SignIn
Kerala Kaumudi Online
Wednesday, 13 November 2019 3.08 PM IST

ട്വന്റി -പരമ്പരയിൽ വിരാട് വിശ്രമിച്ചേക്കും

virat-kohli-
virat kohli

ബംഗ്ളാദേശിനെതിരെ സഞ്ജുവിന്

അവസരം ലഭിച്ചേക്കും

ന്യൂഡൽഹി : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം പര്യടനത്തിനെത്തുന്ന ബംഗ്ളാദേശിനെതിരായ ട്വന്റി -20 പരമ്പരയിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കൊഹ്‌ലി വിട്ടുനിന്നേക്കും. തിരക്കിട്ട ഷെഡ്യൂളിൽ മതിയായ വിശ്രമം ലഭിക്കുന്നതിനാണ് കൊഹ്‌ലി ട്വന്റി -20യിൽനിന്ന് മാറിനിൽക്കാൻ ആലോചിക്കുന്നത്.

എന്നാൽ ട്വന്റി -20 ക്കുശേഷം ബംഗ്ളാദേശിനെതിരെ നടക്കുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ കൊഹ്‌ലി കളിക്കും.

അതേസമയം ബംഗ്ളാദേശിനെതിരെ ധോണിയെ കളിപ്പിക്കണോ എന്ന കാര്യത്തിൽ പുതിയ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി സെലക്ടർമാരുമായി ചർച്ച നടത്തും. ബംഗ്ളാദേശിനെതിരെ സീനിയേഴ്സിന് വിശ്രമം നൽകി ട്വന്റി -20യിൽ സഞ്ജുസാംസൺ അടക്കമുള്ള പുതുതലമുറയ്ക്ക് അവസരം നൽകാനും സാധ്യതയുണ്ട്.

ബം​ഗാ​ൾ​ ​വാ​രി​യേ​ഴ്സി​ന്
പ്രൊ​ ​ക​ബ​ഡി​ ​കി​രീ​ടം
അ​ഹ​മ്മ​ദാ​ബാ​ദ് ​:​ ​ആ​വേ​ശ​ക​ര​മാ​യ​ ​ഫൈ​ന​ലി​ൽ​ ​ദ​ബാം​ഗ് ​ഡ​ൽ​ഹി​യെ​ 39​-34​ ​എ​ന്ന​ ​സ്കോ​റി​ന് ​കീ​ഴ​ട​ക്കി​ ​ബം​ഗാ​ൾ​ ​വാ​രി​യേ​ഴ്സ് ​പ്രൊ ​ക​ബ​ഡി​ ​ലീ​ഗ് ​ഏ​ഴാം​ ​സീ​സ​ൺ​കി​രീ​ടം​ ​സ്വ​ന്ത​മാ​ക്കി.​ ​ആ​ദ്യ​പ​കു​തി​യി​ൽ​ ​ഇ​രു​ ​ടീ​മു​ക​ളും​ 17​-17​ന് ​തു​ല്യ​ത​യി​ലാ​യി​രു​ന്നു.​ ​ആ​ദ്യ​മാ​യാ​ണ് ​ഇ​രു​ടീ​മു​ക​ളും​ ​ഫൈ​ന​ലി​ലെ​ത്തു​ന്ന​ത്.​ ​ബം​ഗാ​ൾ​ ​വാ​രി​യേ​ഴ്സി​ന്റെ​ ​ക​ന്നി​ക്കി​രീ​ട​മാ​ണി​ത്.
ഇ​ന്ത്യ​ ​ഫൈ​ന​ലി​ൽ​ ​തോ​റ്റു
ജോ​ഹ​ർ​ ​ബൊ​ഹ്‌​‌​റു​ ​:​ ​സു​ൽ​ത്താ​ൻ​ ​ജൊ​ഹ​ർ​ ​ക​പ്പ് ​ഹോ​ക്കി​ ​ടൂ​ർ​ണ​മെ​ന്റി​ന്റെ​ ​ഫൈ​ന​ലി​ൽ​ ​ഇ​ന്ത്യ​യ്ക്ക് ​തോ​ൽ​വി.​ ​ഒ​ന്നി​നെ​തി​രെ​ ​ര​ണ്ട് ​ഗോ​ളു​ക​ൾ​ക്ക് ​ഇ​ന്ത്യ​യെ​ ​കീ​ഴ​ട​ക്കി​ ​ബ്രി​ട്ട​നാ​ണ് ​കി​രീ​ടം​ ​നേ​ടി​യ​ത്.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​പൂ​ൾ​ ​റൗ​ണ്ടി​ലെ​ ​അ​വ​സാ​ന​ ​മ​ത്സ​ര​ത്തി​ൽ​ ​ഇ​ന്ത്യ​യും​ ​ബ്രി​ട്ട​നും​ 3​-3​ന് ​സ​മ​നി​ല​യി​ൽ​ ​പി​രി​ഞ്ഞി​രു​ന്നു.

