SignIn
Kerala Kaumudi Online
Friday, 22 May 2026 10.32 PM IST

ബിരുദം തോറ്റയാൾക്ക് പി.ജി പ്രവേശനം: നടപടിയുണ്ടാകും

p

തിരുവനന്തപുരം: സംസ്കൃത സർവകലാശാലയിൽ ബി.എഫ്.എ (ബാച്ചിലർ ഒഫ് ഫൈൻ ആർട്സ്) പരീക്ഷയിൽ തോറ്റ എസ്.എഫ്.ഐ പ്രവർത്തകനെ എം.എഫ്.എയ്ക്ക് പ്രവേശനം നൽകിയശേഷം ബി.എഫ്.എ ജയിച്ചതായി പ്രഖ്യാപിക്കാനുള്ള നീക്കം ഗവർണർ ആർ.വി.ആർലേക്കർ റദ്ദാക്കിയേക്കും. ക്രമക്കേടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കും സാദ്ധ്യത. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഗവർണർ നിർദ്ദേശിച്ചു.

തെറ്റായ നടപടിയാണെന്ന പരീക്ഷാ വിഭാഗത്തിന്റെ എതിർപ്പ് തള്ളിക്കളഞ്ഞാണ് തോറ്റയാളെ ജയിപ്പിക്കാനുള്ള നീക്കം നടത്തിയത്. വി.സി ഡോ.സിസാ തോമസും രജിസ്ട്രാറും പരീക്ഷാ കൺട്രോളറും പരീക്ഷാവിഭാഗം സെക്ഷൻ ഓഫീസറുമടക്കം കഴിഞ്ഞ ദിവസം ലോക്ഭവനിലെത്തി രേഖകൾ ഗവർണർക്ക് കൈമാറിയിരുന്നു.

ജയിപ്പിക്കാനുള്ള നടപടി റഗുലേഷന് വിരുദ്ധമാണെന്ന് ഉദ്യോഗസ്ഥർ ഗവർണറോട് സമ്മതിച്ചു. മുൻപും ചെയ്തിട്ടുണ്ടെന്നും വിശദീകരിച്ചു. ഇതേക്കുറിച്ചും അന്വേഷണം നടത്തുമെന്നാണ് സൂചന. സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കണമെന്ന നിർദ്ദേശം അവഗണിച്ചതിന് താത്കാലിക വി.സിയായിരുന്ന ഡോ. കെ.കെ.ഗീതാകുമാരിയെ ഗവർണർ നീക്കംചെയ്തിരുന്നു. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് സർവകലാശാലയിൽ നടന്ന ക്രമക്കേട് ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

സം​സ്കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വി.​സി​യു​ടെ​ ​അ​ഭാ​വ​ത്തി​ൽ​ ​ഫ​യ​ലു​ക​ളി​ൽ​ ​ഒ​പ്പു​വ​ച്ചെ​ന്ന് ​പ​രാ​തി

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വി.​സി​യാ​യി​രു​ന്ന​ ​ഡോ.​കെ.​കെ.​ഗീ​താ​കു​മാ​രി​ ​ചു​മ​ത​ല​യൊ​ഴി​ഞ്ഞ​ ​ശേ​ഷ​വും​ ​വി.​സി​ ​അം​ഗീ​കാ​രം​ ​ന​ൽ​കേ​ണ്ട​ ​ഫ​യ​ലു​ക​ളി​ൽ​ ​ഉ​ത്ത​ര​വി​റ​ക്കി​യെ​ന്ന് ​പ​രാ​തി.​ ​വി.​സി​യു​ടെ​ ​പാ​സ്‌​വേ​ഡ്‌​ ​കൈ​ക്ക​ലാ​ക്കി​ ​ക്ര​മ​ക്കേ​ട് ​കാ​ട്ടി​യ​വ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​ആ​വ​ശ്യ​പ്പെ​ട്ട് ​സേ​വ് ​യൂ​ണി​വേ​ഴ്സി​റ്റി​ ​ക്യാ​മ്പെ​യി​ൻ​ ​ക​മ്മി​റ്റി​ ​ഗ​വ​ർ​ണ​ർ​ക്ക് ​പ​രാ​തി​ ​ന​ൽ​കി.​ ​മാ​ർ​ച്ച് ​അ​ഞ്ചി​ന് ​വൈ​കി​ട്ട് ​നാ​ലി​നാ​ണ് ​കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​സം​സ്കൃ​ത​ ​പ്രൊ​ഫ​സ​ർ​ ​ആ​യി​രു​ന്ന​ ​ഡോ.​കെ.​കെ.​ ​ഗീ​താ​കു​മാ​രി​യെ​ ​വി.​സി​ ​യു​ടെ​ ​ചു​മ​ത​ല​യി​ൽ​ ​നി​ന്നും​ ​ഒ​ഴി​വാ​ക്കി​ ​പ​ക​രം​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വി.​സി​ ​ഡോ.​സി​സ​തോ​മ​സി​ന് ​ഗ​വ​ർ​ണ​ർ​ ​ചു​മ​ത​ല​ ​ന​ൽ​കി​യ​ത്.​ ​ഡോ.​ ​ഗീ​താ​കു​മാ​രി​ ​ഉ​ട​ൻ​ ​പ​ദ​വി​ ​ഒ​ഴി​ഞ്ഞ് ​സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ​ ​നി​ന്ന് ​മ​ട​ങ്ങി​യി​രു​ന്നു.​ ​അ​തി​നു​ ​ശേ​ഷം​ ​രാ​ത്രി​ ​വൈ​കി​യും​ ​നാ​ൽ​പ്പ​തോ​ളം​ ​ഫ​യ​ലു​ക​ളി​ൽ​ ​വി.​സി​ ​തീ​ർ​പ്പു​ ​ക​ൽ​പ്പി​ച്ച​താ​യ​ ​രേ​ഖ​ക​ൾ​ ​ഉ​ണ്ടാ​ക്കി​യെ​ന്നാ​ണ് ​പ​രാ​തി.​ ​പ​രീ​ക്ഷ​ക​ളി​ലും​ ​വി​ദ്യാ​ർ​ത്ഥി​ ​പ്ര​വേ​ശ​ന​ത്തി​ലും​ ​വ്യാ​പ​ക​മാ​യ​ ​ക്ര​മ​ക്കേ​ടു​ക​ൾ​ ​ന​ട​ക്കു​ന്നെ​ന്ന് ​പ​രാ​തി​ ​ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണി​ത്.​ ​പാ​സ്‌​വേ​ഡ് ​ചോ​ർ​ത്തി​ ​ഫ​യ​ലു​ക​ളി​ൽ​ ​വി.​സി​യു​ടെ​ ​അം​ഗീ​കാ​രം​ ​ന​ൽ​കി​യ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ​സേ​വ് ​യൂ​ണി​വേ​ഴ്സി​റ്റി​ ​ക്യാ​മ്പ​യി​ൻ​ ​ക​മ്മി​റ്റി​ ​ഡോ.​സി​സാ​ ​തോ​മ​സി​നും​ ​പ​രാ​തി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: JOBFAIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA