SignIn
Kerala Kaumudi Online
Sunday, 20 October 2019 12.56 PM IST

കേരള ബാങ്ക് നൽകുന്ന പ്രതീക്ഷ

-kerala-bank

ഏ​റെ​ ​നാ​ളാ​യി​ ​പ​റ​ഞ്ഞു​കേ​ൾ​ക്കു​ന്ന​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​സ്വ​ന്തം​ ​ബാ​ങ്കാ​യ​ ​കേ​ര​ള​ ​ബാ​ങ്ക് ​കേ​ര​ള​പ്പി​റ​വി​ ​ദി​ന​ത്തി​ൽ​ ​യാ​ഥാ​ർ​ത്ഥ്യ​മാ​കാ​ൻ​ ​പോ​വു​ക​യാ​ണ്.​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കു​ക​ളെ​ ​ല​യി​പ്പി​ച്ചു​ ​രൂ​പം​ ​കൊ​ള്ളു​ന്ന​ ​കേ​ര​ള​ ​ബാ​ങ്ക് ​സം​സ്ഥാ​ന​ത്തി​ന്റെ​ ​വി​ക​സ​ന​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​സു​പ്ര​ധാ​ന​ ​പ​ങ്കു​വ​ഹി​ക്കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.​ ​ത​ല​ങ്ങും​ ​വി​ല​ങ്ങും​ ​അ​ന​വ​ധി​ ​ബാ​ങ്കു​ക​ളു​ള്ള​ ​സം​സ്ഥാ​ന​ത്ത് ​ഇ​ത്ത​ര​ത്തി​ൽ​ ​പു​തി​യൊ​രു​ ​ബാ​ങ്കി​ന്റെ​ ​പ്ര​സ​ക്തി​ ​സം​ശ​യി​ക്കു​ന്ന​വ​രു​ണ്ടാ​കാം.​ ​എ​ന്നാ​ൽ​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​വി​ക​സ​നാ​വ​ശ്യ​ങ്ങ​ളോ​ട് ​വ​ള​രെ​യ​ടു​ത്തു​ ​ചേ​ർ​ന്നു​ ​നി​ൽ​ക്കാ​നും​ ​പ​ങ്കാ​ളി​യാ​കാ​നും​ ​കേ​ര​ള​ ​ബാ​ങ്കി​നു​ ​ക​ഴി​യും.​ ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​ഇ​ക്ക​ഴി​ഞ്ഞ​ ​തി​ര​ഞ്ഞെ​ടു​പ്പു​ ​പ​ത്രി​ക​യി​ലെ​ ​പ്ര​ധാ​ന​ ​വാ​ഗ്ദാ​ന​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്ന​ ​കേ​ര​ള​ ​ബാ​ങ്ക് ​പി​റ​വി​യെ​ടു​ക്കാ​ൻ​ ​വ​ള​രെ​യ​ധി​കം​ ​സ​മ​യ​മെ​ടു​ത്തു​ ​എ​ന്ന​തു​ ​ശ​രി​യാ​ണ്.​ ​നി​യ​മ​ക്കു​രു​ക്കു​ക​ളാ​യി​രു​ന്നു​ ​പ്ര​ധാ​ന​ ​കാ​ര​ണം.​ ​പി​ന്നെ​ ​പ്ര​തി​പ​ക്ഷ​ ​മു​ന്ന​ണി​യും​ ​കേ​ര​ള​ ​ബാ​ങ്കി​ന് ​പൂ​ർ​ണ​മാ​യും​ ​എ​തി​രാ​യി​രു​ന്നു.​ ​ബാ​ങ്ക് ​രൂ​പീ​ക​ര​ണം​ ​ത​ട​സ​പ്പെ​ടു​ത്താ​ൻ​ ​കോ​ട​തി​ ​വ​ഴി​യും​ ​അ​ല്ലാ​തെ​യും​ ​അ​വ​ർ​ ​ആ​കാ​വു​ന്ന​ത്ര​ ​പ്ര​തി​ബ​ന്ധ​ങ്ങ​ൾ​ ​തീ​ർ​ത്തു​കൊ​ണ്ടി​രു​ന്നു.


