ഉലൻ ഉദെ (സൈബീരിയ): ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ എട്ടാം മെഡലുറപ്പിച്ച് ഇന്ത്യയുടെ മേരികോം. ലോകചാമ്പ്യൻഷിപ്പിൽ മേരി കോം സെമി ഫെെനലിൽ പ്രവേശിച്ചു. 51 കിലോ ഫ്‌ളൈവെയിറ്റ് വിഭാഗത്തിൽ കൊളംബിയൻ താരം ഇൻഗ്രിറ്റ് വലൻസിയയെ കീഴടക്കിയാണ് മേരി കോം സെമി യോഗ്യത നേടിയത്.
ലോക ചാമ്പ്യൻഷിപ്പിൽ എട്ടാം മെഡൽ കൂടിയാണ് മേരികോം ഉറപ്പിച്ചത്. 51 കിലോ വിഭാഗത്തിൽ മേരികോമിന്റെ ആദ്യ മെഡൽ കൂടിയാകും ഇത്. എന്നാൽ, ഇതാദ്യമായാണ് ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ 51 കിലോ വിഭാഗത്തിൽ മേരി കോം മത്സരിക്കുന്നത്. 2012 -ലെ ഒളിമ്പിക്‌സ് വെങ്കല മെഡലും അഞ്ച് ഏഷ്യൻ കരീടങ്ങളും മേരി കോം സ്വന്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |