SignIn
Kerala Kaumudi Online
Friday, 21 February 2020 1.00 PM IST

ആരാണ് പീഡിപ്പിച്ചത്? അവന്റെ അടുത്ത ബന്ധുവായ സ്ത്രീ, സമൂഹത്തിൽ നല്ല പ്രതിച്ഛായയുള്ള സ്ത്രീ,​ ശ്രദ്ധേയമായി കുറിപ്പ്

sexual-abuse

സ്ത്രീകൾക്കതിരെയുള്ള ലൈംഗിക ചൂഷണ വാർത്തകൾ സോഷ്യൽ മീഡിയയിലും പുറത്തും ചർച്ച ചെയ്യപ്പെടാറുണ്ട്. എന്നാൽ ആൺകുട്ടികൾക്കെതിരെയുള്ള പീഡനങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാറില്ല എന്നതാണ് സത്യം. പുരുഷന്മാർക്കെതിരെയുള്ള ചൂഷണങ്ങൾ ചർച്ച ചെയ്യാറില്ലെന്നും അവർ പീഡിപ്പിക്കപ്പെട്ടാൽ എന്ത് ചെയ്യണമെന്നോ ആരോട് പറയണമെന്നോ അവർക്കറിയില്ലെന്നും അറിയപ്പെടുന്ന സൈക്കോളജിസ്റ്റ് കല മോഹൻ ഫേസ്ബുക്കിൽ കുറിക്കുന്നു. ചെറുപ്രായത്തിൽ അനുഭവിക്കുന്ന പീഡനങ്ങൾക്ക് ആൺകുട്ടികളുടെ വിദ്യാഭ്യാസ മേഖലയിൽ മോശമായി ബാധിക്കുമെന്നും അതുകൊണ്ട് തന്നെ ഇത് സമൂഹത്തിൽ ചർച്ച ചെയ്യേണ്ട കാര്യമാണെന്നും കല മോഹൻ ഫേസ്ബുക്കിൽ കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഒരുപാട് നാൾ മുൻപാണ് അച്ഛനും അമ്മയും മകനും കൂടി പീഡിപ്പിക്കപ്പെട്ട മകനോട് ഒന്നിച്ചു വന്നത്. മകൻ ആണ് , മകൾ അല്ല! ആരാണ് പീഡിപ്പിച്ചത് ? അവന്റെ അടുത്ത ബന്ധുവായ സ്ത്രീ! ശാരീരികമായ ബുദ്ധിമുട്ടുകളെ തുടർന്ന് , ഡോക്ടറെ കാണിച്ചപ്പോൾ ആണ് ഈ സംഭവം പുറത്തു വന്നത്. ഇവർ രാവിലെ മുതൽ അണിഞ്ഞു ഒരുങ്ങി നടന്നു നാട്ടുകാരുടെ നോട്ടപ്പുള്ളി ആയവൾ അല്ല. കെട്ടും മട്ടും കണ്ടാൽ അറിയാം ആളത്ര വെടിപ്പല്ല എന്നവളെ കുറിച്ചാരും പറഞ്ഞിട്ടില്ല. സൗന്ദര്യവും ബുദ്ധിയും കൊണ്ട് മറ്റു സ്ത്രീകളെ അസൂയപെടുത്തിയവളും അല്ല. അച്ചടക്കമുള്ള കുടുംബത്തിലെ മരുമകൾ ആണ്. അമ്മായിഅമ്മ വരച്ച വരയിൽ നില്കുന്നവൾ. ഭർത്താവിന് തലവേദന ഇല്ല. ഭാര്യ അടക്കവും ഒതുക്കത്തോടെ നാട്ടിൽ നിൽക്കുന്നത് കൊണ്ട് അദ്ദേഹം വിദേശത്തു സമാധാനത്തോടെ ജോലി ചെയ്യുന്നുണ്ട്.