സ​ഹ​ക​ര​ണ​ ​പ്ര​സ്ഥാ​ന​ത്തി​ന് ​ശ​ക്ത​മാ​യ​ ​വേ​രോ​ട്ട​മു​ള്ള​ ​കേ​ര​ള​ത്തി​ൽ​ ​പു​തി​യ​ ​ബാ​ങ്കി​ന് ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​അ​തി​വി​പു​ല​മാ​യ​ ​സാ​ദ്ധ്യ​ത​ക​ളാ​ണു​ള്ള​ത്.​ ​ബാ​ങ്ക് ​രൂ​പീ​ക​ര​ണ​ത്തി​നെ​തി​രെ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഇ​നി​യും​ ​കേ​സ് ​തീ​രാ​നു​ണ്ട്.​ ​ഈ​ ​കേ​സി​ന്റെ​ ​തീ​ർ​പ്പി​നു​ ​വി​ധേ​യ​മാ​യി​ട്ടാ​ണ് ​റി​സ​ർ​വ് ​ബാ​ങ്ക് ​കേ​ര​ള​ ​ബാ​ങ്ക് ​തു​ട​ങ്ങാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​കി​യി​രി​ക്കു​ന്ന​ത്.​ ​അ​ടു​ത്ത​ ​മാ​ർ​ച്ച് 31​ ​വ​രെ​യാ​ണ് ​റി​സ​ർ​വ് ​ബാ​ങ്ക് ​അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ ​സ​മ​യ​ ​പ​രി​ധി.​ ​കേ​സും​ ​കൂ​ട്ട​വു​മൊ​ക്കെ​ ​തീ​ർ​ത്ത് ​അ​തി​നു​ ​മു​ന്നേ​ ​ബാ​ങ്ക് ​തു​ട​ങ്ങാ​നാ​യി​ല്ലെ​ങ്കി​ൽ​ ​അ​നു​മ​തി​ ​ലാ​പ്‌​സാ​കും.​ ​പി​ന്നീ​ട് ​എ​ല്ലാം​ ​വീ​ണ്ടും​ ​തു​ട​ങ്ങ​ണം.​ ​അ​തി​നൊ​ന്നും​ ​ഇ​ട​വ​രു​ത്താ​തെ​ ​ന​വം​ബ​ർ​ ​ഒ​ന്നി​നു​ ​ത​ന്നെ​ ​ബാ​ങ്ക് ​നി​ല​വി​ൽ​ ​വ​ര​ത്ത​ക്ക​വി​ധം​ ​ന​ട​പ​ടി​ക​ൾ​ ​ത്വ​രി​ത​പ്പെ​ടു​ത്താ​നു​ള്ള​ ​തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് ​സ​ർ​ക്കാ​ർ.


ജി​ല്ലാ​ ​ബാ​ങ്കു​ക​ളു​ടെ​ ​നി​ല​വി​ലു​ള്ള​ 800​ ​ശാ​ഖ​ക​ളും​ ​സം​സ്ഥാ​ന​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ന്റെ​ 20​ ​ശാ​ഖ​ക​ളും​ ​ഉ​ൾ​പ്പെ​ടെ​ 820​ ​ശാ​ഖ​ക​ളോ​ടെ​യാ​കും​ ​കേ​ര​ള​ ​ബാ​ങ്ക് ​പ്ര​വ​ർ​ത്ത​നം​ ​തു​ട​ങ്ങു​ക.​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​എ​ല്ലാ​ ​ഭാ​ഗ​ങ്ങ​ളി​ലും​ ​ഇ​പ്പോ​ൾ​ത്ത​ന്നെ​ ​മ​തി​യാ​യ​ ​സാ​ന്നി​ദ്ധ്യ​മു​ള്ള​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കു​ക​ൾ​ക്ക് ​എ​ല്ലാ​ ​വി​ഭാ​ഗം​ ​ആ​ൾ​ക്കാ​രു​ടെ​യും​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​സാ​ധി​ച്ചു​ ​കൊ​ടു​ക്കാ​ൻ​ ​ഒ​ട്ടും​ ​പ്ര​യാ​സ​മു​ണ്ടാ​കി​ല്ല.​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​സ്വ​ന്തം​ ​ബാ​ങ്കെ​ന്ന​ ​പെ​രു​മ​യു​ള്ള​തി​നാ​ൽ​ ​ഏ​റെ​ ​ജ​ന​വി​ശ്വാ​സ​വും​ ​കാ​ണും.