SignIn
Kerala Kaumudi Online
Thursday, 27 February 2020 5.33 AM IST

'അത്ഭുതദ്വീപ് ഇറങ്ങിയ സമയത്ത് ഞാൻ ഭയങ്കര കൊച്ചായിരുന്നു, പക്രു ചേട്ടനെപറ്റി പറ്റി പറഞ്ഞാൽ...'

ടെലിവിഷൻ ഷോകളിലൂടെയും മിമിക്രിയിലൂടെയും പ്രേക്ഷകർക്ക് സുപിരിചിതനാണ് നടൻ സൂരജ്. കോമഡി ഷോകളിലൂടെ ബിഗ്സ്ക്രീനിലെത്തിയ സൂരജ് ഇരുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2019ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ‘ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍’. ചിത്രത്തിലെ ’ആൻഡ്രോയിഡ് കുഞ്ഞപ്പ’നായെത്തിയത് സൂരജായിരുന്നു. സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ പ്രായഭേദമന്യേ എല്ലാ മലയാളികളും ഒരുപോലെ സ്വീകരിച്ചു. ഇപ്പോഴിതാ നടൻ ഗിന്നസ് പക്രുവൊക്കെ വെട്ടിത്തെളിച്ച പാതയിലൂടെയാണ് തന്റെ കടന്നുവരവെന്നു പറയുകയാണ് സൂരജ് . കൗമുദി ടി.വിക്കു നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്ന്.

guinnes-pakru

"അഡാർ ലൗവിലായിരുന്നു ഒമറിക്കാന്റെ കൂടെയുള്ള തുടക്കം. ആ ടീമിന്റെ കൂടെത്തന്നെ രണ്ടാമത് ഒരു പടം ചെയ്യാൻ പറ്റി. അങ്ങനെയാണ് "ധമാക്ക " ചെയ്യാൻ സാധിച്ചത്. ചിത്രത്തിൽ സാബുച്ചേട്ടന്റെ ശിങ്കിടി ആയിട്ടാണ്,​ അതായത് ഒരു വലംകെെ ആയിട്ടാണ് ചെയ്യുന്നത്. സാബുച്ചേട്ടൻ ബിഗ് ബോസ് ചെയ്തു കഴിഞ്ഞ് ജെല്ലിക്കെട്ടിനു ശേഷം തൃശൂർ പൂരവും ഈ സിനിമയും ചെയ്യുന്ന ഒരു സമയമുണ്ടായിരുന്നു. പുള്ളി ഭയങ്കര തിരക്കിലായിരുന്നു. കാരണം ഓടി നടന്ന് ചെയ്യുകയായിരുന്നു. ഞങ്ങളുടെ കോമഡി പ്രോഗ്രാമിൽ ഗസ്റ്റായിട്ട് സാബുച്ചേട്ടൻ വന്നിട്ടുണ്ട്. അപ്പോൾ അവിടുന്ന് കണ്ട് പരിചയമുണ്ട്. നേരത്തെ അറിയാം.

ഗപ്പിയിലാണ് സൗബിന്റെ കൂടെ അഭിനയിച്ചത്. ഗപ്പി കഴിഞ്ഞതിനു ശേഷം ജോണേട്ടൻ വിളിച്ചായിരുന്നു. ജോണേട്ടന്റെ അമ്മയാണ് എന്നെ സജസ്റ്റ് ചെയ്തത്. ടി.വിയിലൂടെ കണ്ടിട്ട്. അങ്ങനെ കാണാൻ വന്നു. പക്ഷെ,​ ആ പ്രോജക്ട് നടന്നില്ല. നടന്നത് അമ്പിളിയാണ്. അതുപോലെ പക്രുച്ചേട്ടൻ ഒരുപാട് സപ്പോർട്ട് ചെയ്യുന്നുണ്ട്. പക്രുച്ചേട്ടനെ കുറിച്ച് പറഞ്ഞാലും പറഞ്ഞാലും തീരൂല. അവരൊക്കെ വെട്ടിത്തളിച്ച പാതയിലൂടെയാണ് നമ്മൾ വന്നിട്ടുള്ളത്. അത്ഭുതദ്വീപ് ഇറങ്ങിയ സമയത്ത് ഞാൻ ഭയങ്കര കൊച്ചായിരുന്നു. ആ സിനിമയിലൂടെയാണ് ഇങ്ങനത്തെ ആൾക്കാരൊക്കെ ഇവിടെയുണ്ടെന്ന് ആൾക്കാർ അറിയാൻ തുടങ്ങിയത്. അങ്ങനെയൊക്കെ മനസിലാക്കി പിന്നെ മറ്റുള്ളവർ ആക്സപ്റ്റ് ചെയ്യാൻ തുടങ്ങി. ഒരുപാട് നല്ല രീതിയിലുള്ള സപ്പോർട്ട് കിട്ടാൻ തുടങ്ങി-സൂരജ് പറയുന്നു".

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MALAYALAM CINEMA, ANDROID KUNJAPPAN, ACTOR SOORAJ, GUINNES PAKRU, INTERVIEW
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.