SignIn
Kerala Kaumudi Online
Monday, 10 August 2020 2.08 AM IST

നോവൽ - 'അമ്മ അറിയാതെ: 5'

novel

'​'​അ​മ്മേ​ ​ഇ​തു​ക​ണ്ടോ​?​ ​കൊ​ച്ചി​യി​ലെ​ ​നാ​ഷ​ണ​ൽ​ ​ഫാ​ഷ​ൻ​ ​ടെ​ക്നോ​ള​ജി​ ​കോ​ളേ​ജി​ൽ​ ​നി​ന്നും​ ​വ​ന്ന​ ​മെ​യി​ൽ.​ ​ഡീ​റ്റെ​യി​ൽ​സ് ​എ​ല്ലാം​ ​ഇ​തി​ലു​ണ്ട്.​ ​ഇ​പ്പോ​ൾ​ ​ശ്ര​മി​ച്ചാ​ൽ​ ​ഫ​സ്റ്റ് ​ബാ​ച്ചി​ൽ​ ​ത​ന്നെ​ ​എ​നി​ക്ക് ​അ​ഡ്മി​ഷ​ൻ​ ​കി​ട്ടി​യേ​ക്കും.​"
പ്ര​സ​ന്ന​മി​ഴി​ക​ളോ​ടെ​ ​അ​ല​സ​ ​അ​ടു​ക്ക​ള​യി​ൽ​ ​നി​ന്ന​ ​മാ​ന​സി​യു​ടെ​ ​സ​മീ​പ​മെ​ത്തി.
'​'​നീ​ ​എ​ന്താ​ ​പ​റ​യു​ന്ന​ത്?​"
അ​ല​സ​ ​ലാ​പ്ടോ​പ്പ് ​ഓ​പ്പ​ൺ​ ​ചെ​യ്‌​ത് മാ​ന​സി​യെ​ ​കാ​ണി​ച്ചു​കൊ​ടു​ത്തു.​ ​കോ​ളേ​ജി​ന്റെ​ ​ഫോ​ട്ടോ​സും​ ​മ​റ്റെ​ല്ലാ​ ​ഡീ​റ്റെ​യി​ൽ​സും​ ​ ​മാ​ന​സി​ ​പരിശോധിച്ചു.
'​'​അ​മ്മേ​ ​ഞാ​ൻ​ ​ഗൂ​ഗി​ളി​ലും​ ​സെ​ർ​ച്ച് ​ചെ​യ്‌​തു.​ ​ന​ല്ല​ ​മി​ടു​ക്ക​ന്മാ​രാ​യ​ ​അ​ദ്ധ്യാ​പ​ക​രാ.​ ​ക്വാ​ളി​ഫൈ​ഡ്സും.​ ​പേ​രെ​ടു​ത്ത​ ​മോ​‌​ഡ​ൽ​സ്.​ ​അ​വ​രു​ടെ​ ​ഡെ​മോ​സ്ട്രേ​ഷ​ൻ​സ്....​ ​എ​ന്റെ​ ​കു​റ​ച്ചു​ ​ഡി​സൈ​ൻ​സ് ​ഫേ​സ് ​ബു​ക്കി​ൽ​ ​ക​ണ്ടി​ട്ടാ​ ​അ​വ​ർ​ ​എ​നി​ക്ക് ​മെ​യി​ൽ​ ​അ​യ​ച്ച​ത്.​"
'​'​​ആ​ഗ്ര​ഹി​ച്ച​ ​കോ​ഴ്‌​സി​നു​ ​ ത​ന്നെ​ ​പോ​കാ​ൻ​ ​ ഒടുവിൽ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു​ ​ഇ​ല്ലേ​?​ ​ഇ​നി​യും​ ​നി​ന​ക്ക് ​ റീ​​തി​ങ്ക് ​ചെ​യ്യാ​ൻ​ ​സ​മ​യ​മു​ണ്ട് ​മോ​ളേ.​ ​മെ​ഡി​സി​ൻ​ ​വേ​ണ്ടാ​ന്ന് ​തീ​ർ​ത്തും​ ​തീ​രു​മാ​നി​ച്ചോ​?​"
'​'​എ​ന്താ​മ്മേ​ ​പി​ന്നെ​യും​ ​പി​ന്നെ​യും​ ​അ​തി​ൽ​ ​ത​ന്നെ​ ​പി​ടി​ച്ചു​ ​നി​ൽ​ക്കു​ന്നേ​?​"
'​'​എ​നി​ക്കും​ ​നി​ന്റ​ച്‌​ഛ​നും​ ​നി​ന്നെ​ ​ഒ​രു​ ​ഡോ​ക്‌​ട​റാ​യി​ ​കാ​ണ​ണ​മെ​ന്ന​ ​ആ​ശ​ ​കൊ​ണ്ട​ല്ലേ​ ​മോ​ളേ.​ ​ഭാ​വി​യി​ൽ​ ​നാ​ട്ടി​ൽ​ ​ഒ​രു​ ​ഹോ​സ്‌​പി​റ്റ​ൽ​ ​തു​ട​ങ്ങ​ണ​മെ​ന്ന​ ​തീ​രു​മാ​ന​ത്തി​ലു​മാ​ണ് ​അ​ച്‌​ഛ​ൻ.​ ​എ​ല്ലാം​ ​നീ​ ​കാ​ര​ണം​ ​ത​കി​ടം​ ​മ​റി​യു​മ​ല്ലോ​!​ ​നി​ന്റെ​ ​ അ​ച്‌​ഛ​മ്മ​ ​വൈ​ദ്യ​സ​ഹാ​യം​ ​കി​ട്ടാ​തെ​ ​മ​രി​ച്ച​ ​ദുഃ​ഖ​മാ​ ​അ​ദ്ദേ​ഹ​ത്തി​നി​ന്നും.​ ​നാ​ട്ടി​ൽ​ ​പോ​ലും​ ​പോ​കാ​തെ​ ​ക​ഴി​യു​ന്ന​തും​ ​അ​തു​കൊ​ണ്ടാ.​"
'​'​അ​തി​ന് ​ഞാ​നെ​ന്തു​ ​വേ​ണം​?​ ​ഇ​ഷ്‌​ട​മി​ല്ലാ​ഞ്ഞി​ട്ട​ല്ലേ​ ​അ​തി​ന്.​ ​അ​തും​ ​ഇ​തു​മാ​യി​ട്ടെ​ന്താ​ ​ബ​ന്ധം​?​ അ​ച്‌​ഛ​നും​ ​അ​മ്മ​യും​ ​മ​റ്റാ​രെ​യെ​ങ്കി​ലും​ ​ക​ണ്ടെ​ത്തി​ക്കോ​ളൂ​ ​അ​തി​ന്.​ ​എ​ന്നെ​ ​നി​ർ​ബ​ന്ധി​ച്ചി​ട്ട് ​ഒ​രു​ ​കാ​ര്യ​വു​മി​ല്ല.​ ​ഒ​രി​ക്ക​ലും​ ​അ​ത് ​ന​ട​ക്കാ​ൻ​ ​പോ​കു​ന്നി​ല്ല.​"
അ​ല​സ​ ​പ​റ​ഞ്ഞു.