​ ​കേ​ര​ള​ ​ബാ​ങ്കി​നെ​തി​രാ​യി​ ​നി​ൽ​ക്കു​ന്ന​ത് ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​ബാ​ങ്ക് ​മാ​ത്ര​മാ​ണ്.​ ​റി​സ​ർ​വ് ​ബാ​ങ്ക് ​അ​നു​മ​തി​ ​ന​ൽ​കി​യ​ ​സ്ഥി​തി​ക്ക് ​പ​ഴ​യ​ ​നി​ല​പാ​ടി​ൽ​ ​നി​ന്ന് ​അ​വ​രും​ ​മാ​റേ​ണ്ടി​വ​രു​മെ​ന്നു​ ​തീ​ർ​ച്ച.​ ​പ്ര​തി​പ​ക്ഷ​ത്തു​ള്ള​വ​രെ​യും​ ​ഒ​പ്പം​ ​കൂ​ട്ടാ​നു​ള്ള​ ​ശ്ര​മം​ ​സ​ർ​ക്കാ​ർ​ ​തു​ട​രു​മെ​ന്ന് ​സ​ഹ​ക​ര​ണ​ ​മ​ന്ത്രി​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​ൻ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​കൂ​ടു​ത​ൽ​ ​വി​വേ​ക​പൂ​ർ​വ​മാ​യി​ ​പ്ര​ശ്‌​ന​ത്തെ​ ​സ​മീ​പി​ക്കാ​നും​ ​ബാ​ങ്ക് ​രൂ​പീ​ക​ര​ണ​ത്തി​ന് ​പി​ന്തു​ണ​ ​ന​ൽ​കാ​നും​ ​പ്ര​തി​പ​ക്ഷം​ ​ശ്ര​മി​ക്കേ​ണ്ട​താ​ണ്.​ ​ഇ​പ്പോ​ൾ​ ​പ്ര​തി​പ​ക്ഷ​ത്താ​ണെ​ങ്കി​ലും​ ​പി​ന്നീ​ട് ​അ​ധി​കാ​രം​ ​ല​ഭി​ക്കു​മ്പോ​ൾ​ ​അ​വ​രു​ടേ​തു​ ​കൂ​ടി​യാ​യി​ ​കേ​ര​ള​ ​ബാ​ങ്ക് ​മാ​റു​മെ​ന്ന​ ​കാ​ര്യം​ ​മ​റ​ക്ക​രു​ത്.


കേ​ര​ള​ ​ബാ​ങ്ക് ​രൂ​പീ​ക​ര​ണം​ ​സാ​ദ്ധ്യ​മാ​ക്കു​ന്ന​തി​ന് ​സ​ഹ​ക​ര​ണ​ ​നി​യ​മം​ ​സ​ർ​ക്കാ​ർ​ ​ഭേ​ദ​ഗ​തി​ ​ചെ​യ്തി​രു​ന്നു.​ ​ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേ​സു​ക​ളാ​ണ് ​ഹൈ​ക്കോ​ട​തി​ ​മു​ൻ​പാ​കെ​ ​ഉ​ള്ള​ത്.​ ​ബാ​ങ്ക് ​തു​ട​ങ്ങാ​ൻ​ ​റി​സ​ർ​വ് ​ബാ​ങ്ക് ​മു​ന്നോ​ട്ടു​വ​ച്ചി​രു​ന്ന​ ​പ​ത്തൊ​ൻ​പ​ത് ​ഉ​പാ​ധി​ക​ളും​ ​പാ​ലി​ക്കാ​ൻ​ ​സ​ർ​ക്കാ​രി​നു​ ​ക​ഴി​ഞ്ഞി​ട്ടു​ണ്ട്.​ ​അ​നു​മ​തി​ ​ന​ൽ​കി​യ​പ്പോ​ൾ​ ​മു​ന്നോ​ട്ടു​വ​ച്ച​ ​പു​തി​യ​ ​ആ​റു​ ​വ്യ​വ​സ്ഥ​ക​ൾ​ ​പാ​ലി​ക്കാ​നും​ ​ത​യ്യാ​റാ​ണെ​ന്ന് ​സ​ർ​ക്കാ​ർ​ ​ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​മൂ​ല​ധ​ന​ ​പ​ര്യാ​പ്‌​ത​ത​ ​കൈ​വ​രി​ക്കാ​ൻ​ ​ആ​വ​ശ്യ​മാ​യ​ ​നൂ​റു​കോ​ടി​യോ​ളം​ ​രൂ​പ​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കും.​ ​ബാ​ങ്ക് ​ഭ​ര​ണ​സ​മി​തി​യി​ലും​ ​മാ​നേ​ജ്‌​മെ​ന്റ് ​ഘ​ട​ന​യി​ലും​ ​വ​രു​ത്തേ​ണ്ട​ ​മാ​റ്റ​ങ്ങ​ൾ​ ​സം​ബ​ന്ധി​ച്ചും​ ​ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.


