SignIn
Kerala Kaumudi Online
Friday, 22 November 2019 1.26 AM IST

എം. ജി. അറിയിപ്പുകൾ

mg-university-info
mg university info

പരീക്ഷ തീയതി

സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽ എൽ.ബി. (4 പി.എം. 9 പി.എം., റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ 30 മുതൽ ആരംഭിക്കും. പിഴയില്ലാതെ 22 വരെയും 500 രൂപ പിഴയോടെ 23 വരെയും 1000 രൂപ സൂപ്പർഫൈനോടെ 24 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി സെമസ്റ്ററിന് 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം.

ഓഫ് കാമ്പസ് പരീക്ഷകൾ

ഓഫ് കാമ്പസ് (സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷകൾ നവംബർ 13 മുതൽ ആരംഭിക്കും.

പ്രാക്ടിക്കൽ

മൂന്നും അഞ്ചും സെമസ്റ്റർ ബി.കോം. (സി.ബി.സി.എസ്.എസ്. 2013ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്/മേഴ്‌സി ചാൻസ്) സെപ്തംബർ/ഒക്‌ടോബർ 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 30, 31 തീയതികളിൽ അതത് കേന്ദ്രങ്ങളിൽ നടക്കും.

വൈവവോസി

നാലാം സെമസ്റ്റർ ബി.വോക് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ജേർണലിസം (2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) ജൂൺ 2019 പരീക്ഷയുടെ വൈവവോസി 30ന് കാലടി ശ്രീ ശങ്കര കോളേജിൽ നടക്കും.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം.എസ്‌സി മൈക്രോബയോളജി (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ രണ്ടുവരെ അപേക്ഷിക്കാം.

മൂന്നും നാലും സെമസ്റ്റർ എം.കോം. പ്രൈവറ്റ് (റഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ നാലുവരെ അപേക്ഷിക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MG UNI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.