SignIn
Kerala Kaumudi Online
Tuesday, 12 November 2019 2.12 AM IST

ദൃശ്യത്തിന് ശേഷം മോഹൻലാൽ ചിത്രവുമായി ജീത്തു ജോസഫ്, നായിക തൃഷ

mohanlal-trisha

മലയാള സിനിമയ്‌ക്ക് ചരിത്ര വിജയം സമ്മാനിച്ച ദൃശ്യത്തിന് ശേഷം സൂപ്പർതാരം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്നു. ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരറാണി ത്രിഷയാണ് ലാലിന്റെ നായികയായി എത്തുക എന്നാണ് സൂചന. കുറ്റാന്വേഷണത്തിന്റെ കഥപറയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബർ ആദ്യവാരം തുടങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. എന്തായാലും മോഹൻലാൽ ആരാധകർക്ക് ഏറെ സന്തോഷിക്കാൻ വക നൽകുന്നത് തന്നെയാണ് അണിയറയിൽ നിന്നുവരുന്ന ഈ വാർത്ത.

മലയാളസിനിമാ ലോകത്തിന് ആദ്യമായി 50 കോടി സമ്മാനിച്ചത് ദൃശ്യമായിരുന്നു. അഞ്ചരക്കോടിക്ക് പൂർത്തിയാക്കിയ ചിത്രം മലയാള സിനിമാ വ്യവസായത്തിനു തന്നെ പുത്തനുണർവേകുകയായിരുന്നു. ദൃശ്യത്തിന്റെ പാത പിന്തുടർന്നാണ് പ്രേമം, ഒപ്പം, പുലിമുരുകൻ തുടങ്ങിയ ചിത്രങ്ങളെല്ലാം സഞ്ചരിച്ചത്. ഇതിൽ പുലിമുരുകൻ മലയാളത്തിലെ ആദ്യ നൂറുകോടിപ്പടമാവുകയും ചെയ്‌തു.

ദൃശ്യത്തിന് ശേഷം നിരവധി സിനിമകൾ സംവിധാനം ചെയ്‌തെങ്കിലും എന്നാണ് മോഹൻലാലുമായി ഒന്നിക്കുക എന്നത് ജീത്തു ജോസഫ് നിരന്തരം നേരിട്ട ചോദ്യമായിരുന്നു. അതാനാണ് ഇപ്പോൾ തിരശീല വീണിരിക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗികമായി സ്ഥിരീകരണങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല. നിവിൻ പോളി ചിത്രം ഹേയ്‌ ജൂഡിലൂടെ മോളിവുഡിൽ അരങ്ങേറ്റം കുറിച്ച തൃഷ ആദ്യമായാണ് മോഹൻലാലിന്റെ നായികയാകുന്നത് എന്നതും പ്രത്യേകതയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MOHANLAL, JEETHU JOSEPH, MOHANLAL JEETHU JOSEPH NEW MOVIE, TRISHA IN MOHANLAL MOVIE
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.