SignIn
Kerala Kaumudi Online
Friday, 22 November 2019 5.49 PM IST

കൂടത്തായി കൊലപാതകം,​സ്വന്തം പ്രശസ്തിക്കായി ആളൂർ ജോളിയെ ഉപയോഗിക്കുന്നു, പരാതിയുമായി ആഭിഭാഷകർ

koodathyi-murder-case

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരകളിൽ മുഖ്യപ്രതി ജോളിക്കുവേണ്ടി അഡ്വ. ബി.എ ആളൂർ വക്കാലത്ത് ഏറ്റെടുത്തതിനെതിരെ അഭിഭാഷകർ. ജോളിയുടെ അറിവില്ലാതെയാണ് ആളൂർ വക്കാലത്ത് ഏറ്റെടുത്തതെന്ന് സംശയിക്കുന്നതായി താമരശ്ശേരി ബാർ അസോസിയേഷൻ പ്രസിഡന്റ് എ.ടി രാജുവാണ് കോടതിയിൽ അറിയിച്ചത്.

സ്വന്തം പ്രശസ്തിക്കായി ആളൂർ ജോളിയെ ഉപയോഗിക്കുന്നതായി സംശയമുണ്ടെന്നും,​ കോടതി ഈ വിഷയത്തിൽ ഇടപെടണമെന്നും അഭിഭാഷകരും പറഞ്ഞു. വക്കീലിനെ നിയമിക്കാൻ പ്രാപ്തി ഇല്ലാത്ത ഒരു പ്രതിക്ക് ആവശ്യമെങ്കിൽ നിയമ സഹായം നൽകാം,​ആളെ നിയമിക്കേണ്ടത് കോടതിയാണ്. എന്നാൽ ജോളിയെപ്പോലെ വിദ്യാസമ്പന്നയായ ഒരു സ്ത്രീക്ക് വക്കീലിനെ തീരുമാനിക്കാൻ പ്രാപ്തിയുണ്ടെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി.

അതേസമയം,​ ഭർത്താവ് റോയിയുടെ കൊലപാതകക്കേസിൽ ജോളിയുടേതുൾപ്പെടെ മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയെ ചോദ്യം ചെയ്യാനായി കസ്റ്റഡയിൽ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം തിങ്കളാഴ്ച കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KOODATHYI MURDER CASE, JOLLY, ADV BA ALOOR, COURT, ADVOCATES
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.