SignIn
Kerala Kaumudi Online
Tuesday, 12 November 2019 9.06 AM IST

കർതാർപൂർ ഇട​നാ​ഴിയും ഇന്ത്യ​യുടെ ആശ​ങ്ക​കളും

kartharpur-corridor

ഗു​രു​​​നാ​​​നാ​​​ക്കി​ന്റെ​ ​സ്‌​മ​ര​ണ​ ​നി​ല​​​നി​റു​ത്തു​ന്ന​ ​പാ​കി​​​സ്ഥാ​​​നി​ലെ​ ​ന​രോ​​​ൾ​ ​ജി​ല്ല​​​യി​ലെ​ ​ക​ർ​താ​​​ർ​പൂ​ർ​ ​ദ​ർ​ബാ​ർ​ ​സാ​ഹി​ബ് ​ഗു​രു​​​ദ്വാ​​​ര​​​യി​​​ലേ​ക്ക് ​സു​ഗ​​​മ​​​മാ​യ​ ​സ​ന്ദ​ർ​ശ​​​ന​​​മെ​​​ന്ന​​​ത് ​ഇ​ന്ത്യ​​​യി​ലെ​ ​സി​ക്ക് ​തീ​ർ​ത്ഥാ​​​ട​​​ക​​​രു​ടെ​ ​ചി​ര​​​കാ​​​ലാ​​​ഭി​​​ലാ​​​ഷ​മാ​​​ണ്.​ ​ഈ​ ​സ്വ​പ്ന​​​മാ​ണ് ​ഇന്നും നാളെയുമായി യാ​ഥാ​ർ​ത്ഥ്യ​​​മാ​​​കു​​​ന്ന​​​ത്.​ ​പ​ഞ്ചാ​​​ബി​ലെ​ ​ഗു​ർ​ദാ​സ്‌​പൂ​​​ർ​ ​ജി​ല്ല​​​യി​ലെ​ ​ഗു​രു​​​നാ​​​നാ​ക്ക് ​ദേ​ര​​​യി​ൽ​ ​നി​ന്നും​ ​ഇ​ന്ത്യാ​​​-​​​പാ​ക് ​അ​തി​ർ​ത്തി​ ​ക​ട​​​ന്നാ​ൽ​ ​ഇ​പ്പോ​ൾ​ ​നി​ർ​മ്മി​ച്ച​ ​ഇ​ട​​​നാ​ഴി​ ​വ​ഴി​ ​നാ​ലു​കി​ലോ​​​മീ​​​റ്റ​ർ​ ​ദൂ​രം​ ​മാ​ത്ര​മേ​ ​ക​ർ​താ​​​ർ​പൂ​ർ​ ​ഗു​രു​​​ദ്വാ​​​ര​​​യി​​​ലേ​ക്കു​ള്ളൂ.

ക​ർ​താ​ർ​​​പൂർ ഗു​രു​​​ദ്വാ​​​ര​​​യു​ടെ​ ​പ്രാ​ധാ​ന്യം


ഗു​രു​ ​നാ​നാ​ക്ക്,​ ​അ​ദ്ദേ​​​ഹ​​​ത്തി​ന്റെ​ ​ജീ​വി​​​ത​​​ത്തി​ലെ​ ​അ​വ​​​സാ​ന​ ​പ​തി​​​നെ​ട്ട് ​വ​ർ​ഷ​​​ങ്ങ​ൾ ചില​​​വി​​​ടു​​​ക​​​യും,​ ​ജീ​വി​​​താ​ന്ത്യം​ ​ഉ​ണ്ടാ​​​യ​തും​ ​ഈ​ ​ഗു​രു​​​ദ്വാ​ര​ ​നി​ൽ​ക്കു​ന്ന​ ​സ്ഥ​ല​​​ത്താ​​​യി​​​രു​​​ന്നു.​ അ​ദ്ദേ​ഹം​ ​ജീ​വ​ൻ​ ​വെ​ടി​​​ഞ്ഞ​ത്.​ ​പ​ട്ട്യാ​ല​ ​മ​ഹാ​​​രാ​​​ജാ​​​വാ​​​യി​​​രു​ന്ന​ ​സ​ർ​ദാ​ർ​ ​ഭൂ​പീ​​​ന്ദ​ർ​ ​സിം​ഗാ​ണ് ​നാ​നാ​​​ക്കി​ന്റെ​ ​സ്‌​മ​ര​ണ​ ​നി​ല​​​നി​റു​ത്താ​ൻ​ 1925​ൽ​ ​ക​ർ​താ​​​ർ​പൂ​ർ​ ​സാ​ഹി​ബ് ​എ​ന്നും​ ​അ​റി​​​യ​​​പ്പെ​​​ടു​ന്ന​ ​ദ​ർ​ബാ​ർ​ ​സാ​ഹി​ബ് ​പ​ണി​ ​ക​ഴി​​​പ്പി​​​ച്ച​​​ത്.