SignIn
Kerala Kaumudi Online
Saturday, 29 February 2020 12.13 PM IST

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കെജ്‌രിവാളിനെതിരെ മത്സരിക്കുമോ?​ നിലപാട് വ്യക്തമാക്കി നിർഭയയുടെ അമ്മ

nirbhaya-mother

ഡൽഹി : ഡൽഹി നിയസഭാ തിര‌ഞ്ഞെടുപ്പിൽ കെജ്‌രിവാളിനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന വാർത്തകൾ തള്ളി നിർഭയയുടെ അമ്മ.. നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ മത്സരിക്കില്ലെന്ന് നിർഭയയുടെ അമ്മ. വ്യക്തമാക്കി. കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഡൽഹിയിൽ കൂട്ടബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട നിർഭയയുടെ അമ്മ വ്യക്തമാക്കി. തനിക്ക് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ആ​ഗ്രഹമില്ലെന്നും ഇത്തരം ഊഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ പറഞ്ഞതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

തനിക്ക് കോൺഗ്രസ് പാർട്ടിയുമായി ബന്ധമില്ല. തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് വാഗ്ദാനം ചെയ്താൽ താൻ മത്സരിക്കില്ലെന്നും അവർ വ്യക്തമാക്കി. ഡൽ?​ഹിയിൽ കോൺ​ഗ്രസ് ടിക്കറ്റിൽ‌ നിർഭയയുടെ അമ്മ മത്സരിക്കാനൊരുങ്ങുന്നുവെന്ന വാർത്ത വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു പ്രചരിച്ചത്. ഇതുസംബന്ധിച്ച് മാദ്ധ്യമപ്രവർത്തകൻ പങ്കുവച്ച ട്വീറ്റ് ഏറ്റെടുത്ത കോൺ​ഗ്രസ് നേതാവ് കീർത്തി ആസാദ്, നിർഭയയുടെ അമ്മയെ പാർട്ടിയിലേക്ക് സ്വാ​ഗതം ചെയ്യുന്നുവെന്ന് റീട്വീറ്റ് ചെയ്തതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.

ശക്തമായ ത്രികോണമത്സരത്തിനാണ് ഇത്തവണ ഡൽഹി വേദിയാവുക. നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പ്രചാരണം തുടങ്ങി. ബി.ജെ.പിയും 57 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, DELHI ELECTION, ARVIND KEJRIWAL, NIRBHAYA MOTHER, CONGRESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.