ഒരു വ്യക്തിക്ക് അയാളും മറ്റുള്ളവരും കാണുന്ന ഒരു മുഖമുണ്ട്. അതെ പോലെ ആരാലും കാണപ്പെടാത്ത ഒളിച്ചു വെയ്ക്കുന്ന മറ്റൊരു മുഖവും ഉണ്ട്. സമൂഹത്തിലും കുടുംബത്തിലും നല്ല പ്രതിച്ഛായ ഉള്ള സ്ത്രീയിൽ നിന്നും ഇത്തരം ഒരു പ്രവൃത്തി അറിഞ്ഞവർ ഞെട്ടി. ഇത്തരം അനുഭവങ്ങൾ നേരിട്ടാൽ ആണിനും ഉണ്ടാകാറുണ്ട് പല മാനസിക പ്രശ്നങ്ങളും. ഒരു കൗൺസിലർ എന്ന നിലയ്ക്ക് പലതും മാറ്റി മറിച്ചു മായ്ച്ചു വ്യക്തികളെ മനസ്സിലാക്കാത്ത തരത്തിൽ മാത്രമേ കേസുകൾ എഴുതാൻ സാധിക്കൂ.

ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളിൽ പുരുഷന് നേരിടേണ്ടി വരുന്ന മാനസിക പ്രശ്നങ്ങളിൽ ചിലത് ഇത്തരം അനുഭവങ്ങളിൽ നിന്നും ഉണ്ടായതാണെന്ന് പലപ്പോഴും കണ്ടെത്താറുണ്ട്. അവൻ നേരിടുന്ന ഏറ്റവും വലിയ മാനസിക പ്രശ്നം സ്ത്രീ അവളെ, വിശ്വസിക്കാൻ പറ്റുന്നില്ല എന്നത് തന്നെ ആകും. തനിക്കു നേരിട്ട അനുഭവത്തിന്റെ വെളിച്ചത്തിൽ പിന്നീട് സ്ത്രീകളോട് ജീവിതാവസാനം വരെ വെറുപ്പ് നിറച്ചു അതിന്റെ പേരിൽ ജീവിതം ഹോമിക്കേണ്ടി വരുന്ന എത്രയോ പേരുണ്ട്. ഔദ്യോഗികമായ ഉയർന്ന പദവി, സമൂഹത്തിലെ ഉന്നത സ്ഥാനം, ഭാര്യ സുന്ദരിയും ആരോഗ്യവതിയും. പക്ഷെ അവൾ ഷോ കേസിലെ കാഴ്ച വസ്തു. താല്പര്യം മുഴുവൻ ചില പ്രത്യേക സ്ത്രീ ശരീരങ്ങളോട്. തന്നെക്കാൾ ഒരുപാട് മുതിർന്ന സ്ത്രീകളോട്.

സൈക്കോളജിസ്റ്റിന്റെ , സൈക്കിയാട്രിസ്റ്റിന്റെ , ഒക്കെ ഡയറിയിൽ ഇത്തരം എത്രയോ കേസുകൾ.. പാതിവ്രത്യത്തിനും കന്യകാത്വത്തിനും പുരുഷലിംഗം ഇതേ വരെ ഇല്ല അത് കൊണ്ട് അവൻ കുറ്റബോധത്തിൽ നിന്നും രക്ഷപെടുന്നു. അത്ര മാത്രം..!

പതിനൊന്നാം ക്ലാസ്സുകാരി മകളുടെ ഒപ്പം പഠിക്കുന്ന ആൺകുട്ടി അമ്മയുടെ കാമുകൻ ആണെന്ന് പുറത്തു അറിഞ്ഞു. അവന്റെ അമ്മയും അവരും തമ്മിൽ വലിയ അടിയായി. അവന്റെ സ്കൂളിലെ ടീച്ചർ പറഞ്ഞത് ഓർക്കുന്നു. അവൻ നമ്മളോടൊക്കെ പെരുമാറുന്നത് നോക്കുന്നത് വല്ലാത്ത മട്ടിലായിരുന്നു. ഒരു വിദ്യാർത്ഥി അദ്ധ്യാപികമാരോട് കാണിക്കേണ്ട രീതി ആയിരുന്നില്ല അവനിൽ. അവന്റെ കുറ്റമല്ല. അവൻ നിൽക്കുന്ന സാഹചര്യം അതാണെന്ന് ഇപ്പോൾ മനസ്സിലായി എന്ന്.

ഇത്തരം അനുഭവങ്ങൾ ചെറുപ്രായത്തിൽ നേരിടുന്ന ആൺകുട്ടി അവൻ ബുദ്ധിമാനായി പഠിച്ചു ഉയർന്ന നിലയ്ക്ക് എത്തിയേക്കും. അതിൽ അവന്റെ IQ ആണ് സഹായിക്കുന്നത്. എന്നാൽ അവന്റെ EQ , അത് നന്നായി ചിട്ട പെടുത്തി എടുത്തില്ല എങ്കിൽ അത് അവനിൽ എന്തൊക്കെ സ്വഭാവവൈകൃതങ്ങൾ ഉണ്ടാക്കുമെന്ന് പറയാൻ വയ്യ. വൈകാരികത ആണ് EQ . EQ കുറഞ്ഞ രാഷ്ട്രീയ നേതാവ്, ഒരു അധ്യാപകൻ,പോലീസ് ,ജേര്ണലിസ്റ് ,കാലാകാരൻ ,ജഡ്ജ് ,എന്തിനു മനസ്സ് കൈകാര്യം ചെയ്യുന്ന സൈക്കോളജിസ്റ് അല്ലേൽ സൈക്കിയാട്രിസ്റ് അങ്ങനെ എത്രയോ പേരുണ്ടാകാം..!!ഒന്ന് സൂക്ഷിച്ചു നോക്ക്..പലരെയും നമ്മുക്ക് കണ്ടെത്താം. എന്ത് കൊണ്ട് ഇങ്ങനെ എന്ന് ! പുരുഷൻ ആയാലും സ്ത്രീ ആയാലും ചൂഷണം ചെയ്യപ്പെടുന്നത്, ആ വ്യക്തിയെ ഏതൊക്കെ തലത്തിൽ ഭാവിയിൽ കൊണ്ടെത്തിക്കുമെന്നു പറയാൻ വയ്യ. പ്രതികരിക്കാൻ ഉള്ള ആർജ്ജവം ഉള്ളവർ മുന്നോട്ടു നെഞ്ച് ഉറപ്പോടെ നീങ്ങും.

സ്ത്രീയുടെ പ്രശ്നങ്ങൾ മുഴുവൻ ശാരീരികാധിഷ്ഠിതമാണോ? മാധവിക്കുട്ടി പറഞ്ഞ പോലെ, ഒരു പീഡനം! തന്റേതല്ലാത്ത തെറ്റ്... അതിനെ നന്നായി മൂത്രം ഒഴിച്ച് ഡെറ്റോൾ സോപ്പ് ഇട്ടു കഴുകി കളയാനുള്ള ചങ്കൂറ്റം മതി. പുരുഷൻ അത്തരം ഒരു പീഡനം സംഭവിച്ചാൽ എന്ത് ചെയ്യണം എന്ന് എവിടെയും ചർച്ച ചെയ്യുന്നില്ല. അവനത് ജീവിതത്തിൽ എങ്ങനെ പ്രതിഫലിപ്പിക്കും എന്നറിയില്ല.

നടന്നു നീങ്ങുമ്പോൾ ശരീര ഭാഗത്ത് അമരുന്ന അന്യസ്ത്രീയുടെ കൈ ഒരുപക്ഷേ പേടിക്കേണ്ട. എന്നാൽ അവനിൽ ചെറുപ്രായത്തിൽ വന്നു ചേരുന്ന ചില നെറികെട്ട അനുഭവങ്ങൾ അതിലും മേലെ ആണ്. നേരും നെറിവും തിരിച്ചറിവും ഇല്ലാതെ ജീവിക്കേണ്ട അവസ്ഥ. ലക്ഷങ്ങൾ കൈപ്പറ്റുന്ന ഉദ്യോഗത്തിൽ ഇരിക്കുമ്പോഴും അവനിൽ ആ വൈകൃതത്തിലെ തരികൾ ഉപദ്രവം ചെയ്തു കൊണ്ടേ ഇരിക്കും. അവനിലെ അവനെ കാർന്നു തിന്നു കൊണ്ടേ ഇരിക്കും. സ്ത്രീയെ അവൻ എങ്ങനെ കാണുന്നു എന്നത് അവന്റെ ഇന്നത്തെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ അല്ല. പലപ്പോഴും ഇന്നലെകളിൽ കൂടി ആണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KALA MOHAN, KALAMOHAM FB POST, SEXUAL ABUSE AGAINST BOY CHILD
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.