പു​തു​താ​യി​ ​കൊ​ണ്ടു​വ​രു​ന്ന​ ​ഏ​ത് ​ആ​ശ​യ​ത്തെ​യും​ ​എ​തി​ർ​ക്കു​ക​ ​എ​ന്ന​ ​മ​ല​യാ​ളി​ ​സ്വ​ഭാ​വ​മാ​ണ് ​കേ​ര​ള​ ​ബാ​ങ്കി​ന്റെ​ ​പി​റ​വി​യെ​യും​ ​വൈ​കി​ച്ച​ത്.​ ​ഏ​താ​യാ​ലും​ ​റി​സ​ർ​വ് ​ബാ​ങ്കി​ന്റെ​ ​അ​ന്തി​മ​ ​അ​നു​മ​തി​യാ​യ​തോ​ടെ​ ​എ​തി​ർ​പ്പു​ക​ൾ​ക്ക് ​ഇ​നി​ ​പ്ര​സ​ക്തി​യൊ​ന്നു​മി​ല്ല.​ ​ജ​ന​ങ്ങ​ളു​ടെ,​ ​പ്ര​ത്യേ​കി​ച്ച് ​സാ​ധാ​ര​ണ​ക്കാ​രു​ടെ​ ​പ്ര​തീ​ക്ഷ​ക​ൾ​ക്കൊ​ത്ത് ​ഉ​യ​രാ​നും​ ​അ​വ​രു​ടെ​ ​സാ​മ്പ​ത്തി​കാ​വ​ശ്യ​ങ്ങ​ൾ​ ​നേ​രി​ടാ​നും​ ​കേ​ര​ള​ ​ബാ​ങ്ക് ​പ്രാ​പ്‌​ത​മാ​കു​ന്ന​തി​നെ​ ​ആ​ശ്ര​യി​ച്ചാ​കും​ ​അ​തി​ന്റെ​ ​വ​ള​ർ​ച്ച​യും​ ​വി​ജ​യ​വും.​ ​നി​ക്ഷേ​പ​ത്തി​നും​ ​വാ​യ്പ​ക​ൾ​ക്കു​മു​ള്ള​ ​പ​ലി​ശ​ ​നി​ര​ക്കു​ക​ൾ​ ​മ​റ്റു​ ​ബാ​ങ്കു​ക​ളെ​ക്കാ​ൾ​ ​ആ​ക​ർ​ഷ​ക​മാ​കേ​ണ്ട​തു​ണ്ട്.​ ​ദേ​ശ​സാ​ത്‌​കൃ​ത​ ​ബാ​ങ്കു​ക​ളും​ ​ഷെ​ഡ്യൂ​ൾ​ഡ് ​ബാ​ങ്കു​ക​ളും​ ​സാ​ധാ​ര​ണ​ക്കാ​രി​ൽ​ ​നി​ന്ന് ​അ​ക​ന്നു​ ​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​എ​ല്ലാ​വി​ധ​ ​സേ​വ​ന​ങ്ങ​ൾ​ക്കും​ ​അ​ടി​ക്ക​ടി​ ​നി​ര​ക്കു​ ​കൂ​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ ​ഈ​ ​ബാ​ങ്കു​ക​ൾ​ ​ഇ​ട​പാ​ടു​കാ​രെ​ ​ചൂ​ഷ​ണം​ ​ചെ​യ്‌​താ​ണ് ​വ​ൻ​ ​വ​ള​ർ​ച്ച​ ​നേ​ടു​ന്ന​ത്.​ ​നി​സാ​ര​ ​തു​ക​യ്ക്കു​ ​പോ​ലും​ ​പാ​വ​പ്പെ​ട്ട​വ​രെ​ ​സ്വ​ന്തം​ ​വീ​ടു​ക​ളി​ൽ​ ​നി​ന്ന് ​നി​ർ​ദ്ദാ​ക്ഷി​ണ്യം​ ​ഇ​റ​ക്കി​വി​ടാ​ൻ​ ​മ​ടി​കാ​ട്ടാ​ത്ത​ ​ഇ​വ​ർ​ ​ഓ​രോ​ ​വ​ർ​ഷ​വും​ ​വ​ൻ​കി​ട​ക്കാ​രു​ടെ​ ​ല​ക്ഷ​ക്ക​ണ​ക്കി​നു​ ​കോ​ടി​ക​ളാ​ണ് ​കി​ട്ടാ​ക്ക​ട​മാ​യി​ ​എ​ഴു​തി​ത്ത​ള്ളു​ന്ന​ത്.