Kerala Kaumudi Online
Saturday, 25 May 2019 3.05 PM IST

വി.എസിന്റെ വിമർശനത്തിന് മുഖ്യമന്ത്രി മറുപടി പറയണം: ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: ജാതി സംഘടനകളെ ഒപ്പം നിറുത്തിയുള്ള നവോത്ഥാന സമരം കമ്മ്യൂണിസ്റ്റ് പദ്ധതിയല്ലെന്ന പാർട്ടി സ്ഥാപക നേതാക്കളിലൊരാളായ വി.എസ്.അച്യുതാനന്ദന്റെ വിമർശനം സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നവോത്ഥാനത്തിന്റെ പേരിൽ ഹിന്ദു സംഘടനകളെ മാത്രം ഉൾപ്പെടുത്തിയുള്ള വനിതാമതിൽ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കുമെന്ന് താൻ പറഞ്ഞപ്പോൾ,ജാതി സംഘടനകളെന്ന് വിളിച്ച് ആക്ഷേപിച്ചതായാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയത്.ഹൈന്ദവ മതിലിനുള്ള നീക്കം ആപത്കരമാണ്. ബി.ജെ.പിയുടെ വർഗ്ഗീയതയെ അതേ വ‌ർഗ്ഗീയത കൊണ്ടല്ല നേരിടേണ്ടത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RAMESH CHENNITHALA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA