SignIn
Kerala Kaumudi Online
Sunday, 31 May 2020 6.59 AM IST

ഗുരുസ്‌ത്രോത്രമാല: ഒ.എൻ.വി യാത്രയായിട്ട് നാല് വർഷം

onv

2011ൽ​ ​ഒ​രു​ ​ചെ​റി​യ​ ​ഡ​യ​റി​ ​സാ​റി​നെ​ ​ഏ​ല്പി​ച്ചി​ട്ട് ​ഞാ​ൻ​ ​പ​റ​‌​ഞ്ഞു​:​ ​'​ഇ​തെ​ന്റെ​ ​ഹൃ​ദ​യ​മാ​ണ്.​തോ​ന്ന്യാ​ക്ഷ​ര​ങ്ങ​ളു​ടെ​ ​ഹൈ​ക്കൂ​ ​ക​വി​ത​ക​ൾ​ ​സാ​ർ​ ​ഇ​തി​ലെ​ഴു​തി​ത്ത​രാ​മോ​?​"​ ​അ​ത് ​കൈ​യി​ൽ​ ​വാ​ങ്ങി​ ​ചെ​റി​യ​ ​ചി​രി​യോ​ടെ​ ​പ​റ​ഞ്ഞു:
മൂ​ന്നു​കാ​ലി​ന്മേ​ൽ​ ​നീ​ങ്ങും
ഹൈ​ക്കു​വേ​ണ​മോ​ ​ന​മു-
ക്കൂ​ന്നു​വാ​നൂ​ഞ്ഞാ​ലാ​ടാൻ
ഈ​ര​ടി​ക​ളു​ണ്ട​ല്ലോ!
എ​ന്നെ​ഴു​തി​ ​ത​ന്നി​ട്ട് ​വെ​റു​തേ​ ​വെ​ള്ള​ത്താ​ളി​ൽ​ ​വി​ട​ർ​ന്ന​ ​പു​ഷ്പ​ങ്ങ​ൾ​ ​എ​ഴു​തി​ത്ത​ന്ന​ ​എ​ന്റെ​ ​ഗു​രു​നാ​ഥ​ന്റെ​ ​ആ​ ​വ​ലി​യ​ ​കാ​രു​ണ്യ​ത്തി​ന് ​പ്ര​ണാ​മം​ ​അ​ർ​പ്പി​ച്ചു​ ​കൊ​ള്ളു​ന്നു.


പി​ന്നെ​ ​കു​റു​ങ്ക​വി​ത​ക​ൾ​ ​എ​ഴു​തി​ ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​പ്പോ​ൾ​ ​എ​നി​ക്കു​ള്ള​ ​കോ​പ്പി​യി​ൽ​ ​ഇ​തെ​ഴു​താ​ൻ​ ​പ്രേ​ര​ണ​യാ​യ​ ​ശ്രീ​ദേ​വി​ക്ക് ​എ​ന്നെ​ഴു​തി​ ​ഒ​പ്പി​ട്ട് ​ത​രു​മ്പോ​ൾ​ ​എ​ന്റെ​ ​ഒ​പ്പൊ​ന്നും​ ​പ​ണ്ട​ത്തെ​പ്പോ​ലെ​ ​ശ​രി​യാ​കു​ന്നി​ല്ല​ ​ശ്രീ​ദേ​വി​ ​എ​ന്നും​ ​പ​റ​ഞ്ഞു.​ ​സാ​റി​ന്റെ​ ​കൈയൊ​പ്പു​ക​ളാ​യ​ ​ക​വി​ത​ക​ൾ​ ​പ​ണ്ട​ത്തെ​ക്കാ​ളും​ ​ശ​രി​യാ​കു​ന്നു​ണ്ട​ല്ലോ​ ​എ​ന്നു​ ​സ​മാ​ധാ​നി​പ്പി​ച്ച​പ്പോ​ൾ​ ​വീ​ണ്ടും​ ​ക​രു​ണാ​ർ​ദ്ര​മാ​യി​ ​എ​ന്നെ​ ​നോ​ക്കി​ ​ചി​രി​ച്ച​തി​ന് -
വ​ള​രെ​ ​ചു​രു​ക്കം​ ​മാ​ത്രം​ ​പു​റ​ത്തെ​ടു​ക്കു​ക​യാ​ൽ​ ​കോ​ടി​മ​ണം​ ​മാ​റാ​ത്ത​ ​നി​ർ​മ്മ​ല​മാ​യ​ ​ചി​രി​ക​ൾ​ക്ക് ​- പ്ര​ഭാ​ഷ​ണ​ങ്ങ​ൾ​ക്കും​ ​സാ​ഹി​ത്യ​ച​ർ​ച്ച​ക​ൾ​ക്കും​ ​ക്ഷ​ണി​ച്ചു​കൊ​ണ്ട് ​സ​മീ​പി​ക്കു​ന്ന​വ​രോ​ട് ​ശി​ഷ്യ​രോ​ട് ​ - ഒ​ക്കെ​ ​'​'​ആ​ ​ശ്രീ​ദേ​വി​യെ​ ​വി​ളി​ച്ചോ​ളൂ,​ ​ഞാ​ൻ​ ​പ​റ​ഞ്ഞു​ ​എ​ന്നു​ ​പ​റ​യൂ,​ ​വ​രും"​" ​എ​ന്ന് ​എ​ന്നി​ൽ​ ​വി​ശ്വാ​സം​ ​പ​ക​ർ​ന്ന​തി​ന് ​-​ ​ഞാ​ൻ​ ​അ​നു​സ​രി​ച്ച​തി​ന് -


