SignIn
Kerala Kaumudi Online
Wednesday, 27 May 2020 5.54 AM IST

നാല് ശവപ്പെട്ടി കൊണ്ടുവന്നോളൂ... ആത്മഹത്യയ്‌ക്കൊരുങ്ങിയ കുടുംബത്തെ വീടിന്റെ വാതിൽ തകർത്ത് രക്ഷിച്ചു

house

ആലുവ: ജപ്തി ചെയ്ത വീട്ടിൽ താമസിച്ചിരുന്ന കുടുംബത്തെ ഒഴിപ്പിക്കാനായി എത്തിയ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ആത്മഹത്യാഭീഷണി. ആത്മഹത്യ ശ്രമത്തിൽ നിന്നും കുടുംബത്തെ പിന്തിരിപ്പിക്കാൻ വീടിന്റെ വാതിൽ പൊളിച്ച്ഉദ്യോഗസ്ഥരും നാട്ടുകാരും അകത്ത് കടന്നു .

ആലുവ ചെമ്പകശേരി അപ്‌സര അപ്പാർട്ട്‌മെന്റ്‌സിൽ തോപ്പിൽ നവാസിന്റെ വീട്ടിലാണ് ഇന്നലെ ഉച്ചതിരിഞ്ഞ് നാടകീയ സംഭവങ്ങൾ നടന്നത് .ജപ്തി നടപടികൾക്കായി പൊലീസ് സംരക്ഷണയിലെത്തിയ ബാങ്ക് ജീവനക്കാർക്കും കോടതി കമ്മീഷനും മുന്നി​ൽ നിങ്ങൾ നാല് ശവപ്പെട്ടി കൊണ്ടുവന്നോളൂ എന്ന് പറഞ്ഞ് നവാസ് വാതിൽ അടക്കുകയായിരുന്നു. നവാസി​ന് പുറമേ ഭാര്യയും ഡി​ഗ്രി​ക്ക് പഠി​ക്കുന്ന മകൻസാബി​റ്റുമാണ് വീട്ടി​ലുണ്ടായി​രുന്നത് . മൂത്തമകൻ സാദർ സ്ഥലത്തുണ്ടായി​രുന്നി​​ല്ല.. പകച്ചു പോയ ഉദ്യോഗസ്ഥ സംഘം വാതിൽ തുറ​ക്കാൻ ശ്രമി​ച്ചെങ്കിലുംനടന്നി​ല്ല. ഒടുവിൽ തൂമ്പ ഉപയോഗിച്ച് വാതിൽ വെട്ടിപൊളിക്കുകയായി​രുന്നു.


ചെമ്പകശേരിയിൽ തറവാട് വീട് പൊളിച്ച് 2008ൽ നവാസ് അപ്പാർട്ട്മെൻറ് നിർമ്മിച്ചിരുന്നു. ഇതിലൊരു വീട്ടിലാണ് നവാസും കുടുംബവും താമസിച്ചിരുന്നത്. ഈ വീട് ആലുവ അർബൻ സഹകരണ ബാങ്കിൽ പണയപ്പെടുത്തി 2015ൽ 18 ലക്ഷം രൂപ നവാസ് വായ്പയെടുത്തു. തിരിച്ചടവ് മുടങ്ങിയതോടെ 2017ൽ ബാങ്ക് വീട് ലേലം ചെയ്ത് വിറ്റു. എടത്തല സ്വദേശി നാദിർഷയാണ് വീട് വാങ്ങിയത്. എന്നാൽ ലേലം ചെയ്യുന്നതിന് മുമ്പ് ബാങ്ക് വീട് ഒഴിപ്പിച്ചില്ല. നടപടിക്രമങ്ങൾ പൂർത്തി​യാക്കാത്ത ഒഴിപ്പിക്കലിനെതിരെ നവാസ് ഹൈക്കോടതിയിൽ നിന്നും സ്‌റ്റേ വാങ്ങി. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിനേയും സമീപിച്ചു.


എന്നാൽ വീടൊഴിയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചനാദിർഷായ്ക്ക് അനുകൂല വിധി ലഭിച്ചു. ജപ്തി നടപടികൾക്കായി ഉദ്യോഗസ്ഥർ രണ്ട് തവണ ചെമ്പകശേരിയിലെ വീട്ടിലെത്തിയെങ്കിലും ഒഴിപ്പിക്കൽ നടന്നില്ല. കോടതി നിയോഗിച്ച സിബി ചെറിയാൻകമ്മീഷനും ബാങ്ക് ഉദ്യോഗസ്ഥരും ഇന്നലെ വീണ്ടും വീട്ടിലെത്തുകയായി​രുന്നു. വീട് വാങ്ങിയ നാദി​ർഷായ്ക്ക് 31.50 ലക്ഷം രൂപ ഇന്ന് നൽകാമെന്ന് നവാസിന്റെ ബന്ധുക്കൾ രേഖമൂലം ഉറപ്പ് നൽകിയതിനെ തുടർന്നാണ് രംഗം ശാന്തമായത് ​. കൗൺസിലർ മിനി ബൈജുവും സ്ഥലത്തെത്തിയിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, SUICIDE ATTEMPT, AALUVA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.