SignIn
Kerala Kaumudi Online
Saturday, 18 January 2020 6.21 AM IST

നാല് തവണ വിവാഹിതയായ ഭാര്യ തന്നെ വഞ്ചിച്ചു, സ്‌കൂൾ റീയൂണിയനിൽ മുൻകാമുകിയെ കണ്ടതോടെ ഇഷ്ടം തുറന്നുപറഞ്ഞു ഭാര്യയെ കൊല്ലാൻ തീരുമാനിച്ചുവെന്ന് പ്രതി 

vidhya-murder-

തിരുവനന്തപുരം : ഉദയംപേരൂരിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിനെയും കാമുകിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉദയംപേരൂർ സ്വദേശി വിദ്യയാണ് മൂന്ന് മാസം മുമ്പ് കൊല്ലപ്പെട്ടത്. വിദ്യയുടെ ഭർത്താവ് പ്രേംകുമാറും ഇയാളുടെ കാമുകി സുനിത ബേബിയുമാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. മൂന്ന് മാസം മുൻപാണ് ഉദയംപേരൂർ സ്വദേശിയായ വിദ്യയെ ഭർത്താവായ പ്രേംകുമാർ കാമുകിയുടെ സഹായത്തോടെ കൊലപ്പെടുത്തിയത്. സ്‌കൂൾ റീയൂണിയൻ പരിപാടിക്കിടെ പ്രേംകുമാർ സ്‌കൂൾ പഠനകാലത്തെ കാമുകിയായ സുനിതയെ കണ്ടെത്തിയതോടെയാണ് ഭാര്യയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. റീയൂണിയൻ പരിപാടി നടക്കുന്ന സമയത്ത് സുനിത ഭർത്താവിനൊപ്പം ഹൈദരാബാദിലായിരുന്നു താമസിച്ചിരുന്നത്. തന്റെ ഇഷ്ടം പൂർവകാമുകിയോട് വെളിപ്പെടുത്തുകയും അനുകൂലമായ പ്രതികരണം ഇവരിൽ നിന്നും ലഭിക്കുക കൂടി ചെയ്തതോടെ ഭാര്യയെ ഒഴിവാക്കുവാനായി പ്രേംകുമാർ പദ്ധതി തയ്യാറാക്കുകയായിരുന്നു.

ഇതിനിയെ തിരുവനന്തപുരത്തെ പേയാടുള്ള വീട്ടിലേക്ക് ആയൂർവേദ ചികിത്സയ്‌ക്കെന്ന പേരിൽ പ്രേംകുമാർ ഭാര്യയെ എത്തിക്കുകയായിരുന്നു. ഇവിടെ വച്ച് മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തുന്ന സമയത്ത് കാമുകിയുടെ സാന്നിദ്ധ്യവും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഭാര്യയെ കൊന്നത് വഞ്ചിച്ചതിനാൽ
വിദ്യയെ കൊലപ്പെടുത്തിയത് തന്നെ വഞ്ചിച്ചതിനാലാണെന്ന് പ്രേംകുമാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മുൻപ് നാല് തവണ വിദ്യ വിവാഹിതയായിട്ടുണ്ടെന്നും എന്നാൽ ഒരിക്കൽ മാത്രം വിവാഹിതയായി എന്ന് തന്നെ വിശ്വസിപ്പിക്കുകയായിരുന്നു വെന്നുമാണ് പ്രേംരാജിന്റെ മൊഴി. മുൻ വിവാഹത്തിൽ വിദ്യയ്ക്ക് കുട്ടികളുമുണ്ടായിരുന്നു.

സിനിമ മോഡൽ കൊലപാതകം

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പിടിക്കപ്പെടാതിരിക്കാൻ ദൃശ്യം മോഡൽ പയറ്റിയാണ് പ്രേം കുമാറും കാമുകിയും മൂന്ന് മാസത്തോളം പിടിച്ചു നിന്നത്. കൊലപ്പെടുത്തിയ ശേഷം വിദ്യയുടെ മൃതദേഹം ഒരു ദിവസത്തോളം വാടക വീട്ടിൽ സൂക്ഷിച്ചു, പിന്നീട് ഇവിടെ നിന്നും കാറിൽ കയറ്റി തിരുനെൽവേലിക്കടുത്ത് കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. തമിഴ്നാട് പൊലീസ് മൃതദേഹം കണ്ടെത്തിയെങ്കിലും അജ്ഞാത മൃതദേഹമെന്ന് കണക്കാക്കി സംസ്‌കരിക്കുകയായിരുന്നു.
വിദ്യയുടെ മൊബൈൽ ഫോൺ നേത്രാവതി എക്സ്പ്രസിലെ ശുചിമുറിക്കടുത്ത് ഓൺ ആക്കി ഉപേക്ഷിക്കുകയായിരുന്നു. മുൻപും നാലഞ്ച് തവണ വിദ്യയെ കാണാതായിട്ടുണ്ട്. ചെറിയ ഇടവേളയ്ക്ക് ശേഷം തിരികെ എത്തുന്ന സ്വഭാവമായിരുന്നു ഇവർക്കുണ്ടായിരുന്നത്. ഇതും കൊലപാതകത്തെ മൂടിവയ്ക്കുവാൻ പ്രേംകുമാറിനെ സഹായിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, MURDER, VIDYA MURDER, POLICE CASE INVESTIGATION
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.