എം.​എ​യ്‌​ക്ക് ​പ​ഠി​ക്കു​മ്പോ​ഴും​ ​അ​തു​ക​ഴി​ഞ്ഞും​ ​അദ്ധ്യാ​പ​ന​ത്തി​ന്റെ​ ​സു​ഖം,​ ​സ്വ​ച്‌​ഛ​ത,​ ​ഗൗ​ര​വം,​ ​ശി​ഷ്യ​സ്നേ​ഹം​ ​തു​ട​ങ്ങി​യ​ ​ഇ​ന്ന് ​ദു​ർ​ല​ഭ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ ​വി​ശി​ഷ്‌​ട​ഗു​ണ​ങ്ങ​ൾ​ ​ക്ലാ​സി​ലും​ ​പു​റ​ത്തും​ ​സ്വാ​ഭാ​വി​ക​മാ​യി​ ​പ്ര​ക​ടി​പ്പി​ച്ച​തി​ന് -
ഞാ​ൻ​ ​ജോ​ലി​ ​ചെ​യ്ത​ ​എ​ല്ലാ​ ​കോ​ളേ​ജു​ക​ളി​ലും​ ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​ക്ഷ​ണി​ച്ചു​കൊ​ണ്ടു​പോ​യി '​'​എ​ന്റെ​ ​പ്രി​യ​ ​ഗു​രു​നാ​ഥ​ൻ​ ​ഇ​താ​!​ ​കു​ട്ടി​ക​ളേ"" എ​ന്നു​ ​പ്ര​ദ​ർ​ശി​പ്പി​ച്ച് ​മാ​തൃ​കാ​ദ്ധ്യാ​പ​ക​നും​ ​ക​വി​യും​ ​ആ​യ​ ​ആ​ ​ഉ​ത്ത​മ​പു​രു​ഷ​ന്റെ​ ​ശി​ഷ്യ​യാ​ണെ​ന്ന​ ​മേ​നി​യും​ ​അ​ഭി​മാ​ന​വും​ ​പ്ര​ക​ടി​പ്പി​ച്ച് ​സ​ന്തു​ഷ്‌​ട​യാ​യ​തി​ന് -


​സാ​റി​നെ​ ​നേ​രി​ൽ​ക​ണ്ട് ​അ​ത്ഭു​താ​ഹ്ലാ​ദ​ങ്ങ​ൾ​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ ​അ​ദ്ധ്യാ​പ​ക​രോ​ടും​ ​കു​ട്ടി​ക​ളോ​ടും​ '​ഞാ​നാ​ണേ​ ​വി​ളി​ച്ചോ​ണ്ടു​ ​വ​ന്ന​ത് "​എ​ന്ന​ ​സ​ന്തോ​ഷം​ ​പ​ങ്കി​ട്ട​തി​ന്.
സാ​റി​ന്റെ​ ​പ്ര​ഭാ​ഷ​ണ​ത്തി​ന് ​ന​ന്ദി​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​അ​ദ്ധ്യാ​പ​ക​ ​പ്ര​തി​നി​ധി​ ഒ.​എ​ൻ.​വി​ ​സാ​ർ​ ​ഉ​ദാ​ത്ത​മാ​യ​ ​ഒ​രു​ ​പ്ര​സം​ഗം​ ​കാ​ഴ്‌ച​വ​ച്ച​തി​ന് ​ന​ന്ദി​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​ഇ​ട​യ്‌​ക്ക് ​എ​ന്നോ​ട് ​സ്വ​കാ​ര്യ​മാ​യി​ ​''ശ്രീ​ദേ​വീ...​ ​ഞാ​ൻ​ ​പ്ര​സം​ഗം​ ​എ​ന്ന​ല്ല​ ​ഒ​ന്നും​ ​ത​ന്നെ​ ​ഒ​രു​ത്ത​ർ​ക്കും​ ​കാ​ഴ്‌​ച​വ​ച്ചി​ട്ടി​ല്ല- ​ഒ​ന്നു​ ​പ​റ​ഞ്ഞേ​ക്ക​ണേ.​ ​നി​ർ​ദോ​ഷ​മാ​യി​ ​അ​തു​ ​തി​രു​ത്താ​ൻ-​ ​പ്ര​സം​ഗി​ച്ച​തി​ന് ​എ​ന്നു​മ​തി...​ ​ധാ​രാ​ളം​ ​മ​തി.​""​- എ​ന്നു​ ​പ​റ​ഞ്ഞു​ ​ഞ​ങ്ങ​ൾ​ ​ചി​രി​ച്ച​തും​ ​അ​ടു​ത്ത​ ​ക്ലാ​സി​ൽ​ ​ഞാ​ൻ​ ​ആ​ ​പ്ര​യോ​ഗം​ ​തി​രു​ത്തി​ച്ച​തും​ ​ഓ​ർ​ത്തു​കൊ​ണ്ട് -
ക​വി​ത​യും​ ​ക​ഥ​യും​ ​ഒ​ന്നും​ ​ആ​രും​ ​ആ​ർ​ക്കും​ ​കാ​ഴ്‌​ച​വ​യ്ക്കേ​ണ്ട​ ​(​ചി​ല​രു​ടെ​ ​പ്ര​സം​ഗ​വും​ ​ക​വി​ത​ചൊ​ല്ല​ലും​ ​ദൃ​ശ്യ​ ​-​ ​ശ്ര​വ്യാ​നു​ഭ​വം​ ​ത​രു​മെ​ന്ന് ​ക​ളി​യാ​യി​ ​വി​ചാ​രി​ച്ചി​ട്ടു​ണ്ട്!​)​ ​എ​ന്നു​ ​തി​രു​ത്തി​യ​തി​ന്.


അ​രി​കി​ൽ​ ​നീ​ ​ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ​ ​എ​ന്ന് ​സാ​ർ​ ​വെ​റു​തേ​ ​മോ​ഹി​ച്ച​ ​സു​ഹൃ​ത്ത് ​എ​ൻ.​ ​മോ​ഹ​ന്റെ​ ​മ​ക​ൾ​ ​സ​രി​താ​ ​വ​ർ​മ്മ​യോ​ട് ​'​ഒ.​എ​ൻ.​ ​വി​ ​മാ​മ​ൻ​ ​ഒ​രു​ ​സ്വ​കാ​ര്യ​ ​സം​ഭാ​ഷ​ണ​ത്തി​ൽ​ ​എ​ന്നെ​പ്പ​റ്റി​ ​ശ്രീ​ദേ​വി​ ​എ​ന്തെ​ഴു​തി​യാ​ലും​ ​ഒ​രു​ ​പു​തു​മ​ കാ​ണും​ ​എ​നി​ക്കി​ഷ്‌​ട​മാ​ണ് "​ ​എ​ന്നു​ ​പ​റ​ഞ്ഞ​ത് ​സ​രി​ത​ ​എ​ന്നോ​ട് ​പ​റ​ഞ്ഞ​പ്പോ​ൾ​ ​നേ​രി​ട്ടു​കേ​ട്ട​ ​സ​ുഖം​ ​തോ​ന്നി​പ്പി​ച്ച​തി​ന്.
'​സ്നേ​ഹി​ച്ചു​ ​തീ​രാ​ത്ത​വ​ർ​"​ ​എ​ന്ന​ ​പു​സ്‌​ത​ക​ത്തി​ന് ​അ​വ​താ​രി​ക​ ​എ​ഴു​താ​ൻ​ ​എ​ന്നെ​ ​വി​ളി​ച്ച് ​ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ​ ​എ​ന്തോ​ ​നേ​ടി​യ​ ​പു​ണ്യാ​നു​ഭ​വം​ ​ത​ന്ന​തി​ന്.