​ ​മ​ത​​​ഗ്ര​​​ന്ഥ​​​മാ​യ​ ​ഗു​രു​ഗ്ര​ന്ഥ​ ​സാ​ഹി​​​ബി​ന്റെ​ ​യ​ഥാ​ർ​ത്ഥ​ ​പ​ക​ർ​പ്പു​​​ക​​​ളി​​​ലൊ​ന്ന് ​ഈ​ ​ഗു​രു​​​ദ്വാ​​​ര​​​യി​ൽ​ ​ഇ​പ്പോ​ഴും​ ​സൂ​ക്ഷി​​​ക്കു​​​ന്നു​​​വെ​ന്ന് ​തീ​ർ​ത്ഥാ​​​ട​​​ക​ർ​ ​വി​ശ്വ​​​സി​​​ക്കു​​​ന്നു.​ ​എ​ല്ലാ​ ​വ​ർ​ഷ​വും​ ​ഗു​രു​​​നാ​​​നാ​​​ക്കി​ന്റെ​ ​ജ​യ​ന്തി​ ​അ​ഘോ​​​ഷ​​​വേ​​​ള​​​യി​ൽ​ ​ഇ​ന്ത്യ​​​യി​ൽ​ ​നി​ന്നും​ ​ആ​യി​​​ര​​​ക്ക​​​ണ​​​ക്കി​ന് ​ഭ​ക്ത​​​ജ​​​ന​​​ങ്ങ​​​ളാ​ണ് ​സു​ര​​​ക്ഷാ​​​-​​​ക​സ്റ്റം​സ് ​പ​രി​​​ശോ​​​ധ​​​ന​ക​ളു​ടെ​ ​നൂ​ലാ​​​മാ​​​ല​​​ക​ളും​ ​ക​ട​​​മ്പ​​​ക​ളും​ ​ക​ട​ന്ന് 125​ ​കി​ലോ​​​മീ​​​റ്റ​ർ​ ​റോ​ഡ് ​മാ​ർ​ഗം​ ​സ​ഞ്ച​​​രി​ച്ച് ​അ​മൃ​ത്‌​സ​ർ​-​ലാ​ഹോ​ർ​ ​വ​ഴി​ ​ഈ​ ​ഗു​രു​​​ദ്വാ​​​ര​​​യി​ൽ​ ​തീ​ർ​ത്ഥാ​​​ട​​​ന​​​ത്തി​​​നാ​യി​ ​പോ​​​കു​​​ന്ന​​​ത്.


ഇ​ട​​​നാ​​​ഴി​​​യെ​ന്ന ആ​ശ​യം


വി​ഭ​​​ജ​​​ന​ത്തെ​ ​തു​ട​ർ​ന്ന് 2000​-ാ​മാ​ണ്ട് ​വ​രെ​ ​ഈ​ ​മ​ന്ദി​രം​ ​അ​വ​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ട്ടി​​​രി​ക്കു​ക​​​യാ​​​യി​​​രു​​​ന്നു.​ ​സി​ക്ക് ​തീ​ർ​ത്ഥാ​​​ട​​​ക​ർ​ ​ഇ​തി​ന്റെ​ ​പു​ന​​​രു​​​ദ്ധാ​​​ര​ണം​ ​ആ​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നെ​​​ങ്കി​ലും​ ​ഇ​ന്ത്യാ​​​-​​​പാ​ക് ​ബ​ന്ധ​​​ത്തി​ലെ​ ​അ​ക​ൽ​ച്ച​ ​കാ​ര​ണം​ ​അ​വ​​​രു​ടെ​ ​ആ​വ​​​ശ്യ​​​ങ്ങ​ൾ​ ​ബ​ധി​​​ര​​​ക​ർ​ണ​​​ങ്ങ​​​ളി​​​ലാ​ണ് ​പ​തി​​​ച്ച​​​ത്.


