​ചി​ല​ർ​ ​നോ​ക്ക​ട്ടേ​ ​എ​ന്ന് ​പ​റ​ഞ്ഞ് ​നീ​ട്ടി​ക്കൊ​ണ്ടു​ ​പോ​കും.​ ​കു​റേ​നാ​ൾ​ ​കാ​ത്തി​രി​ക്കേ​ണ്ടി​ ​വ​ന്നു.​ ​അ​വ​സാ​നം​ ​പ​തി​നേ​ഴാ​മ​ത്തെ​ ​പ്രൊ​ഡ്യൂ​സ​റാ​യാ​ണ് ​വി​ജ​യ് ​ബാ​ബു​ ​ചേ​ട്ട​ൻ​ ​വ​രു​ന്ന​ത്.​ ​ഞാ​നാ​ണ് ​വി​ജ​യ് ​ചേ​ട്ട​നോ​ട് ​ഈ​ ​തി​ര​ക്ക​ഥ​യു​ടെ​ ​കാ​ര്യം​ ​പ​റ​ഞ്ഞ​ത്.

തി​ര​ക്ക​ഥ​യാ​ണ് ​ നാ​യ​കൻ
അ​ഭി​ന​യി​ച്ച് ​തു​ട​ങ്ങി​യ​പ്പോ​ൾ​ ​ത​ന്നെ​ ​ചെ​യ്യു​ന്ന​ ​സി​നി​മ​ക​ളു​ടെ​ ​എ​ണ്ണ​ത്തി​ല​ല്ല,​​​ ​ന​ല്ല​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​ചെ​യ്യു​ന്ന​തി​ലാ​ണ് ​കാ​ര്യ​മെ​ന്ന് ​തീ​രു​മാ​നി​ച്ചു.​ ​അ​ടു​ത്ത​കാ​ല​ത്താ​യി​ ​സി​നി​മ​യി​ലു​ണ്ടാ​യ​ ​മാ​റ്റം​ ​ആ​ ​തീ​രു​മാ​നം​ ​ന​ട​പ്പാ​ക്കു​ന്ന​തി​ൽ​ ​ഉ​പ​കാ​ര​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​വ​ലി​യ​ ​പ്രൊ​ഡ​ക്‌​ഷ​ൻ​ ​ഹൗ​സു​ക​ൾ​ ​സ്ത്രീ​ക​ളെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​സി​നി​മ​ ​ചെ​യ്യാ​ൻ​ ​ത​യ്യാ​റാ​വു​ന്നു​ണ്ട്.​ ​സ്‌​ത്രീ​യാ​ണോ​ ​പു​രു​ഷ​നാ​ണോ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മെ​ന്ന് ​നോ​ക്കാ​തെ​ ​അ​വ​ർ​ ​തി​ര​ക്ക​ഥ​യെ​ ​വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​ന്നു.​ ​സം​വി​ധാ​യ​ൻ​ ​അ​റി​യ​പ്പെ​ടു​ന്ന​ ​ആ​ളാ​ണോ​ ​എ​ന്നു​ ​പോ​ലും​ ​നോ​ക്കു​ന്നി​ല്ല.​ ​ചി​ല​ ​സി​നി​മ​ക​ളി​ൽ​ ​എ​ല്ലാ​വ​രും​ ​പു​തു​മു​ഖ​ങ്ങ​ളാ​ണ്.​ ​നി​ർ​മ്മാ​ണ​ ​ക​മ്പ​നി​ക​ളെ​ ​സം​ബ​ന്ധി​ച്ച് ​ഇ​പ്പോ​ൾ​ ​ഹീ​റോ​ ​തി​ര​ക്ക​ഥ​യാ​ണ്.​ ​പ്രേ​ക്ഷ​ക​രു​ടെ​ ​ആ​സ്വാ​ദ​ന​ ​രീ​തി​യും​ ​മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു.​ ​അ​വ​രെ​ ​ന​മു​ക്ക് ​ക​ബ​ളി​പ്പി​ക്കാ​ൻ​ ​ക​ഴി​യി​ല്ല.​ ​ന​ല്ല​ ​സി​നി​മ​ക​ളെ​ല്ലാം​ ​വി​ജ​യി​ക്കു​ന്നു​ണ്ട്.​ .

സ്വ​പ്‌​ന​ങ്ങ​ൾ​ക്കൊ​പ്പം​ ​കു​ടും​ബം
സ്വ​ദേ​ശം​ ​കോ​ഴി​ക്കോ​ടാ​ണ്.​ ​പ​ക്ഷേ,​ ​എ​ന്റെ​ ​സൗ​ക​ര്യ​ത്തി​ന് ​വേ​ണ്ടി​ ​കൊ​ച്ചി​യി​ലാ​ണ് ​താ​മ​സി​ക്കു​ന്ന​ത്. സി​നി​മ​യി​ലെ​ ​പോ​ലെ​ ​എ​ന്റെ​ ​സ്വ​ന്തം​ ​അ​ച്‌​ഛ​നും​ ​അ​മ്മ​യും​ ​എ​ന്നെ​ ​ഒ​രു​പാ​ട് ​മ​ന​സി​ലാ​ക്കു​ക​യും​ ​എ​ന്റെ​ ​സ്വ​പ്‌​ന​ങ്ങ​ൾ​ക്കൊ​പ്പം​ ​നി​ൽ​ക്കു​ക​യും​ ​ചെ​യ്യു​ന്ന​വ​രാ​ണ്.​ ​പ​ക്ഷേ,​​​ ​സ്വ​ഭാ​വ​ത്തി​ൽ​ ​സി​നി​മ​യി​ലെ​ ​അ​ച്‌​ഛ​ന്മാ​രെ​ ​പോ​ലെ​യ​ല്ല.​ ​അ​ച്‌​ഛ​ൻ​ ​വി​ജ​യ​ൻ​ ​ആ​ർ​മി​യി​ലാ​യി​രു​ന്നു.​ ​അ​മ്മ​ ​ഷീ​ല​ ​ടീ​ച്ച​റാ​യി​രു​ന്നു.​ ​അ​നി​യ​ത്തി​ ​അ​ഞ്ചു​ഷ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CINEMA, RAJISHA VIJAYAN, FINALS, RAJISHA VIJAYAN INTERVIEW
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.