അ​വ​താ​രി​ക​ ​ഡി​ടി​പി​ ​എ​ടു​ത്തു​കൊ​ടു​ത്ത​പ്പോ​ൾ​ ​ഒ​രു​ ​പ​രാ​മ​ർ​ശം​ ​വാ​യി​ച്ച് ​നി​ത്യ​യൗ​വ​നം​ ​സൂ​ക്ഷി​ക്കു​ന്ന​ ​കാ​മു​കീ​കാ​മു​ക​ന്മാ​രെ​ക്കു​റി​ച്ച് ​o​d​e​ ​t​o​ ​a​ ​g​r​e​c​i​a​n​ ​u​r​n​ ​ലെ​ ​കു​റേ​ ​വ​രി​ക​ൾ​ ​തു​ട​ർ​ച്ച​യാ​യി​ ​ചൊ​ല്ലി​ ​ഈ​ ​എ​ഴു​ത്ത​ച്‌​ഛ​ന്റെ​ ​ച​ക്കി​ൽ​ ​പ​ത്തും​ ​ആ​റും​ ​ആ​ടും​ ​ശീ​ലാ​വ​തി​യും​ ​ഇം​ഗ്ളീ​ഷും​ ​ഒ​രു​ ​പോ​ലെ​ ​വ​ഴ​ങ്ങും​ ​എ​ന്നു​ ​ക​ണ്ട് ​കേ​ട്ട് ​അ​തി​യാ​യി​ ​സ​ന്തോ​ഷി​ച്ച​തി​ന്.
​പി​ന്നെ​യും​ ​ഞാ​നെ​ഴു​തി​യ​ ​റോ​ഷാ​ക് ​ഇ​ങ്ക് ​ബ്ലോ​ട്ട് ​എ​ന്ന​ ​ഒ​രു​ ​മ​ഷി​ക്ക​റ​യെ​ ​പ​ല​രും​ ​പ​ല​താ​യി​ ​നി​ന​യ്‌​ക്കു​ന്ന​ ​സം​ഗ​തി​ ​ഇ​തു​ ​ന​മ്മു​ടെ​ ​ ഉ​ല്ലെ​ഖ​മ​ല്ലെ,​ ​ക​വി​താ​ല​ങ്കാ​ര​മാ​യ​ ​ഉ​ല്ലെ​ഖം​ ​-​ ​വ​ള​ഞ്ഞു​ ​മൂ​ക്കി​ൽ​ ​പി​ടി​ക്ക​ണോ​ ​ശ്രീ​ദേ​വി​ ​എ​ന്നു​ ​ചോ​ദി​ച്ച് ​എ​ന്നെ​ ​ഒ​ന്നു​ ​ച​മ്മി​പ്പി​ച്ച​തി​ന് ​- എ​ന്നി​ട്ട് ​'​ ​മ​ല്ലാ​നാം​ ​അ​ശ​നി​"​ ​ഒ​ഴു​ക്കി​ ​വി​ട്ട​പ്പോ​ൾ​ ​'​മ​ല്ല​ന്മാ​ർ​ക്കി​ടി​വാ​ൾ​ ​ജ​ന​ത്തി​ന​ര​ച​ൻ​"​ ​എ​ന്ന​ ​ഭാ​ഷാ​നു​വാ​ദം​ ​ഞാ​ൻ​ ​ചൊ​ല്ലി​യ​ത് ​ര​സി​ച്ചു​ ​കേ​ട്ട​തി​ന് - ​നി​താ​ന്ത​ ​വാ​ത്സ​ല്യ​ത്താ​ൽ​ ​തു​ടി​ക്കു​ന്ന​ ​ഗു​രു​ഹൃ​ദ​യം​ ​എ​നി​ക്ക് ​സു​പ​രി​ചി​ത​മാ​ക്കി​യ​തി​ന്.​ ​