പ്ര​ധാ​​​ന​​​മ​ന്ത്രി​യെ​ന്ന​ ​നി​ല​​​യി​ൽ​ 1999​​​-​ൽ​ ​എ.​​​ബി.​​​വാ​​​ജ്‌​പേ​യി​ ​ലാ​ഹോ​​​റി​​​ലേ​ക്ക് ​ന​ട​​​ത്തി​യ​ ​ബ​സ് ​യാ​ത്രാ​ ​വേ​ള​​​യി​​​ൽ​ ​ക​ർ​താ​ർ​പൂ​ർ​ ​സാ​ഹി​​​ബി​​​ലേ​ക്ക് ​സി​ക്ക് ​തീ​ർ​ത്ഥാ​​​ട​​​ക​ർ​ക്ക് ​വി​സ​ ​ഒ​ഴി​​​വാ​ക്കി​ ​ഇ​ട​​​നാ​ഴി​ ​എ​ന്ന​ ​ആ​വ​ശ്യം​ ​പാ​ക് ​പ്ര​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​ന്ന​ ​ന​വാ​സ് ​ഷെ​രീ​ഫി​​​നോ​ട് ​ഉ​ന്ന​​​യി​​​ക്കു​​​ക​യും,​ ​അ​ദ്ദേ​ഹം​ ​ത​ത്വ​ത്തി​ൽ​ ​അം​ഗീ​​​ക​​​രി​ക്കു​ക​യും​ ​ചെ​യ്‌​തു.​ ​എ​ന്നാ​ൽ​ ​കാ​ർ​ഗി​ൽ​ ​യു​ദ്ധ​​​ത്തി​ന്റെ​ ​പ​ശ്ചാ​​​ത്ത​​​ല​​​ത്തി​ൽ,​ ​ഈ​ ​പ​ദ്ധ​തി​ ​മു​ന്നോ​ട്ട് ​കൊ​ണ്ടു​പോ​കാ​ൻ​ ​ഇ​രു​രാ​ജ്യ​​​ങ്ങ​ൾ​ക്കും​ ​സാ​ധി​​​ച്ചി​​​ല്ല.​ ​ഇ​ട​​​നാ​ഴി​ ​എ​ന്ന​ ​ആ​വ​ശ്യം​ ​വീ​ണ്ടും​ ​ജീ​വ​ൻ​ ​വ​യ്‌​ക്കു​​​ന്ന​ത് ​പ്ര​ധാ​​​ന​​​മ​ന്ത്രി​ ​മ​ൻ​മോ​​​ഹ​ൻ​ ​സിം​ഗ് 2004​​​-​ൽ​ ​ഇ​ക്കാ​ര്യം​ ​ഉ​ന്ന​​​യി​​​ച്ച​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു.​ ​തു​ട​ർ​ന്ന് ​യു.​​​പി.​​​എ.​ ​സ​ർ​ക്കാ​​​രി​ൽ​ ​വി​ദേ​​​ശ​​​കാ​ര്യ​മ​ന്ത്രി​​​യാ​​​യി​​​രു​ന്ന​ ​പ്ര​ണാ​ബ് ​കു​മാ​ർ​ ​മു​ഖ​ർ​ജി,​ ​അ​ന്ന​ത്തെ​ ​പാ​ക് ​വി​ദേ​​​ശ​​​കാ​ര്യ​ ​മ​ന്ത്രി​​​യാ​​​യി​​​രു​ന്ന​ ​എ​സ്.​​​എം.​​​ഖു​​​റേ​​​ഷി​​​യു​​​മാ​യി​ ​ഇ​ക്കാ​ര്യം​ ​ച​ർ​ച്ച​ ​ചെ​യ്‌​തെ​​​ങ്കി​​​ലും,​ ​പാ​ക് ​ഭീ​ക​​​ര​ർ​ ​മും​ബയ് ആക്ര​​​മി​ച്ച​ ​സാ​ഹ​​​ച​​​ര്യ​​​ത്തി​ൽ​ ​തു​ട​ർ​ന​​​ട​​​പ​​​ടി​​​ക​ൾ​ ​നി​റു​ത്തി​​​വ​ച്ചു.


ന​വ​​​ജ്യോ​ത് സി​ദ്ദു​​​വി​ന്റെ​ ​പ​ങ്ക്


ഇ​ന്ത്യാ​ ​​​-​​​പാ​ക് ​ത​ർ​ക്ക​​​ങ്ങ​ൾ​ക്കി​​​ട​​​യി​ൽ​പ്പെ​ട്ട് ​വി​സ്‌​മൃ​തി​​​യി​​​ലാ​​​യി​​​രു​ന്ന​ ​ക​ർ​താ​ർ​പൂ​ർ​ ​സാ​ഹി​ബ് ​ഇ​ട​​​നാ​​​ഴി​​​യെ​ന്ന​ ​ഇ​ന്ത്യ​ൻ​ ​തീ​ർ​ത്ഥാ​​​ട​​​ക​​​രു​ടെ​ ​ആ​വ​ശ്യം​ ​സ​ജീ​​​വ​​​മാ​​​യ​ത് ​ഇ​മ്രാ​ൻ​ ​ഖാ​ൻ​ ​പാ​ക് ​പ്ര​ധാ​​​ന​​​മ​​​ന്ത്രി​​​യാ​യി​ 2018​ ​ആ​ഗ​​​സ്റ്റി​ൽ​ ​സ​ത്യ​​​പ്ര​​​തി​ജ്ഞ​ ​ചെ​യ്ത​ ​അ​വ​​​സ​​​ര​​​ത്തി​​​ലാ​ണ്.​ ​അ​ദ്ദേ​​​ഹ​​​ത്തി​ന്റെ​ ​അ​ടു​ത്ത​ ​സു​ഹൃ​ത്തും​ ​മു​ൻ​ ​ക്രി​ക്ക​​​റ്റ​റും​ ​പ​ഞ്ചാ​ബ് ​മ​ന്ത്രി​​​യു​മാ​​​യി​​​രു​ന്ന​ ​ന​വ്‌​ജ്യോ​ത് ​സിം​ഗ് ​സി​ദ്ദു​​​വി​നെ​ ​സ​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യ്‌​ക്കാ​യി​ ​അ​ദ്ദേ​ഹം​ ​പ്ര​ത്യേ​കം​ ​ക്ഷ​ണി​​​ച്ചു.​ ​ഇ​മ്രാ​ൻ​ഖാ​ന്റെ​ ​സ​ത്യ​​​പ്ര​​​തി​​​ജ്ഞ​യ്‌​ക്ക് ​ക്ഷ​ണം​ ​ല​ഭി​ച്ച​ ​ഏ​ക​ ​ഇ​ന്ത്യ​ൻ​ ​നേ​താ​വ് ​സി​ദ്ദു​​​വാ​​​യി​​​രു​​​ന്നു.​ ​സ​ത്യ​​​പ്ര​​​തി​ജ്ഞാ​ ​ച​ട​​​ങ്ങി​ൽ​ ​ഉ​ണ്ടാ​യി​​​രു​ന്ന​ ​പാ​കി​​​സ്ഥാ​ൻ​ ​സൈ​നി​ക​ ​മേ​ധാ​വി​ ​ക്വാ​മ​ർ​ ​ജാ​വേ​ദ് ​ബ​ജ്വ​​​യു​മാ​​​യു​ള്ള​ ​ച​ർ​ച്ച​യ്‌​ക്കി​ട​​​യി​ലാ​ണ് ​ഗു​രു​​​നാ​​​നാ​​​ക്കി​ന്റെ​ 550​​​-ാം​ ​ജ​ന്മ​ദി​ന​​​ത്തി​ന് ​മു​മ്പ് ​ക​ർ​താ​ർ​പൂ​ർ​ ​ഇ​ട​​​നാ​ഴി​ ​പൂ​ർ​ത്തി​​​യാ​​​ക്കാ​മെ​ന്ന് ​സി​ദ്ദു​​​വി​ന് ​വാ​ഗ്ദാ​നം​ ​ന​ൽ​കി​​​യ​​​ത്.