​ ​സാ​ധാ​ര​ണ​ക്കാ​രു​ടെ​ ​കൊ​ച്ചു​ ​കൊ​ച്ചു​ ​വാ​യ്പാ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​നി​റ​വേ​റ്റു​ന്ന​തി​ൽ​ ​അ​വ​ർ​ക്ക് ​താ​ത്പ​ര്യ​മൊ​ന്നു​മി​ല്ല.​ ​ഇ​പ്പോ​ൾ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കു​ക​ളാ​ണ് ​പ​ല​പ്പോ​ഴും​ ​അ​വ​രു​ടെ​ ​സ​ഹാ​യ​ത്തി​നെ​ത്തു​ന്ന​ത്.​ ​കേ​ര​ള​ ​ബാ​ങ്ക് ​പ്ര​വ​ർ​ത്ത​നം​ ​തു​ട​ങ്ങു​ന്ന​തോ​ടെ​ ​ഗ്രാ​മീ​ണ​ ​മേ​ഖ​ല​യി​ലെ​ ​വാ​യ്പാ​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ​കൂ​ടു​ത​ൽ​ ​പ​രി​ഗ​ണ​ന​ ​ല​ഭി​ക്കേ​ണ്ട​താ​ണ്.​ ​അ​തു​പോ​ലെ​ ​നി​ക്ഷേ​പ​ങ്ങ​ൾ​ക്കും​ ​മി​ക​ച്ച​ ​തോ​തി​ൽ​ ​ആ​ദാ​യം​ ​ന​ൽ​കാ​ൻ​ ​കേ​ര​ള​ ​ബാ​ങ്കി​നു​ ​ക​ഴി​യും.​ ​ഇ​പ്പോ​ൾ​ത്ത​ന്നെ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കു​ക​ളാ​ണ് ​ഈ​ ​രം​ഗ​ത്തു​ ​മു​ന്നി​ൽ​ ​നി​ൽ​ക്കു​ന്ന​ത്.​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞ​തു​പോ​ലെ​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​വി​ക​സ​ന​ത്തി​നു​ ​വേ​ഗം​ ​കൂ​ട്ടാ​ൻ​ ​കേ​ര​ള​ ​ബാ​ങ്കി​നു​ ​തീ​ർ​ച്ച​യാ​യും​ ​ക​ഴി​യും.​ ​അ​തി​നി​ണ​ങ്ങു​ന്ന​താ​ക​ണം​ ​പു​തി​യ​ ​ബാ​ങ്കി​ന്റെ​ ​ഭ​ര​ണ​ശൈ​ലി​യും​ ​പ്ര​വ​ർ​ത്ത​ന​വും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA BANK, EDITORIAL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.