ജ്ഞാ​ന​പീ​ഠ​ ​പു​ര​സ്‌​കാ​ര​ ​ല​ബ്‌​ധി​യി​ൽ​ ​പ​ങ്കു​കൊ​ള്ളാ​ൻ​ ​അ​തി​രാ​വി​ലെ​ ​ഇ​ന്ദീ​വ​ര​ത്തി​ൽ​ ​എ​ത്തി​യ​പ്പോ​ൾ​ ​ഉ​ണ്ണു​ന്ന​ ​മു​റി​യി​ൽ​ ​ഒ​പ്പം​ ​ഇ​രു​ത്തി​ ​ദോ​ശ​ക​ഴി​ക്കാ​ൻ​ ​ക്ഷ​ണി​ച്ച​തി​ന്- ​ശ്രീ​ദേ​വി​ ​ഇ​ന്നെ​ന്റെ​ ​മു​ഖ്യാ​തി​ഥി​യ​ല്ലേ​ ​ന​മു​ക്കൊ​രു​മി​ച്ച് ​കാ​പ്പി​കു​ടി​ക്കാം.​ ​സ​രോ,​ ​ശ്രീ​ദേ​വി​ക്കും​ ​കൂ​ടി​ ​പ്ലേ​റ്റ് ​വ​യ്‌​ക്കൂ​ ​എ​ന്ന് ​കാ​ര​ണ​വ​രെ​പ്പോ​ലെ​ ​ഉ​ത്സാ​ഹി​പ്പി​ച്ച​തി​ന്.
സാ​ർ​ ​മ​ക​ളെ​പ്പോ​ലെ​ ​സ്നേ​ഹ​വാ​ത്സ​ല്യ​ങ്ങ​ൾ​ ​ചൊ​രി​ഞ്ഞ​ ​ശ്രീ​ദേ​വി​ക്ക് ​സ്നേ​ഹ​ത്തോ​ടെ​ ​എ​ന്ന​ ​കൈയൊ​പ്പോ​ടെ​ ​സാ​ർ​ ​ഒ​പ്പി​ടാ​ത്ത​ ​ഒ​രേ​ ​ഒ​രു​ ​പു​സ്‌​ത​കം​ ​സ​രോ​ജി​നി​ എ​നി​ക്കു​ ​ത​ന്നാ​ണ് ​ആ​ ​പാ​ര​മ്പ​ര്യം​ ​തു​ട​രു​ന്ന​ത്.​ ​ എ​ന്നെ​ ​പ​രി​ച​യ​പ്പെ​ടു​ത്തു​മ്പോ​ൾ​ ​സാ​റി​ന്റെ​ ​പ്രി​യ​പ്പെ​ട്ട​ ​ശി​ഷ്യ​ ​എ​ന്നു​ ​പ​റ​യു​മ്പോ​ൾ​ ​സാ​ക്ഷാ​ൽ​ ​ഗു​രു​പ​ത്നി​യാ​യി​ത്ത​ന്നെ​ ​തു​ട​രു​ന്ന​ ​അ​നു​ഭ​വ​ങ്ങ​ൾ​ക്ക്.​ ​ഒ​രു​ ​വ്യ​ക്തി​ ​ബ​ന്ധു​വാ​കു​ന്ന​തോ​ടൊ​പ്പം​ ​ആ​ ​കു​ടും​ബം​ ​മു​ഴു​വ​ൻ​ ​ബ​ന്ധു​ക്ക​ളാ​കു​ന്ന​ ​അ​നു​ഭ​വം​ ​എ​നി​ക്ക് ​രാ​ജീ​വ​നും​ ​ദേ​വി​ക​യും​ ​മാ​യ​യും​ ​കു​ഞ്ഞു​ങ്ങ​ളും​ ​അ​പ​ർ​ണ​യും​ ​ഭാ​ഗ്യ​വ​ശാ​ൽ​ ​ത​ന്നു​കൊ​ണ്ടേ​യി​രി​ക്കു​ന്ന​തി​ന്.


അ​മ്മേ​ടെ​ ​സാ​റി​ന് ​ജ്ഞാ​ന​പീ​ഠം​ ​കി​ട്ടി​യ​ല്ലോ​!​ ​ടീ​ച്ച​റി​ന്റെ​ ​സാ​റി​ന് ​ജ്ഞാ​ന​പീ​ഠം​ ​കി​ട്ടി​യ​ല്ലോ​!​ ​എ​ന്നെ​ല്ലാം​ ​എ​ന്റെ​ ​മ​ക്ക​ളും​ ​ശി​ഷ്യ​രും​ ​രാ​വി​ലെ​ ​വി​ളി​ച്ച് ​അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച​പ്പോ​ൾ​ ​ഒ.​എ​ൻ.​വി​ ​സാ​റി​നെ​ ​എ​ന്റെ​ ​സ്വ​ന്തം​ ​സാ​ർ​ ​ആ​യി​ ​തി​രി​ച്ച​റി​ഞ്ഞ​പ്പോ​ൾ​ ​സാ​റി​ന്റെ​ ​മേ​ൽ​വി​ലാ​സ​ത്തി​ൽ​ ​ശ്രീ​ദേ​വി​ ​എ​ന്ന​ ​ശി​ഷ്യ​ ​ഗു​രു​ത്വ​ത്തി​ന്റെ​ ​ഉ​യ​ർ​ന്ന​ ​ഒ​രു​ ​പ​ടി​യി​ലെ​ത്തി​യ​താ​യി​ ​തി​രി​ച്ച​റി​ഞ്ഞ​തി​ന്.​ ​
സാ​റി​ന്റെ​ ​സ്വ​പ്‌​ന​സ​ഞ്ചാ​ര​ത്തി​ലെ​ ​വ​ർ​ണ്ണ​പ്പൊ​ട്ടു​ക​ൾ​ ​ഞാ​ൻ​ ​വാ​രി​യെ​ടു​ത്ത് ​പ്ര​ഭാ​ഷ​ണ​മ​ദ്ധ്യേ​ ​ഉ​പ​യോ​ഗി​ച്ച് ​സാ​റി​നെ​ ​ഒ​ത്തി​രി​ ​മോ​ഷ്‌​ടി​ച്ചി​ട്ടു​ണ്ട് ​എ​ന്നു​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​ഇ​താ​ണ് ​മോ​ഷ​ണ​മെ​ങ്കി​ൽ​ ​ഒ​രു​ ​ജ​യി​ലി​ലും​ ​പോ​കേ​ണ്ടി​വ​രി​ല്ല.​ ​അ​നു​ഗാ​നം​ ​അ​ഭി​ന​ന്ദ​ന​ത്തി​ന്റെ​ ​ഒ​രു​ ​രു​ചി​ഭേ​ദ​മ​ല്ലേ​ ​ശ്രീ​ദേ​വീ​ ​എ​ന്ന് ​പൂ​രി​പ്പി​ച്ച​തി​ന്.

ജീ​വി​തം​ ​ത​ന്ന​തും​ ​ത​രാ​ത്ത​തു​മാ​യ​ ​എ​ന്തി​നും​ ​ഏ​തി​നും​ ​ന​ന്ദി​ ​ചൊ​ല്ലു​മ്പോ​ഴാ​ണ് ​ജീ​വി​ത​ത്തെ ​ ​ഒ​ന്നാം​ ​റൗ​ണ്ടി​ൽ​ത​ന്നെ​ ​തോ​ല്പി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ത് ​എ​ന്ന​ ​അ​റി​വു​ ​തെ​ളി​ച്ചു​ത​ന്ന​തി​ന്.


എ​ന്റെ​ ​'​മാ​ലാ​ഖ​മാ​രു​ടെ​ ​ശ​ബ്‌​ദം​"​ ​എ​ന്ന​ ​സു​ഭാ​ഷി​ത​ത്തി​ന് ​അ​വ​താ​രി​ക​ ​എ​ഴു​തി​യ​പ്പോ​ൾ​ ​''​ശ്രീ​ദേ​വി​ ​വ​ന്നി​ട്ടു​പോ​കാ​നൊ​രു​ങ്ങു​മ്പോ​ൾ​ ​ശ്രീ​ദേ​വി​യു​ടെ​ ​സം​ഭാ​ഷ​ണം​ ​എ​നി​ക്കൊ​രു​ ​സാ​ന്ത്വ​ന​ ​ചി​കി​ത്സ​യാ​ണെ​ന്നു​ ​ഞാ​ൻ​ ​പ​റ​യും.​ ​വേ​ദ​ന​ക​ൾ​ ​മ​റ​ന്നി​രു​ന്ന് ​വ​ർ​ത്ത​മാ​നം​ ​പ​റ​യാ​ൻ​ ​ഊ​ർ​ജം​ ​പ​ക​രു​ന്ന​താ​ണ് ​ശ്രീ​ദേ​വി​യു​ടെ​ ​സം​ഭാ​ഷ​ണം.​ ​ഇ​ത് ​ഭം​ഗി​വാ​ക്ക​ല്ല.​ ​ശ്രീ​ദേ​വി​ ​വീ​ട്ടി​ൽ​ ​വ​ന്നാ​ൽ​ ​ഇ​ത്തി​രി​ ​പ്ര​കാ​ശം​ ​കൂ​ടെ​ ​വ​ന്നു​ ​ക​യ​റു​ന്നു.​ ​പോ​കും​വ​രെ​ ​അ​തി​വി​ടെ​ ​എ​ല്ലാ​വ​രി​ലും​ ​പ​ര​ക്കു​ന്നു.​ ​ശ്രീ​ദേ​വി​യെ​ ​പ്ര​കാ​ശം​ ​പ​ര​ത്തു​ന്ന​ ​പെ​ൺ​കു​ട്ടി​ ​എ​ന്നു​ ​പ​റ​ഞ്ഞ​ത് ​എ​ന്റെ​ ​ഭാ​ര്യ​യാ​ണ്.""ഈ​ ​ഭാ​ഗം​ ​വാ​യി​ച്ച് ​ഞാ​ൻ​ ​തു​ള്ളി​പ്പോ​യി.​ ​എ​ന്റെ​ ​വീ​ട്ടി​ലോ​ ​ജോ​ലി​സ്ഥ​ല​ത്തോ​ ​എ​ന്നെ​പ്പ​റ്റി​ ​ഇ​ത്ത​ര​മൊ​രു​ ​ദി​വ്യ​മാ​യ​ ​ഒ​രു​ ​വ​ർണ​ന​ ​ആ​രും​ ​ഇ​തി​നു​മു​മ്പും​ ​പി​മ്പും​ ​ന​ട​ത്തി​യി​ട്ടി​ല്ല.​ ​അ​മ്മേ​ ​ഇ​ത് ​ഫ്രെ​യിം​ ​ചെ​യ്‌​തു​വ​ച്ചോ​ളൂ​ ​ഒ​രു​ ​സ്വ​ഭാ​വ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റാ​യി​ ​എ​ന്നാ​ണ് ​എ​ന്റെ​ ​മ​ക്ക​ൾ​ ​എ​ന്നോ​ട് ​സ്നേ​ഹം​ ​പ​ങ്കു​വ​ച്ച​ത്.
ആ​ ​പു​സ്‌​ത​ക​ത്തി​ന്റെ​ ​ആ​ദ്യ​കോ​പ്പി​ ​ഞാ​ൻ​ ​ഒ​പ്പി​ട്ട് ​നീ​ട്ടി​യ​പ്പോ​ൾ​ ​ഒ.​എ​ൻ.​വി​സാ​റി​ന്റെ​ ​ചി​രി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ലേ​ക്ക് ​ചൂ​ണ്ടി​ ​ദേ,​ ​സാ​റി​ന് ​കൊ​ടു​ത്തോ​ളൂ,​ ​എ​ന്ന് ​ഗു​രു​പ​ത്നി​ ​പ​റ​ഞ്ഞ​തി​ന് -​ ​ഞ​ങ്ങ​ൾ​ ​പ​ര​സ്‌​പ​രം​ ​കെ​ട്ടി​പ്പി​ടി​ച്ച് ​ക​ര​ഞ്ഞ​തി​ന്.