​ ​ഈ​ ​വാ​ഗ്ദാ​​​ന​ത്തെ​പ്പ​റ്റി​ ​അ​ദ്ദേ​ഹം​ ​കേ​ന്ദ്ര​​​-​​​സം​​​സ്ഥാ​ന​ ​സ​ർ​ക്കാ​​​രു​​​ക​ളെ​ ​അ​റി​​​യി​​​ച്ചു.​ ​മു​ഖ്യ​​​മ​ന്ത്രി​ ​അ​മ​​​രീ​​​ന്ദ​ർ​ ​സിം​ഗി​ന്റെ​ ​നേ​തൃ​​​ത്വ​​​ത്തി​ൽ​ ​പ​ഞ്ചാ​ബ് ​സ​ർ​ക്കാ​ർ​ ​നി​യ​​​മ​​​സ​​​ഭ​​​യി​ൽ​ ​പ്ര​മേ​യം​ ​അ​വ​​​ത​​​രി​​​പ്പി​ച്ച് ​ഏ​ക​​​ക​​​ണ്ഠ​​​മാ​യി​ ​പാ​സാ​ക്കി​ ​കേ​ന്ദ്ര​സ​ർ​ക്കാ​​​രി​ന് ​ന​ൽ​കു​​​ക​​​യും,​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ക​ർ​താ​​​ർ​പൂ​ർ​ ​ഇ​ട​​​നാ​​​ഴി​ക്ക് ​ഔ​പ​​​ചാ​​​രി​ക​മാ​യ​ ​അം​ഗീ​​​കാ​രം​ ​ന​ൽ​കു​​​ക​യും​ ​ചെ​യ്തു.​ ​അ​ങ്ങ​​​നെ​​​യാ​ണ് ​ഇ​ന്ത്യ​ൻ​ ​ഭാ​ഗ​​​ത്തു​ള്ള​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​​​ന​​​ങ്ങ​​​ളു​ടെ​ ​ക​ല്ലി​​​ടീ​ൽ​ 2018​ ​ന​വം​​​ബ​ർ​ 26​​​ ​ന് ​വൈ​സ് ​പ്ര​സി​​​ഡ​ന്റ് ​വെ​ങ്ക​യ്യ​ ​നാ​യി​ഡു​വും​ ​പാ​കി​സ്ഥാ​ൻ​ ​ഭാ​ഗ​ത്ത് ​ഇ​മ്രാ​ൻ​ ​ഖാ​നും​ ​നി​ർ​വ​​​ഹി​​​ച്ച​ത്.​ ​ഇ​ന്ത്യാ​​​-​​​പാ​ക് ​അ​തി​ർ​ത്തി​​​യി​ൽ​ ​നി​ന്നും​ ​പ്ര​ത്യേ​ക​ ​റോ​ഡും​ ​മേ​ൽ​പ്പാ​​​ല​​​ങ്ങ​ളും​ ​ഇ​ട​​​നാ​ഴി​​​യു​ടെ​ ​ഭാ​ഗ​​​മാ​യി​ ​നി​ർ​മ്മി​​​ച്ച​തി​ന് ​പു​റ​മേ​ ​ര​വി​​​ന​​​ദി​ക്ക് ​കു​റു​കെ​ 800​ ​മീ​റ്റ​ർ​ ​നീ​ള​​​ത്തി​ൽ​ ​ബൃ​ഹ​ത്താ​യ​ ​ഒ​രു​ ​പാ​ല​വും​ ​പാ​കി​​​സ്ഥാ​ൻ​ ​പ​ണി​​​ക​​​ഴി​​​പ്പി​​​ച്ചി​​​ട്ടു​ണ്ട്.


