SignIn
Kerala Kaumudi Online
Thursday, 09 April 2020 4.26 AM IST

ട്രംപിന്റെ ഭക്ഷണത്തിന് 1450 രൂപ ധാരാളം!

trump-food

ദിവസം എട്ടു ലക്ഷം രൂപ സൂപ്പർ ലക്ഷ്വറി റേറ്റ് ഉള്ള ഐ.ടി.സി മൗര്യയിലെ പ്രസിഡൻഷ്യൽ സ്വീറ്റിൽ താമസിച്ച്,​ ലോകത്തെ തന്നെ ഏറ്റവും മികച്ച ഭക്ഷണശാലകളിലൊന്നായ ബുഖാറയിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിക്കുന്ന ഭക്ഷണം എത്ര ചെലവേറിയതായിരിക്കും?​ ‍ഞെട്ടാൻ തയ്യാറെടുക്കേണ്ട. കാരണം, റേറ്റ് അത്ര ഞെട്ടിക്കുന്നതല്ല എന്നതു തന്നെ. വമ്പൻ ഹോട്ടൽ ശൃംഖലകളുടെ ഉടമയാണെങ്കിലും ട്രംപിന് ഭക്ഷണത്തോട് ആർത്തി തീരെ പോരാ.

ട്രംപിനെ അടുത്തറിയാവുന്നവർക്ക് ശരിക്കും അറിയാം- പ്രാതലിന് മുട്ടയും സോസേജും കിട്ടിയാൽ ധാരളം. ഉച്ചഭക്ഷണം നിർബന്ധമില്ല. പത്തോ പതിനഞ്ചോ മണിക്കൂർ നേരം ഭക്ഷണം കഴിക്കാതിരുന്നാലും നോ പ്രോബ്ളം. പക്ഷേ അത്താഴം കേമമാകണം.ചിക്കൻ മാക്സ്,​ഫിഷ് സാൻവിച്ച്,​ ചോക്കലേറ്റ് ഷേക്ക്... ഇതെല്ലാം നൈറ്റ് ഐറ്റംസ് ആണ്. വെള്ളമടി തീരെ ഇല്ലെങ്കിലും ഡയറ്റ് കോക്ക് ദിവസവും പന്ത്രണ്ട് കാൻ എങ്കിലും നിർബന്ധം.

സപ്തനക്ഷത്ര താമസമാണെങ്കിലും ഹോട്ടൽ ഐ.ടി.സി മൗര്യയിൽ ട്രംപ് കഴിക്കുന്ന ഭക്ഷണത്തിന് പരമാവധി 1450 ഇന്ത്യൻ രൂപയേ ചെലവാകൂ! ട്രംപിന്റെ പതിവു ഭക്ഷണക്രമവും അതിന്റെ ഇന്ത്യൻ റേറ്റും ഇങ്ങനെ:

സോസേജ് മക്മഫിൻ- 105.00 രൂപ

ചിക്കൻ മഹാരാജാ മാക്- 422.00 രൂപ (രണ്ടെണ്ണത്തിന്)​

ഫിഷ് സാൻവിച്ച്- 300.00 രൂപ (രണ്ടെണ്ണത്തിന്)​

ചോക്കലേറ്റ് ഷേക്ക്- 148.00 രൂപ

ഡയറ്റ് കോക്ക്- 444.00 രൂപ (12 എണ്ണത്തിന്)​

ലെയ്സ്- 10.00 രൂപ

ഡോറിറ്റോസ്- 10.00 രൂപ
ആകെ- 1439.00 രൂപ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, TRUMP MODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.