SignIn
Kerala Kaumudi Online
Saturday, 16 November 2019 1.50 AM IST

സൈനിക സ്‌കൂൾ പ്രവേശനം: പ്രവേശന പരീക്ഷ ജനുവരിയിൽ

തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്‌കൂളിലെ 2020-21 വർഷത്തെ ആറ്, ഒമ്പത് ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷകൾക്കുള്ള ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന തീയതി 10 വരെ നീട്ടി. പ്രോസ്‌പെക്ടസും അപേക്ഷാഫോമും ഓൺലൈൻ വഴി ലഭ്യമാകും. അപേക്ഷഫോം www.sainikschooladmission.in വെബ്സൈറ്റിൽ. ഓൺലൈൻ അപേക്ഷാ രജിസ്‌ട്രേഷൻ ഫീസ്: ജനറൽ വിഭാഗം/ വിമുക്തഭടന്റെ പുത്രൻ - 400 രൂപ, പട്ടിക ജാതി/ പട്ടിക വർഗ വിഭാഗം - 250 രൂപ.

സീ​റ്റുകളുടെ എണ്ണം : ആറാം ക്ലാസിലേക്ക് -80. ഒമ്പതാം ക്ലാസിലേക്ക്-10. പ്രവേശനം ആൺകുട്ടികൾക്ക് മാത്രം. ആറാം ക്ലാസിൽ പ്രവേശനത്തിന് അപേക്ഷിക്കുന്നവർ 2008 ഏപ്രിൽ ഒന്നിനും - 2010 മാർച്ച് 31-നും മദ്ധ്യേ ജനിച്ചവരായിരിക്കണം. ഒൻപതാം ക്ലാസിലേക്ക് അപേക്ഷിക്കുന്നവർ 2005 ഏപ്രിൽ ഒന്നിനും - 2007 മാർച്ച് 31-നും മദ്ധ്യേ ജനിച്ചവരും, എട്ടാം ക്ലാസിൽ പഠിക്കുന്നവരുമായിരിക്കണം. രക്ഷാകർത്താവിന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര/സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിയിരിക്കുന്ന വിവിധതരം സ്‌കോളർഷിപ്പുകൾ ലഭ്യമാണ്.


2020 ജനുവരി 5-ന് പാലക്കാട്, കോഴിക്കോട്, എറണാകുളം, കോട്ടയം, കഴക്കൂട്ടം സൈനിക സ്‌കൂൾ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടത്തും. പ്രവേശനം സംബന്ധിച്ച വിജ്ഞാപനം സ്‌കൂൾ വെബ്‌സൈ​റ്റിൽ. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തിൽ തയാറാക്കുന്ന മെരി​റ്റ് ലിസ്​റ്റിൽ നിന്നായിരിക്കും പ്രവേശനം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SAINIK SCHOOL
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.