ഇ​ന്ത്യ​​​യു​ടെ​ ​ആ​ശ​​​ങ്ക​​​കൾ


ഇ​ന്ത്യാ​​​-​​​പാ​ക് ​ത​ർ​ക്ക​​​ത്തി​ൽ​ ​അ​വ​​​ഗ​​​ണി​​​ക്ക​​​പ്പെ​ട്ടു​ ​കി​ട​ന്ന​ ​ഈ​ ​പ​ദ്ധ​​​തി​​​യി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​​​ത​ൽ​ ​താ​ത്‌​പ​ര്യ​​​മെ​​​ടു​​​ത്ത​ത് ​പാ​കി​​​സ്ഥാ​ൻ​ ​സൈ​നി​ക​ ​മേ​ധാ​​​വി​​​യാ​യ​ ​ബ​ജ്വ​യാ​യ​​​തി​​​നാ​ൽ,​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​​​രി​നും​ ​അ​മ​​​രീ​​​ന്ദ​ർ​ ​സിം​ഗി​ന്റെ​ ​നേ​തൃ​​​ത്വ​​​ത്തി​​​ലു​ള്ള​ ​പ​ഞ്ചാ​ബ് ​സ​ർ​ക്കാ​​​രി​നും​ ​ചി​ല​ ​ആ​ശ​​​ങ്ക​​​ക​ൾ​ ​ഉ​ണ്ട്.​ ​ഇ​ന്ത്യ​​​യി​ൽ​ ​നി​ന്നും​ ​ഏ​ക​​​ദേ​ശം​ ​അ​യ്യാ​​​യി​​​ര​​​ത്തോ​ളം​ ​തീ​ർ​ത്ഥാ​​​ട​​​ക​ർ​ ​പ്ര​തി​​​ദി​നം​ ​ഈ​ ​ഇ​ട​നാ​ഴി​ ​വ​ഴി​ ​ക​ർ​താ​ർ​പൂ​​​രി​​​ലേ​ക്ക് ​യാ​ത്ര​ ​ചെ​യ്യു​​​മെ​​​ന്നാ​ണ് ​പ്ര​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.​ ​പു​ണ്യ​ദി​ന​​​ങ്ങ​​​ളി​ൽ​ ​എ​ണ്ണ​​​ത്തി​ൽ​ ​വീ​ണ്ടും​ ​വ​ർ​ദ്ധ​ന​​​യു​​​ണ്ടാ​​​കും.​ ​തീ​ർ​ത്ഥാ​​​ട​​​ക​​​രു​ടെ​ ​ഇ​ട​​​യി​ൽ​ ​പാ​ക് ​ചാ​ര​ ​സം​ഘ​​​ട​​​ന​​​യാ​യ​ ​ഐ.​​​എ​​​സ്.​​​ഐ ​​​യു​​​ടെ​യും​ ​സി​ക്ക് ​വി​ഘ​​​ട​​​ന​​​വാ​​​ദി​​​ക​​​ളാ​യ​ ​ഖാ​ലി​​​സ്ഥാ​ൻ​ ​വി​മോ​​​ച​ന​ ​സം​ഘ​​​ട​​​ന​​​യു​​​ടെയും​ ​പ്ര​വ​ർ​ത്ത​​​ക​ർ​ ​നു​ഴ​ഞ്ഞു​ ​ക​യ​​​റാ​നു​ള്ള​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​മാ​ത്ര​​​മ​ല്ല​ ​ഈ​ ​സൗ​ക​ര്യം​ ​തീ​വ്ര​​​വാ​ദ​ ​പ്ര​വ​ർ​ത്ത​​​ന​​​ങ്ങ​ൾ​ക്ക് ​മ​റ​​​യാ​യി​ ​പാ​കി​​​സ്ഥാ​ൻ​ ​സൈ​ന്യം​ ​മാ​റ്റു​​​മോ​​​യെ​ന്നും​ ​ക​ണ്ട​റി​യേ​ണ്ടി​യി​​​രി​​​ക്കു​​​ന്നു.