ശിവഗിരി: വിജയദശമിദിനത്തിൽ ശിവഗിരിയിൽ ആയിരത്തോളം കുരുന്നുകൾ ഹരിശ്രീ കുറിച്ചു. ഇന്നലെ രാവിലെ 6 ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ തുടങ്ങിയ സന്യാസി ശ്രേഷ്ഠന്മാർ ശാരദാമഠത്തിനു മുന്നിൽ കുരുന്നുകളെ ഹരിശ്രീ എഴുതിച്ചു. മഹാസമാധിയിലും ശാരദാമഠത്തിലും വിശേഷാൽ പൂജകൾക്കു ശേഷമാണ് വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചത്.