SignIn
Kerala Kaumudi Online
Saturday, 25 January 2020 2.07 PM IST

"വിരട്ടൽ ഇവിടെ വേണ്ട, ചുരുട്ടി ചുണ്ടിൽ വച്ചാൽ മതി..." മുഖ്യമന്ത്രിയെ വിമർശിച്ച കെ.സുരേന്ദ്രന് എ.എ. റഹീമിന്റെ തകർപ്പൻ മറുപടി

aa-rahim-

തിരുവനന്തപുരം : കേന്ദ്രസർക്കാർ രാജ്യസഭയിൽ പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് മറുപടിയുമായി. പാർലമെന്റ് പാസാക്കുന്ന എല്ലാ നിയമങ്ങളും കേരളത്തിലും നടപ്പാവുമെന്നായിരുന്നു സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്. ഇതിന് മറുപടിയായി വിരട്ടൽ ഇവിടെ വേണ്ട,
ചുരുട്ടി ചുണ്ടിൽ വച്ചാൽ മതി എന്ന് റഹിം ഫേസ്ബുക്ക് പോസ്റ്റിട്ടു. ഈ ചുവന്ന കൊടിക്കു കീഴിൽ മുപ്പത്തിമൂന്നു വർഷം ബംഗാൾ ഭരിച്ചിട്ടുണ്ട് പിണറായിയുടെ പാർട്ടിക്കാർ. അന്ന് ഉത്തരേന്ത്യ മുഴുവൻ ത്രിശൂലവും കയ്യിലേന്തി മനുഷ്യന്റെ ചോര തേടി ആർ.എസ്.എസ് അലഞ്ഞപ്പോൾ ചെങ്കൊടി പറക്കുന്ന ബംഗാളിൽ ഒരു മനുഷ്യനെയും മതത്തിന്റെ പേരിൽ കൊല്ലാൻ പോയിട്ട് ഒന്നു പോറലേൽപ്പിക്കാൻ പോലും കഴിഞ്ഞിട്ടില്ല. ഒരു പള്ളിയും തകർന്നില്ല, ഒരു വർഗീയ കലാപവും നടന്നില്ലെന്നും റഹിം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വിരട്ടൽ ഇവിടെ വേണ്ട,
ചുരുട്ടി ചുണ്ടിൽ വച്ചാൽ മതി.

ഭരണഘടനയെ അട്ടിമറിക്കാനും ജനാധിപത്യത്തെ തകർക്കാനും വന്നാൽ അത് കേരളത്തിൽ നടക്കില്ല തന്നെ. "അങ്ങ് മമതയുടെ ബംഗാളിൽ നടന്നു, പിന്നെയല്ലേ കേരളം" എന്നാണ് ഒരു ബിജെപി നേതാവിന്റെ വെല്ലുവിളി.മമത പിടിച്ച കൊടിയല്ല പിണറായി പിടിക്കുന്നത്.

ഈ ചുവന്ന കൊടിക്കു കീഴിൽ മുപ്പത്തിമൂന്നു വർഷം ബംഗാൾ ഭരിച്ചിട്ടുണ്ട് പിണറായിയുടെ പാർട്ടിക്കാർ. അന്ന് ഉത്തരേന്ത്യ മുഴുവൻ ത്രിശൂലവും കയ്യിലേന്തി മനുഷ്യന്റെ ചോര തേടി ആർഎസ്എസ് അലഞ്ഞപ്പോൾ ചെങ്കൊടി പറക്കുന്ന ബംഗാളിൽ ഒരു മനുഷ്യനെയും മതത്തിന്റെ പേരിൽ കൊല്ലാൻ പോയിട്ട് ഒന്നു പോറലേൽപ്പിക്കാൻ പോലും കഴിഞ്ഞിട്ടില്ല. ഒരു പള്ളിയും തകർന്നില്ല, ഒരു വർഗീയ കലാപവും നടന്നില്ല. ഇടതുപക്ഷത്തെ ഇറക്കി, മമതയെ കയറ്റി എന്നിട്ടായിരുന്നു കലാപങ്ങൾ. ഇന്ന് ഉത്തർപ്രദേശും മഹാരാഷ്ട്രയും കർണാടകയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വർഗീയകലാപം നടക്കുന്ന സംസ്ഥാനമാണ് ബംഗാൾ. കേരളം വേറെ ലെവലാണ് മിസ്റ്റർ. കേരളം തലയുയർത്തി നിൽക്കും. ഷൂസ് നക്കുന്നവർക്കൊപ്പമല്ല, നട്ടെല്ല് നിവർത്തി നിൽക്കുന്നവർക്കൊപ്പമാണ് ഈ നാട്. നേരം വെളുക്കാത്തതും ബിജെപിക്കാർക്ക് മാത്രമാണ്. പണിമുടക്കിൽ പങ്കെടുക്കുന്ന തൊഴിലാളികളെയും സമരം ചെയ്യുന്ന കർഷകരെയും, വിദ്യാർഥികളെയും കാണുന്നില്ലേ, പൗരത്വ ബില്ലിനെതിരെ കത്തുന്ന തെരുവുകൾ കാണൂ... ജനങ്ങൾ തീയിട്ട ബിജെപി ഓഫീസുകൾ കാണൂ... രാജ്യം ഭരിക്കുന്നവർക്ക് അവിടെ സ്വന്തം ഓഫീസ് സംരക്ഷിക്കാനുകുന്നില്ല. പിന്നെയാണ് കേരളത്തിൽ.!!. വിരട്ടൽ ഇവിടെ വേണ്ട, ചുരുട്ടി ചുണ്ടിൽ വച്ചാൽ മതി

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SOCIAL MEDIA, K SURENDRAN, CM PINARAYI VIJAYAN, AA RAHIM, CITIZENSHIP BILL
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.