​ ​പാ​കി​​​സ്ഥാ​​​നി​ലെ​ ​രാ​ഷ്ട്രീ​യ​ ​നേ​തൃ​​​ത്വ​​​ത്തെ​​​ക്കാ​ൾ,​ ​സൈ​നി​ക​ ​മേ​ധാ​​​വി​​​ക​ൾ​ക്കാ​ണ് ​ക​ർ​താ​ർ​​​പൂ​ർ​ ​ഇ​ട​​​നാ​ഴി​ ​പ്രാ​വ​ർ​ത്തി​​​ക​​​മാ​​​ക്ക​ണം​ ​എ​ന്ന​ ​അ​ജ​​​​​ൻഡ​യു​ള്ള​തെ​ന്ന​ത് ​ബ​ജ്വ​ ​ഇ​ക്കാ​​​ര്യ​​​ത്തി​​​ലെ​​​ടു​ത്ത​ ​പ്ര​ത്യേ​​​ക​​​ ​താ​ത്‌​പ​ര്യം​ ​വെ​ളി​​​വാ​​​ക്കു​​​ന്നു.​ ​ക​ല്ലി​​​ടീ​ൽ​ ​ച​ട​ങ്ങ് 2018​ ​ന​വം​​​ബ​​​റി​ൽ​ ​ന​ട​​​ത്തി​യ​ത് ​ത​ന്നെ​ ​മും​ബയ് ​ഭീ​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​ന്റെ​ ​പ​ത്താം​ ​വാ​ർ​ഷി​​​ക​ത്തെ​ ​ത​മ​​​സ്‌​ക​​​രി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു​​​വെ​ന്നും​ ​ഇ​ന്ത്യ​​​യി​ൽ​ ​ആ​രോ​​​പ​​​ണ​​​മു​ണ്ടാ​യെ​ങ്കി​ലും​ ​സി​ക്ക് ​വി​ശ്വാ​സി​ക​ളെ​ ​യാ​തൊ​രു​ ​വി​ധ​​​ത്തി​ലും​ ​വ്ര​ണ​​​പ്പെ​​​ടു​​​ത്ത​​​രു​​​തെ​ന്ന് ​ക​രു​​​തി​​​യാ​ണ് ​ഇ​ന്ത്യ​ ​സാ​വ​​​ധാ​​​ന​​​ത്തി​ൽ​ ​ക​രു​​​ക്ക​ൾ​ ​നീ​ക്കി​​​യ​​​ത്.


ഗു​രു​​​നാ​​​നാ​​​ക്കി​ന്റെ​ 550​-ാം​ ​ജ​ന്മ​വാ​ർ​ഷി​​​ക​​​ത്തി​ന് ​തു​ട​ക്കം​ ​കു​റി​​​ക്കു​​​ന്ന​ത് ​ന​വം​​​ബ​ർ​ 12​ ​നാ​ണ്.​ ​അ​തി​ന് ​മു​മ്പ് ​ത​ന്നെ​ ​തീ​ർ​ത്ഥാ​​​ട​​​ക​ർ​ക്ക് ​ക​ർ​താ​ർ​പൂ​ർ​ ​സാ​ഹി​ബി​ൽ​ ​എ​ത്തി​​​ച്ചേ​​​രാ​ൻ​ ​സൗ​ക​​​ര്യ​​​മൊ​​​രു​​​ക്കു​ന്ന​തി​​​നാ​യാ​ണ് ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​​​യാ​യ​ ​ഇ​ട​​​നാ​​​ഴി​​​യു​ടെ​ ​ഇ​ന്ത്യ​ൻ​ ​ഭാ​ഗ​ത്തെ​ ​ഉ​ദ്ഘാ​​​ട​നം​ ഇന്ന് ​പ്ര​ധാ​​​ന​​​മ​​​ന്ത്രി​ ​ന​രേ​​​ന്ദ്ര​​​മോ​ദി​യും​ ​പാ​കി​​​സ്ഥാ​ൻ​ ​ഭാ​ഗ​ത്തെ​ ​ഉ​ദ്ഘാ​​​ട​നം​ ​ന​വം​​​ബ​ർ​ ​ഒ​ൻ​പ​തി​ന് ​പാ​ക് ​പ്ര​ധാ​​​ന​​​മ​ന്ത്രി​ ​ഇ​മ്രാ​ൻ​ ​ഖാ​നും​ ​നി​ർ​വ​​​ഹി​​​ക്കു​​​ന്ന​​​ത്.