വാകത്താനം: പഞ്ചായത്തിലെ രണ്ടാം വാർഡിൽ മരുതനാംകുഴിയിൽ നിർമ്മിച്ച അംഗൻവാടി പഞ്ചായത്ത് പ്രസിഡന്റ് പി.ബി. പ്രകാശ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജയമോൾ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസിയമ്മ ജോസഫ് , വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാർ സിബി ഏബ്രഹാം ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ആർ സൈമൺ, ഷീല ബേബിച്ചൻ, മുൻ പ്രസിഡന്റ് ബേബി മോൾ എം വർക്കി, യമുന കെ., അംഗൻവാടിക്ക് സ്ഥലം നൽകിയ നാരായണൻ നമ്പൂതിരി , ഗ്രാമപഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് എന്നിവർ പ്രസംഗിച്ചു. വാകത്താനം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 12 ലക്ഷം രൂപ ചെലവഴിച്ചാണ് അംഗവൻവാടി നിർമ്മിച്ചത്.