ബാ​ഴ്സ​ലോ​ണ​യ്ക്ക് ​ജ​യം
മാ​ഡ്രി​ഡ് ​:​ ​സ്പാ​നി​ഷ് ​ലാ​ലി​ഗ​ ​ഫു​ട്ബാ​ളി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​ബാ​ഴ്സ​ലോ​ണ​ ​എ​തി​രി​ല്ലാ​ത്ത​ ​മൂ​ന്ന് ​ഗോ​ളു​ക​ൾ​ക്ക് ​എ​യ്ബ​റി​നെ​ ​കീ​ഴ​ട​ക്കി​ ​ഒ​ന്നാം​സ്ഥാ​ന​ത്തേ​ക്ക് ​തി​രി​ച്ചെ​ത്തി.​ ​സൂ​പ്പ​ർ​ ​താ​ര​ങ്ങ​ളാ​യ​ ​അ​ന്റോ​ണി​നോ​ ​ഗ്രീ​സ്മാ​ൻ​ ​(13​-ാം​ ​മി​നി​ട്ട്),​ ​ല​യ​ണ​ൽ​ ​മെ​സി​ ​(58​-ാം​ ​മി​നി​ട്ട്),​ ​ലൂ​യി​സ് ​സു​വാ​രേ​സ് ​(66​-ാം​ ​മി​നി​ട്ട്)​ ​എ​ന്നി​വ​രാ​ണ് ​ബാ​ഴ്സ​യ്ക്കാ​യി​ ​സ്കോ​ർ​ ​ചെ​യ്ത​ത്.​ ​ഒ​ൻ​പ​ത് ​മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് ​ബാ​ഴ്സ​യ്ക്ക് ​ഇ​തോ​ടെ​ 19​ ​പോ​യി​ന്റാ​യി.​ ​എ​ട്ട് ​ക​ളി​ക​ളി​ൽ​നി​ന്ന് 18​ ​പോ​യി​ന്റു​ള്ള​ ​റ​യ​ൽ​ ​മാ​ഡ്രി​ഡാ​ണ് ​ലീ​ഗി​ൽ​ ​ര​ണ്ടാം​സ്ഥാ​ന​ത്ത്.
ബ​ൾ​ഗേ​റി​യ​ൻ​ ​കോ​ച്ച് ​രാ​ജി​വ​ച്ചു
സോ​ഫി​യ​ ​:​ ​ക​ഴി​ഞ്ഞ​യാ​ഴ്ച​ ​ന​ട​ന്ന​ ​യൂ​റോ​ക​പ്പ് ​യോ​ഗ്യ​താ​ ​റൗ​ണ്ട് ​മ​ത്സ​ര​ത്തി​ൽ​ ​ഇം​ഗ്ള​ണ്ടി​നോ​ട് 6​-0​ ​ത്തി​ന് ​തോ​റ്റ​ ​ബ​ൾ​ഗേ​റി​യ​ൻ​ ​ഫു​ട്ബാ​ൾ​ ​ടീ​മി​ന്റെ​ ​പ​രി​ശീ​ല​ക​ൻ​ ​ക്രാ​സി​മി​ർ​ ​ബാ​ല​ക്കോ​വ് ​രാ​ജി​വ​ച്ചു.​ ​മ​ത്സ​ര​ത്തി​ൽ​ ​ബ​ൾ​ഗേ​റി​യ​ൻ​ ​കാ​ണി​ക​ൾ​ ​ഇം​ഗ്ളീ​ഷ് ​താ​ര​ങ്ങ​ളെ​ ​വം​ശീ​യ​മാ​യി​ ​അ​ധി​ക്ഷേ​പി​ച്ച​ത് ​വ​ൻ​ ​വി​വാ​ദ​മാ​യി​രു​ന്നു.​ ​ഇ​തേ​ ​തു​ട​ർ​ന്ന് ​ബ​ൾ​ഗേ​റി​യ​ൻ​ ​ഫു​ട്ബാ​ൾ​ ​ഫെ​ഡ​റേ​ഷ​ൻ​ ​ത​ല​വ​നും​ ​രാ​ജി​വ​ച്ചി​രു​ന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, VIRAT KOHLI
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.