ഒ​ടു​വി​ൽ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​പോ​കു​ന്ന​തി​നു​ ​തൊ​ട്ടു​മു​മ്പ് ​ധൃ​തി​പി​ടി​ച്ച് ​എ​ന്റെ​ ​പു​സ്‌​ത​ക​ത്തി​ന് ​അ​വ​താ​രി​ക​ ​എ​ഴു​തി​ ​മു​ഴു​മി​ച്ച​പ്പോ​ൾ​ ​ഞാ​ൻ​ ​എ​ഴു​തി​യ​ ​'​സ്നേ​ഹം​ ​മ​റ​ന്നു​വ​ച്ചു​ ​പോ​കു​മ്പോ​ൾ​" ​എ​ന്ന​ ​സു​ഭാ​ഷി​തം​ ​വാ​യി​ച്ചു​ ​കേ​ൾ​പ്പി​ച്ചു.​ ​തി​ള​ങ്ങു​ന്ന​ ​ക​ണ്ണോ​ടെ​ ​'​'​ഈ​ ​ആ​ശ​യം​ ​എ​നി​ക്കി​ഷ്‌​ട​പ്പെ​ട്ടു.​ ​നാ​ളെ​ ​ഇ​ത് ​ക​വി​ത​യാ​യി​ ​കാ​ണാം.""​ ​എ​ന്നു​ ​പ​റ​ഞ്ഞ് ​അ​ന്ന് ​ആ​ദ്യ​മാ​യി​ ​എ​ന്റെ​ ​ശി​ര​സി​ൽ​ ​കൈ​ക​ൾ​ ​വ​ച്ച് ​അ​നു​ഗ്ര​ഹി​ച്ച​പ്പോ​ൾ​ ​ഗു​രു​വി​ന്റെ​ ​സ്നേ​ഹ​വ​ർ​ഷം​ ​എ​ന്റെ​ ​മൂ​ർ​ദ്ധാ​വി​ൽ​ ​പു​ണ്യോ​ദ​യ​മാ​യി​ ​പ​തി​ച്ച​തി​ന്


​ഈ​ശ്വ​ര​ന്മാ​രോ​ടൊ​പ്പം​ ​ഗു​രു​പ​ത്നി​യും​ ​സാ​ക്ഷി​ ​ആ​യ​ ​ധ​ന്യ​മു​ഹൂ​ർ​ത്ത​ത്തി​ന്റെ​ ​ഓ​ർ​മ്മ​യ്‌​ക്ക് ​മു​മ്പി​ൽ​ ​ഞാ​ൻ​ ​എ​ള്ളും​ ​പൂ​വും​ ​ച​ന്ദ​ന​വും​ ​ജ​ല​വും​ ​പി​തൃ​പി​ണ്ഡ​ത്തി​ൽ​ ​അ​ർ​പ്പി​ച്ച് ​എ​ന്റെ​ ​ശ്ര​ദ്ധാ​ഞ്ജ​ലി​ ​പൂ​ർ​ത്തി​യാ​ക്കു​ന്നു.
സ്നേ​ഹി​ച്ചു​തീ​രാ​ത്ത​ ​ആ​ ​ആ​ത്മാ​വ് ​സ്നേ​ഹി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും​ ​എ​ന്ന​ ​വി​ശ്വാ​സ​ത്തി​ൽ​ ​വ​ജ്രം​ ​തു​ള​ച്ച​ ​മ​ണി​യി​ലൂ​ടെ​ ​ക​ട​ന്നു​പോ​യ​ ​വെ​റും​ ​നൂ​ലി​ന്റെ​ ​വി​ന​യ​ത്തോ​ടെ...

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LITERATURE, STORY, , ONV KURUP, KERALA, CINEMA
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.