​ ​പാ​കി​​​സ്ഥാ​ൻ​ ​ഭാ​ഗ​ത്തെ​ ​ഉ​ദ്ഘാ​​​ട​​​ന​​​ത്തി​ന് ​മു​ൻ​ ​പ്ര​ധാ​​​ന​​​മ​ന്ത്രി​ ​ഡോ.​​​മ​ൻ​മോ​​​ഹ​ൻ​ ​സിം​ഗി​ന് ​ക്ഷ​ണം​ ​ന​ൽ​കി​യെ​ങ്കി​ലും​ ​അ​ദ്ദേ​ഹം​ ​പാ​കി​​​സ്ഥാ​ന്റെ​ ​ച​ട​​​ങ്ങി​ൽ​ ​പ​ങ്കെ​​​ടു​​​ക്കു​​​ക​​​യി​​​ല്ലെ​​​ന്നും​ ​പ​ക​രം​ ​ക​ർ​താ​ർ​പൂ​​​ർ​ ​ഗു​രു​​​ദ്വാ​​​ര​​​യി​ൽ​ ​തീ​ർ​ത്ഥാ​​​ട​​​ക​നാ​യി​ ​പോ​​​കു​​​മെ​ന്നും​ ​വ്യ​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​ണ്ട്.​ ​ഈ​ ​ച​ട​​​ങ്ങി​​​ലേ​ക്കും​ ​പാ​ക് ​സ​ർ​ക്കാ​​​രി​ൽ​ ​നി​ന്നും​ ​ക്ഷ​ണം​ ​ഔ​ദ്യോ​​​ഗി​​​ക​​​മാ​യി​ ​ല​ഭി​ച്ച​ ​ഏ​ക​ ​ഇ​ന്ത്യ​ൻ​ ​രാ​ഷ്ട്രീ​യ​ ​നേ​താ​വ് ​ന​വ​​​ജ്യോ​ദ് ​സി​ദ്ദു​​​വാ​​​ണ്.​ ​വി​ദേ​ശ​കാ​ര്യ​ ​വ​കു​​​പ്പി​ൽ​ ​നി​ന്നും​ ​അ​നു​​​മ​തി​ ​ല​ഭി​​​ച്ചാ​ൽ​ ​പാ​കി​​​സ്ഥാ​ന്റെ​ ​ഭാ​ഗ​ത്ത് ​ന​ട​​​ക്കു​ന്ന​ ​ഉ​ദ്ഘാ​​​ട​ന​ ​സ​മ്മേ​​​ള​​​ന​​​ത്തി​ൽ​ ​പ​ങ്കെ​​​ടു​​​ക്കാ​നാ​ണ് ​അ​ദ്ദേ​ഹം​ ​തീ​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.
ക​ർ​താ​​​ർ​പൂ​ർ​ ​ഇ​ട​​​നാ​ഴി​ ​തു​റ​​​ക്കു​​​ന്ന​തോ​ടെ​ ​സി​ക്ക് ​തീ​ർ​ത്ഥാ​​​ട​​​ക​​​രു​ടെ​ ​ചി​ര​​​കാ​​​ലാ​​​ഭി​​​ലാ​ഷം​ ​യാ​ഥാ​ർ​ത്ഥ്യ​​​മാ​​​കു​​​മെ​​​ങ്കി​ലും​ ​ഇ​ന്ത്യാ​​​-​​​പാ​​​കി​​​സ്ഥാ​ൻ​ ​ബ​ന്ധ​​​ങ്ങ​​​ളി​ൽ​ ​പ്ര​ത്യേ​​​കി​ച്ച് ​ഒ​രു​ ​മാ​റ്റ​വും​ ​ഉ​ണ്ടാ​വു​​​ക​​​യി​​​ല്ല.

(​ലേ​ഖ​ക​ന്റെ​ ​ഫോ​ൺ​ ​:​ 9847173177​ ​p​s​s​r​e​e​k​u​m​a​r​p​s​s​@​g​m​a​i​l.​c​o​m)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KARTARPUR, KARTARPUR SAHIB, KARTARPUR CORRIDOR
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.