'​'​ന​മ്മു​ടെ​ ​കു​ടും​ബ​ത്തി​ലൊ​രു​ ​ഡോ​‌​ക്‌​ട​ർ.​ ​അ​താ​യി​രു​ന്നു​ ​ആ​ഗ്ര​ഹം.​ ​ഒ​രു​ ​ഡോ​ക്‌​ട​റെ​ ​സ​മ​യ​ത്ത് ​കി​ട്ടാ​തെ​യാ​ണ് ​ശാ​ന്ത​നു​വി​ന്റെ​ ​അ​മ്മ​ ​മ​ര​ണ​പ്പെ​ട്ട​ത്.​ ​അ​തു​കൊ​ണ്ടാ​ണ് ​അ​ദ്ദേ​ഹം​ ​നാ​ട്ടി​ലൊ​രു​ ​ഹോ​സ്‌​പി​റ്റ​ലി​നെ​പ്പ​റ്റി​ ​ചി​ന്തി​ച്ച​തു​ത​ന്നെ.​ ​നി​ന്നെ​ ​ഡോ​ക്‌​ട​റാ​ക്ക​ണ​മെ​ന്ന് ​വാ​ശി​ ​പി​ടി​ക്കു​ന്ന​തും.​ ​നാ​ട്ടി​ലെ​ ​അ​ച്‌​ഛ​മ്മ​യു​ടെ​ ​ആ​ ​വീ​ടും​ ​വി​ൽ​ക്കാ​ത്ത​ത് ​അ​തു​കൊ​ണ്ടാ​ണെ​ന്ന് ​നി​ന​ക്ക​റി​യാ​ഞ്ഞി​ട്ട​ല്ല​ല്ലോ.​ ​'​ഭാ​നു​ ​മെ​മ്മോ​റി​യ​ൽ​ ​ഹോ​സ്‌​പി​റ്റ​ൽ​"​ ​എ​ന്ന​ ​പേ​രും​ ​ഉ​റ​പ്പി​ച്ചു​ ​വ​ച്ചി​രി​ക്കു​ക​യാ.​"
'​'​ഇ​നീ​പ്പം​ ​ആ​ ​ആ​ഗ്ര​ഹം​ ​നി​ങ്ങ​ൾ​ ​ര​ണ്ടാ​ളും​ ​ മ​ന​സീ​ന്ന​ങ്ങ് ​പാ​ടേ​ ​മാ​റ്റി​ക്കോ...​ ആ​ ​പ്ര​തീ​ക്ഷ​ ​ഇ​നി​ ​വേ​ണ്ട.​ ​ഞാ​ന​ച്‌​ഛ​നോ​ട് ​ ഈ​ ​കാ​ര്യം​ ​സം​സാ​രി​ച്ചു.​ ​അ​ച്‌​ഛ​ന് ​കാ​ര്യ​ങ്ങ​ൾ​ ​മ​ന​സി​ലാ​യി​ട്ടു​ണ്ട്.​ ​ഇ​നി​ ​അ​മ്മ​യാ​യി​ട്ട് ​കു​നു​ഷ്‌​ട് ​ഉ​ണ്ടാ​ക്കാ​തി​രു​ന്നാ​ൽ​ ​മ​തി.​"
ഇ​വ​ളോ​ടി​നി പറഞ്ഞിട്ട്​ ​ഒ​രു​ ​ര​ക്ഷ​യു​മി​ല്ലെ​ന്ന് ​ഉ​റ​പ്പാ​യ​തു​ ​പോ​ലെ​ ​മാ​ന​സി​ ​അ​പ്രി​യം​ ​ഭാ​വി​ച്ച് ​ ഊ​ണു​മു​റി​യി​ലെ​ ​ക​സേ​ര​യി​ൽ​ ​ചെ​ന്നി​രു​ന്നു.​ ​അമ്മ ത​ല​യി​ൽ​ ​കൈ​ ​വ​ച്ച് ​മു​ഖം​ ​കു​നി​ച്ചി​രി​ക്കു​ന്ന​ത് ​ക​ണ്ട് ​അ​ല​സ​ ​പ​റ​ഞ്ഞു.
'​'​അ​മ്മേ​ ​നാ​ട്ടി​ലേ​ക്ക് ​പോ​ക​ണ​മെ​ന്ന് ​പ​റ​ഞ്ഞി​ല്ലേ​?​ ​എ​ന്നാ​ൽ​ ​പോ​കാ​ൻ​ ​റെ​ഡി​യാ​യി​ക്കോ.​ ​ഫ്ലൈ​റ്റ് ​ടി​ക്ക​റ്റ് ​എ​ടു​ക്ക​ണം.​ ​നെ​ടു​മ്പാ​ശ്ശേ​രി​ ​ട്രി​പ്പി​നി​പ്പം​ ​ചാ​ർ​ജ് ​കു​റ​വാ.​ ​ഞാ​ന​ച്‌​ഛ​നെ​ ​വി​ളി​ച്ച് ​പ​റ​‌​ഞ്ഞു​ ​ക​ഴി​ഞ്ഞു.​"
മാ​ന​സി​യി​ൽ​ ​നി​ന്ന് ​മ​റു​പ​ടി​ ​ല​ഭി​ക്കാ​തി​രു​ന്ന​പ്പോ​ൾ​ ​ആ​ ​മ​ന​സി​നെ​ ​ഒ​ന്ന് ​ത​ണു​പ്പി​ക്ക​ണ​മെ​ന്ന് ​അ​ല​സ​യ്‌ക്ക് ​തോ​ന്നി.​ ​അ​വ​ൾ​ ​വീ​ണ്ടും​ ​പ​റ​ഞ്ഞു:
'​'​അ​മ്മേ...​ ​അ​മ്മ​ ​നാ​ട്ടി​ലൊ​രു​ ​ഹോ​സ്‌​പി​റ്റ​ൽ​ ​തു​ട​ങ്ങ്.​ ​എ​ന്നി​ട്ട് ​അ​വി​ടെ​ ​കു​റേ​ ​‌​ഡോ​ക്‌​ട​ർ​മാ​രെ​ ​നി​യ​മി​ക്ക്,​ ​ചെ​റു​പ്പ​ക്കാ​രെ.​ ​എ​ന്നി​ട്ട​മ്മ​ ​അ​വ​രെ​യൊ​ക്കെ​ ​മ​ക​നാ​യും​ ​ മ​ക​ളാ​യും​ ​ക​ണ്ട് ​ സ്നേ​ഹി​ച്ച് ​ കൊ​തി​ ​തീ​ർ​ക്ക്.​ ​അ​പ്പോ​ൾ​ ​എ​ത്ര ​മ​ക്ക​ളാ​ ​അ​മ്മ​യ്‌​ക്കു​ണ്ടാ​കു​ന്ന​ത് ​ഡോ​ക്‌​ട​ർ​മാ​രാ​യി​ട്ട്.​ ​പ​റ​ഞ്ഞാ​ൽ​ ​അ​നു​സ​രി​ക്കു​ന്ന​ ​കു​റേ​ ​മ​ക്ക​ളാ​യാ​ൽ​ ​ഈ​ ​നി​രാ​ശ​ ​മാ​റി​ക്കി​ട്ടും.​"
അ​ല​സ​ ​മാ​ന​സി​യു​ടെ​ ​ക​വി​ളി​ൽ​ ​സ്നേ​ഹം​ ​ഭാ​വി​ച്ച് ​ത​ലോ​ടി​ക്കൊ​ണ്ട് ​കു​സൃ​തി​യോ​ടെ​ ​പ​റ​ഞ്ഞു.
'​'​ക​ളി​യാ​ക്കാ​തെ​ടീ.​ ​നീ​ ​ ഒ​രു​ ​ത​മാ​ശ​യ്‌​ക്ക് ​പ​റ​ഞ്ഞ​താ​ണെ​ങ്കി​ലും​ ​ഞാ​ന​തി​നെ​പ്പ​റ്റി​ ​ഇ​നി​ ​ആ​ലോ​ചി​ക്കും.​ ​നി​ന്നെ​ ​ഒ​രു​ ​ഡോ​ക്‌​ട​റാ​ക്കാ​ൻ​ ​സാ​ധി​ക്കി​ല്ലെ​ങ്കി​ലും​ ​ഒ​രു​ ​മി​ടു​ക്ക​ൻ​ ​ഡോ​ക്‌​ട​റെ​ ​കൊ​ണ്ട് ​കെ​ട്ടി​ക്കു​ക​യെ​ങ്കി​ലും​ ​ചെ​യ്യാ​മ​ല്ലോ.​ ​അ​തി​നെ​ങ്കി​ലും​ ​നീ​ ​സ​മ്മ​തി​ക്ക​ണേ.​"
അ​ല​സ​ ​അ​ത് ​കേ​ട്ട​താ​യി​പ്പോ​ലും​ ​ഭാ​വി​ച്ചി​ല്ല.​ ​അ​വ​ൾ​ ​അ​ടു​ക്ക​ള​യി​ൽ​ ​പോ​യി​ ​മ​ട​ങ്ങി​ ​വ​ന്ന​ത് ​ര​ണ്ടു​ക​പ്പ് ​കോ​ൾ​ഡ് ​കോ​ഫി​യു​മാ​യി​ട്ടാ​ണ്.
അ​തും​ ​ന​ട​ക്കി​ല്ല​ല്ലോ​ ​എ​ന്നൊ​രു​ ​ഭാ​വം​ ​ആ​ ​മു​ഖ​ത്തു​ണ്ടാ​യി​രു​ന്ന​തിന്റെ കാരണം ​മാ​ന​സി​ക്ക് ​മ​ന​സി​ലാ​യി​ല്ല.
'​'​എ​യ​ർ​ ​ടി​ക്ക​റ്റ് ​​ ​റെ​ഡി​യാ​ക്കി​യെ​ന്ന് ​ അച്ഛന്റെ ​മെ​സേ​ജ് ​വ​ന്ന​മ്മേ.​ ​ന​മു​ക്ക് ​ര​ണ്ടു​പേ​ർ​ക്കു​മു​ണ്ട്.​"
അ​ല​സ​ ​മൊ​ബൈ​ലി​ലെ​ ​അ​ലേ​‌​ർ​ട്ട് ​മെ​സേ​ജ് ​തു​റ​ന്നു​ ​വാ​യി​ച്ചു.
'​'​എ​ന്ന​ത്തേ​ക്കാ​?​ ​"
ഇ​നി​ ​ര​ണ്ടു​ദി​വ​സം​ ​മാ​ത്രം.​ ​അ​മ്മ​യ്‌​ക്ക് ​സി​സ്റ്റ​ർ​ ​മ​ഗ്ദ​ല​ന​യെ​ ​കാ​ണ​ണ്ടേ?​ ​എ​ന്നെ​ ​നാ​ട്ടി​ലാ​ക്കി​യാ​ൽ​ ​മ​തി.​ ​അ​വി​ടെ​ ​ഗോ​പി​ ​ആ​ശാ​നും​ ​ശ​കു​ന്ത​ളാ​മ്മ​യും​ ​ഉ​ണ്ട​ല്ലോ.​ ​എ​ന്റെ​ ​ഫേ​സ്ബു​ക്ക് ​ഫ്ര​ണ്ട്സി​നെ​യെ​ല്ലാം​ ​നേ​രി​ട്ടു​ ​കാ​ണ​ണം.​ ​കു​റ​ച്ചു​ ​സ​മ​യം​ ​ചെ​ല​വ​ഴി​ക്ക​ണം.​"
മാ​ന​സി​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞി​ല്ല.
അ​വ​ളു​ടെ​ ​മ​ന​സി​ൽ​ ​നേ​ര​ത്തേ​ ​തീ​രു​മാ​നി​ച്ച​ ​കു​റേ​ ​കാ​ര്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.​ ​ത​ളി​രി​ന്റെ​ ​അ​ഡ്മി​ഷ​ൻ,​ ​അ​ല​സ​യു​ടെ​ ​അ​ഡ്മി​ഷ​ൻ.​ ​അ​തി​ന്റെ​ ​ഒ​രു​ക്ക​ങ്ങ​ൾ.​ ​കു​ട്ടി​ക​ളെ​ ​ഒ​രു​മി​ച്ച് ​ഒ​രു​ ​ഹോ​സ്റ്റ​ലി​ൽ​ ​നി​റു​ത്താ​നു​ള്ള​ ​ഏർപ്പാടുക​ൾ.
'​'​അ​മ്മ​യെ​ന്താ​ ​ആ​ലോ​ചി​ക്കു​ന്ന​ത്?​"
മാ​ന​സി​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞി​ല്ല.
'​'​മോ​ളേ​ ​നി​ന്റെ​ ​കൊ​ച്ചി​യി​ലെ​ ​അ​ഡ്മി​ഷ​ൻ​ ​ശ​രി​യാ​ക്കി​യി​ട്ട് ​നീ​ ​വേ​ണ​മെ​ങ്കി​ൽ​ ​മ​ട​ങ്ങി​പ്പോ​ന്നോ​ളൂ.​ ​അ​ച്‌​ഛ​ൻ​ ​അ​ങ്ങ​നെ​യ​ല്ലേ​ ​പ​റ​ഞ്ഞ​ത്.​ ​എ​നി​ക്ക​വി​ടെ​ ​കു​റ​ച്ച് ​ ജോ​ലി​ക​ളു​ണ്ട്.​ ​വീ​ടി​ന്റെ​ ​അ​റ്റ​കു​റ്റ​പ്പ​ണി​ ​തീ​ർ​ക്ക​ണം.​ ​അ​തി​നൊ​ക്കെ​ ​എ​ത്ര​യാ​യാ​ലും​ ​കു​റ​ച്ചു​ ​ദി​വ​സ​ങ്ങ​ളെ​ടു​ക്കും.​ ​നി​ന​ക്ക് ​അ​ടു​ത്ത​ ​മാ​സ​മ​ല്ലേ​ ​ക്ലാ​സ് ​തു​ട​ങ്ങു​ക​യു​ള്ളൂ.​"
'​'​അ​തെ.​ ​എ​ന്നാ​ൽ​ ​അ​ങ്ങ​നെ​ ​ആ​യി​ക്കോ​ട്ടേ​ ​അ​മ്മേ.​ ​അ​പ്പോ​ൾ​ ​ര​ണ്ടു​മൂ​ന്നു​ ​ജോ​ടി​ ​ഡ്ര​സ് ​എ​ടു​ത്താ​ൽ​ ​മ​തി​യ​ല്ലോ.​"
'​'​അ​തു​മ​തി.​​"
മാ​ന​സി​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞു.
ബാ​ക്കി​ ​കാ​ര്യ​ങ്ങ​ളൊ​ക്കെ​ ​അ​ച്‌​ഛ​നും​ ​മ​ക​ളു​മ​റി​യാ​തെ​ ​ത​നി​ക്ക് ​ര​ഹ​സ്യ​മാ​യി​ ​ചെ​യ്യാ​ൻ​ ​വേ​ണ്ട​ ​സ​മ​യം​ ​കി​ട്ടു​മെ​ന്നു​ള്ള​ ​ആ​ശ്വാ​സ​ത്തി​ൽ​ ​മാ​ന​സി​ ​ദീ​ർ​ഘ​നി​ശ്വാ​സ​മു​തി​ർ​ത്തു.​ ​അ​ല​സ​ ​മൊ​ബൈ​ലെ​ടു​ത്ത് ​സ്വ​ന്തം​ ​മു​റി​യി​ലേ​ക്ക് ​ന​ട​ന്നു.
അ​വ​ൾ​ ​നെ​റ്റ് ​ഓ​ൺ​ ​ചെ​യ്‌​ത​തും​ ​സ​ജ്ജ​യ​ന്റെ​ ​മെ​സേ​ജു​ക​ളും​ ​ഫോ​ട്ടോ​ക​ളും​ ​തു​രു​തു​രെ​ ​മൊ​ബൈ​ലി​ൽ​ ​വ​ന്നു​കൊ​ണ്ടേ​യി​രു​ന്നു.
സ​ജ്ജ​യ് ​അ​ല​സ​യു​ടെ​ ​ബോ​യ് ​ഫ്ര​ണ്ടാ​ണ്.​ ​മും​ബ​യ് ​സ്വ​ദേ​ശി,​ ​ഇ​ന്റ​‌​ർ​നാ​ഷ​ണ​ൽ​ ​മോ​ഡ​ൽ.​ ​ര​ണ്ടു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​ ​അ​വ​ർ​ ​​ ​ഫേ​സ് ​ബു​ക്ക് ​വ​ഴി​ ​ഫ്ര​ണ്ട്സാ​യി​ട്ട്.​ ​സ​ജ്ജ​യ​ന്റെ​ ​ഇ​ഷ്‌​ട​പ്ര​കാ​ര​മാ​ണ് ​അ​ല​സ​ ​ഫാ​ഷ​ൻ​ ​ടെ​ക്നോ​ള​ജി​ ​ക​രി​യ​ർ​ ​തന്നെ സെ​ല​ക്‌​ട് ​ചെ​യ്‌​ത​ത്.​ ​അ​വ​ർ​ ​ഇ​തു​വ​രെ​ ​ത​മ്മി​ൽ​ ​ക​ണ്ടി​ട്ടി​ല്ല.​ ​എ​ങ്കി​ലും​ ​ക​ണ്ട​തി​ന​പ്പു​റ​ത്തു​ള്ള​ ​ഒ​രാ​ത്മ​ബ​ന്ധ​മാ​ണ് ​അ​വ​ർ​ ​ത​മ്മി​ൽ.
*​*​*​*​*​*​*​*​*​*​*​*​**
മാ​ന​സി​ ​അ​വ​ളു​ടെ​ ​മു​റി​യി​ലേ​ക്ക് ​ന​ട​ന്നു.​ ​അ​ല​സ​ ​ഇ​പ്പോ​ഴൊ​ന്നും​ ​മു​റി​യി​ലേ​ക്ക് ​വ​രി​ല്ലെ​ന്നു​റ​പ്പാ​യ​പ്പോ​ൾ​ ​ചു​മ​ര​ല​മാ​ര​ ​തു​റ​ന്നു.​ ​അ​ല​സ​യ്‌​ക്കു​ ​വേ​ണ്ടി​ ​താ​ൻ​ ​സെ​ല​ക്‌​ട് ​ചെ​യ്‌​ത​ ​പ​ല​ ​ഡ്ര​സു​ക​ളും​ ​അ​വ​ളി​ന്നും​ ​ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല.​ ​അ​തി​ൽ​ ​മു​ന്തി​യ​ത​രം​ ​വി​ല​യു​ള്ള​തും​ ​കാ​ഴ്‌​ച​യി​ൽ​ ​ഭം​ഗി​യു​ള്ള​തു​മാ​യ​ ​കു​റ​ച്ചെ​ണ്ണം​ ​തി​ര​ഞ്ഞെ​ടു​ത്ത് ​സ്വ​ന്തം​ ​ബാ​ഗി​ൽ​ ​അ​ടു​ക്കി​വ​ച്ചു.​ ​ത​ളി​രി​ന് ​കൊ​ടു​ക്ക​ണം.​ ​അ​വ​ൾ​ക്ക് ​ നന്നായി ചേരുമെന്നാണ് വിശ്വാസം. ​കാ​ഴ്‌​ച​യി​ൽ​ ​നി​ന്റെ​ ​മ​ക​ളേ​ക്കാ​ൾ​ ​സു​ന്ദ​രി​യാ​ണ​വ​ൾ​ ​എ​ന്നാ​ണ് ​സി​സ്റ്റ​ർ​ ​പ​റ​ഞ്ഞ​ത്.​ ​ബാ​ഗി​ന്റെ​ ​തൂ​ക്കം​ ​ഒന്നുകൂടി നോ​ക്കി​ ​ഉ​റ​പ്പു​വ​രു​ത്തി.​ ​നാ​ളെ​ ​ഈ​ ​സ​മ​യ​മാ​കു​മ്പോ​ൾ​ ​പു​റ​പ്പെ​ട​ണം.​ ​എ​ത്ര​യോ​ ​വേ​ണ്ട​പ്പെ​ട്ട​ ​ആ​രെ​യോ​ ​കാ​ണാ​ൻ​ ​പോ​കു​ന്ന​ ​പ്ര​തീ​തി​യാ​യി​രു​ന്നു​ ​അ​വ​രു​ടെ​ ​മ​ന​സി​ല​പ്പോ​ൾ.

*​*​*​*​*​*​*​*​*​*​*​*​*​*​*​*​*​*​*​**
സി​സ്റ്റ​ർ​ ​മ​ഗ്ദ​ല​ന​യും​ ​ത​ളി​രും​ ​പ്രാ​ർ​ത്ഥ​ന​ ​ക​ഴി​ഞ്ഞ് ​ഒ​രു​മി​ച്ചാ​ണ് ​ചാ​പ്പ​ലി​ൽ​ ​നി​ന്നും​ ​പു​റ​ത്തേ​ക്കി​റ​ങ്ങി​യ​ത്.
സി​സ്റ്റ​ർ​ ​ത​ളി​രി​ന്റെ​ ​ചു​മ​ലി​ൽ​ ​സ്നേ​ഹ​ത്തോ​ടെ​ ​തൊ​ട്ടു​ത​ലോ​ടി.​ ​ഒ​രു​ ​മാ​ട​പ്രാ​വി​നെ​പ്പോ​ലെ​ ​ത​ളി​ർ​ ​സി​സ്റ്റ​റി​നോ​ട് ​ചേ​ർ​ന്നു​നി​ന്നു.​ ​സി​സ്റ്റ​റി​ന് ​ത​ന്നോ​ട് ​എ​ന്തെ​ങ്കി​ലും​ ​ചോ​ദി​ക്കാ​നോ​ ​പ​റ​യാ​നോ​ ​ഉ​ണ്ടെ​ങ്കി​ൽ​ ​ഇ​ങ്ങ​നെ​യാ​ണ്.​ ​ത​ളി​രി​ന് അതു​റ​പ്പാ​ണ്.​ ​ചി​ല​പ്പോ​ള​ത് ​ഉ​പ​ദേ​ശ​വു​മാ​വാം.​ ​മ​ന​സി​ന് ​ആ​ശ്വാ​സം​ ​പ​ക​രാ​നാ​ണ് ​ഈ​ ​ത​ലോ​ട​ൽ​ ​എ​ന്നൂ​ഹി​ച്ചു​ ​ത​ളി​ർ.
ത​ളി​ർ​ ​സി​സ്റ്റ​റി​നെ​ ​നോ​ക്കി.
'​'​എ​ന്താ​ ​സി​സ്റ്റ​ർ​?​"
ത​ളി​ർ​ ​ഭ​വ്യ​ത​യോ​ടെ​ ​ചോ​ദി​ച്ചു.​ ​വീ​ണ്ടും​ ​ഒ​രു​ ​തൂ​വ​ൽ​ ​സ്‌​പ​ർ​ശ​ത്തോ​ടെ​ ​സി​സ്റ്റ​ർ​ ​ചോ​ദി​ച്ചു.
'​'​എ​നി​ക്ക് ​ഒ​രു​ ​വ്യ​ക്തി​യെ​പ്പ​റ്റി​ ​അ​റി​യേ​ണ്ട​തു​ണ്ട്.​ ​നി​ന​ക്ക് ​അ​ടു​ത്ത​റി​യാ​വു​ന്ന​ ​ആ​ളെ​ക്കു​റി​ച്ചാ​ണ്...​ ​"
'​'​ആ​രാ​ണ് ​സി​സ്റ്റ​ർ​?​ ​എ​ന്താ​ണ് ​കാ​ര്യം​?​"
'​'​ഒ​രു​ ​ലോ​ഡിം​ഗ് ​തൊ​ഴി​ലാ​ളി​ക്ക് ​ഒ​രു​ ​ദി​വ​സം​ ​എ​ത്ര​രൂ​പ​ ​കൂ​ലി​യി​ന​ത്തി​ൽ​ ​കി​ട്ടും​?​"
അ​പ്ര​തീ​ക്ഷി​ത​മാ​യ​ ​ ആ​ ​ചോ​ദ്യ​ത്തി​ന്റെ​ ​സാം​ഗ​ത്യം​ ​മ​ന​സി​ലാ​യി​ല്ലെ​ങ്കി​ലും​ ​ത​ളി​ർ​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞു.
'​'​കൃ​ത്യ​മാ​യി​ ​എ​നി​ക്ക​റി​യി​ല്ല​ ​സി​സ്റ്റ​ർ.​ ​ആ​ ​പ്ര​ദേ​ശ​ത്തെ​ ​ലോ​ഡിം​ഗ് ​ആ​ന്റ് ​അ​ൺ​ലോ​ഡിം​ഗ് ​പോ​ലെ​യാ​യി​രി​ക്കും​ ​അ​വ​രു​ടെ​യൊ​ക്കെ​ ​വ​രു​മാ​നം.​"
'​'​അ​പ്പോ​ൾ​ ​ഒ​രു​ ​കൃ​ത്യ​മാ​യു​ള്ള​ ​വ​രു​മാ​ന​മാ​യി​രി​ക്കി​ല്ല​ ​അ​ല്ലേ?​"
'​'​അ​ങ്ങ​നെ​യാ​വാ​നാ​ണ് ​സാ​ദ്ധ്യ​ത.​ ​ചി​ല​ ​സീ​സ​ണി​ൽ​ ​കൂ​ടു​ത​ൽ​ ​കി​ട്ടും.​ ​ചി​ല​പ്പോ​ൾ​ ​കി​ട്ടാ​തെ​യി​രി​ക്കും.​ ​ജോ​ലി​യി​ല്ലാ​തെ​ ​യൂ​ണി​ഫോ​മി​ട്ട് ​ ചില ദിവസങ്ങളിൽ അ​വ​ർ ​ ​ഇ​രി​ക്കു​ന്ന​ത് ​ക​ണ്ടി​ട്ടു​ണ്ട്.​ ​ക​ട​വ​രാ​ന്ത​യി​ലൊ​ക്കെ....​ ​ഞാ​ൻ ​ ​മീ​ൻ​ ​മേ​ടി​ക്കാ​ൻ​ ​ച​ന്ത​യി​ൽ​ ​പോ​കു​മ്പോ​ൾ.​"
'​'​അ​പ്പോ​ൾ​ ​നീ​ ​ഇ​തൊ​ക്കെ​ ​ഒ​ബ്സ​‌​ർ​വ് ​ചെ​യ്യാ​റു​ണ്ട​ല്ലേ​?​"
ത​ളി​ർ​ ​ചി​രി​ച്ചു​കൊ​ണ്ടു​ ​ചോ​ദി​ച്ചു.
'​'​എ​ന്തി​നാ​ ​സി​സ്റ്റ​ർ​ ​ഇ​വ​രു​ടെ​യൊ​ക്കെ​ ​വി​ശേ​ഷ​ങ്ങ​ൾ​ ​അ​റി​യു​ന്ന​ത്?​"
'​'​വെ​റു​തെ​യ​ല്ല.​ ​ഒ​രാ​ളെ​പ്പ​റ്റി​ ​അ​റി​യാ​ൻ.​ ​നി​ന്നെ​ ​അ​റി​യാ​വു​ന്ന,​ ​നി​ന​ക്ക​റി​യാ​വു​ന്ന​ ​ഒ​രാ​ളെ​പ്പ​റ്റി.​"
'​'​ആ​രാ​ണ് ​സി​സ്റ്റ​ർ​ ​ആ​ ​ആ​ൾ​?​"
'​'​നി​ന്റ​മ്മ​യ്‌​ക്ക് ​വ​ള​രെ​ ​വേ​ണ്ട​പ്പെ​ട്ട​ ​ഒ​രു​ ​സാ​ധു​ ​പ​യ്യ​ൻ.​"
'​'​എ​ന്താ​ ​സി​സ്റ്റ​ർ​ ​കാ​ര്യം​?​"
'​'​ചു​മ​ടെ​ടു​ക്കു​ന്ന​ ​ലാ​ഘ​വ​ത്തോ​ടെ​ ​ഒ​രാ​ൾ​ ​ചി​ല​ ​കാ​ര്യ​ങ്ങ​ൾ​ ​ഏ​റ്റെ​ടു​ക്കാ​മെ​ന്ന് ​പ​റ​ഞ്ഞ് ​ മു​ന്നോ​ട്ട് ​വ​ന്നി​രി​ക്കു​ന്നു.​ ​അ​യാ​ളെ​ കൊ​ണ്ട് ​നേ​രി​ടാ​നാ​വു​മോ​ ​ആ​ ​ചു​മ​ത​ല​ ​എ​ന്ന​റി​യാ​ൻ​ ​ഒ​രു​ ​കൗ​തു​കം​ ​തോ​ന്നി.​ ​അ​ത്ര​ ​ത​ന്നെ.​"
'​'​സി​സ്റ്റ​ർ​ ​പ​റ​യു​ന്ന​ത് ​എ​നി​ക്ക് ​മ​ന​സി​ലാ​വു​ന്നി​ല്ല.​ ​ദ​യ​വ് ​ചെ​യ്തു​ ​തെ​ളി​ച്ചു​ ​പ​റ​യൂ.​"
'​'​നി​ന്റ​മ്മ​യ്‌​ക്ക് ​എ​ത്ര​യും​ ​വേ​ണ്ട​പ്പെ​ട്ട​ ​ഒ​രാ​ൾ.​ ​പ​ക്ഷേ​ ​നി​ന​ക്ക​യാ​ൾ​ ​എ​ങ്ങ​നെ​യെ​ന്ന​റി​യി​ല്ല.​"
'​'​ആ​രെ​യാ​ണ് ​സി​സ്റ്റ​ർ​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​ത്?​ ​അ​മ്മ​യു​ടെ​ ​മി​ത്രം​ ​എ​നി​ക്കും​ ​മി​ത്ര​മാ​ണ് ​സി​സ്റ്റ​ർ.​ ​അ​തു​പോ​ലെ​ ​അ​മ്മ​യു​ടെ​ ​ശ​ത്രു​ ​എ​ന്റെ​യും​ ​ശ​ത്രു​വാ​യി​രി​ക്കും.​ ​പി​ന്നെ​ ​അ​മ്മ​യ്‌​ക്ക് ​മി​ത്ര​ങ്ങ​ളെ​ന്നു​ ​പ​റ​യാ​ൻ​ ​അ​ധി​ക​മാ​രു​മി​ല്ല.​ ​ഒ​ന്നോ,​ ​ര​ണ്ടോ​ ​പേ​രു​മാ​ത്രം.​ ​ആ​രു​മാ​യി​ട്ടും​ ​അ​മ്മ​ ​അ​ടു​ക്കാ​ൻ​ ​പോ​കാ​റി​ല്ല,​ ​ഞാ​ൻ​ ​തീ​രെ​യു​മി​ല്ല.​"
'​'​ഞാ​ന​യാ​ളു​ടെ​ ​പേ​ര് ​പ​റ​യാം.​ ​പ്ര​ഭു.​"
സി​സ്റ്റ​‌​ർ​ ​പ​റ​ഞ്ഞു.​ ​ത​ളി​രി​ന്റെ​ ​മു​ഖം​ ​വി​ടർന്നു.
'​'​പ്ര​ഭു​വി​നെ​പ്പ​റ്റി​യാ​ണോ​ ​സി​സ്റ്റ​ർ​ ​ഇ​ത്ര​യും​ ​ചു​റ്റി​ക്കെ​ട്ടി​ ​ചോ​ദി​ച്ച​ത്.​ ​ആ​ ​ആ​ൾ​ ​അ​മ്മ​യു​ടെ​ ​പ​രി​ച​യ​ക്കാ​ര​ൻ​ ​എ​ന്ന​ല്ല​ ​പ​റ​യേ​ണ്ട​ത്.​ ​അ​മ്മ​യ്‌​ക്ക​യാ​ൾ​ ​മ​ക​നെ​പ്പോ​ലെ​യാ​ണ്.​ ​സി​സ്റ്റ​ർ​ ​വെ​റു​തെ​ ​ചോ​ദി​ച്ച​താ​ണോ​ ​അ​യാ​ളെ​പ്പ​റ്റി​?​"
'​'​വെ​റു​തേ​യ​ല്ല.​ ​ആ​വ​ശ്യ​മു​ണ്ട്.​"
സി​സ്റ്റ​ർ​ ​ആ​ത്മ​ധൈ​ര്യ​ത്തോ​ടെ​ ​മ​റു​പ​ടി​ ​ന​ൽ​കി.
'​'​ങേ​?...​ ​എ​ന്താ​വ​ശ്യ​മാ​ ​സി​സ്റ്റ​ർ​?​"
'​'​ആ​ ​പ്ര​ഭു​ ​ഇ​വി​ടെ​ ​വ​ന്നി​രു​ന്നു​ ​എ​ന്നെ​ ​കാ​ണാ​ൻ.​"
'​'​ ​അ​മ്മ​ ​പ​റ​ഞ്ഞു​വി​ട്ട​താ​വും​ ​അ​ല്ലേ​?​ ​ന​മ്മു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​അ​റി​യാ​ൻ."
ത​ളി​ർ​ ​സം​ശ​യം​ ​പ്ര​ക​ടി​പ്പി​ച്ചു.
'​'​അ​തു​ ​മാ​ത്ര​മ​ല്ല​ ​മോ​ളേ.​ ​മ​റ്റു​ചി​ല​ ​കാ​ര്യ​ങ്ങ​ൾ​ ​കൂ​ടി​ ​സം​സാ​രി​ക്കാ​ൻ.​ ​വ​ള​രെ​ ​മാ​ന്യ​മാ​യ​ ​രീ​തി​യി​ലാ​ണാ​ ​കു​ട്ടി​ ​എ​ന്നോ​ട് ​സം​സാ​രി​ച്ച​ത്.​"
'​'​എ​ന്താ​യി​രു​ന്നു​ ​സി​സ്‌റ്റ​ർ​?​ ​എ​ന്നോ​ട് ​പ​റ​യാ​നാ​കു​മെ​ങ്കി​ൽ...​"
'​'​നി​ന്റെ​ ​മു​ന്നോ​ട്ടു​ള്ള​ ​പ​ഠി​ത്ത​ത്തി​നെ​പ്പ​റ്റി​ ​അ​റി​യാ​നു​ള്ള​ ​ജി​ജ്ഞാ​സ.​ ​ഡോ​ക്‌​ട​റാ​ക്കി​ ​പ​ഠി​പ്പി​ക്കാ​ൻ​ ​എ​ത്ര​ ​രൂ​പ​യു​ടെ​ ​ചെ​ല​വ് ​വ​രു​മെ​ന്നൊ​ക്കെ.​ ​അ​യാ​ളാ​ൽ​ ​ക​ഴി​യു​ന്ന​ ​സ​ഹാ​യം​ ​ചെ​യ്യാ​മെ​ന്ന് ​പ​റ​യാ​നാ​ണ്.​"
'​'​അ​യ്യോ​ ​പാ​വം...​ ​അ​ത്ര​യും​ ​മ​ന​സു​ണ്ടാ​യ​ല്ലോ.​ ​അ​മ്മ​ ​ഒ​രു​ ​ഡോ​‌​ക്‌​ട​റെ​ന്ന​ ​നി​ല​യി​ലാ​ ​എ​ന്നെ​ക്കു​റി​ച്ച് ​ ഇ​വ​രോ​ടൊ​ക്കെ​ ​സം​സാ​രി​ച്ചു​ ​വ​ച്ചി​രി​ക്കു​ന്നേ.​ ​ഈ​ ​പ്ര​ഭു​വും​ ​ഡോ​ക്‌​ട​റാ​യി​ ​ത​ന്നെ​യാ​കും​ ​എ​ന്നെ​ ​ക​ണ്ടി​രി​ക്കു​ക.​"
'​'​അ​തെ.​ ​അ​തു​ ​ശ​രി​യാ.​ ​പാ​വ​ത്തി​ന്റെ​ ​വ​രു​മാ​നം​ ​കൊ​ണ്ട് ​അ​തി​ന് ​സാ​ദ്ധ്യ​മ​ല്ലെ​ന്ന​റി​യാ​ല്ലോ...​ ​എ​ങ്കി​ലും​ ​അ​ത് ​ചോ​ദി​ക്കാ​നാ​യി​ ​എ​ന്നെ​ക്കാ​ണാ​ൻ​ ​വ​ന്നില്ലേ.​ ​ന​ല്ലൊ​രു​ ​മ​ന​സി​ന്റെ​ ​ഉ​ട​മ​യാ...​പാ​വം.​"
'​'​സി​സ്റ്റ​റി​നെ​ ​പോ​ലെ​യാ​ ​അ​മ്മ​യും​ ​പ​റ​യു​ന്ന​ത്.​ ​പ്ര​ഭു​ ​ന​ല്ലൊ​രു​ ​മ​ന​സി​ന്റെ​ ​ഉ​ട​മ​യാ​ണെ​ന്ന്...​"
'​'​ആ​രും​ ​ഇ​‌​ഷ്‌​ട​പ്പെ​ട്ടു​പോ​കു​ന്ന​ ​ഒ​രു​ ​പ്ര​കൃ​തം.​ ​ആ​ദ്യം​ ​ഇ​ട​പെ​ട്ട​പ്പോ​ൾ​ ​ത​ന്നെ​ ​എ​നി​ക്ക​ത് ​ബോ​ദ്ധ്യ​പ്പെ​ടു​ക​യും​ ​ചെ​യ്തു.​ ​അ​താ​ ​ഞാ​നാ​ ​പ​യ്യ​നോ​ട് ​അ​ല്‌​പം​ ​സം​സാ​രി​ച്ച് ​നോ​ക്കി​യ​തും.​ ​എ​വി​ടെ​യൊ​ക്കെ​യോ​ ​പ​റ​ന്നു​യ​ര​ണം​ ​എ​ന്നൊ​രു​ ​വാ​ശി​ ​ഉ​ള്ള​തു​പോ​ലെ.​"
'​'​അ​തെ​ ​സി​സ്റ്റ​റേ...​അ​മ്മ​യും​ ​അ​തു​ ​ത​ന്നെ​യാ​ ​പ്ര​ഭു​വി​നെ​പ്പ​റ്റി​ ​പ​റ​യു​ക.​"
'​'​നി​ന്നോ​ടെ​ങ്ങ​നെ​യാ​?​"
'​'​ഞാ​നു​മാ​യി​ട്ട​ങ്ങ​നെ​ ​സം​സാ​രി​ക്കാ​റി​ല്ല.​ ​ഇ​ട​യ്‌​ക്ക് ​അ​മ്മ​യോ​ട് ​സം​സാ​രി​ക്കു​ന്ന​ത് ​ക​ണ്ടി​ട്ടു​ണ്ട്.​ ​അ​മ്മ​യ്‌​ക്ക് ​സ്വ​ന്തം​ ​മ​ക​നെ​പ്പോ​ലെ​യാ.​ ​"
ത​ളി​ർ​ ​പ്ര​ഭു​വി​നെ​പ്പ​റ്റി​ ​കേ​ട്ട​റി​വു​ള്ള​ ​കാ​ര്യ​ങ്ങ​ൾ​ ​വി​വ​രി​ച്ചു.
'​'​രു​ക്കു​ ​അ​ങ്ങ​നെ​ ​ഒ​രാ​ളെ​ ​അ​ടു​ത്തു​ ​സ്നേ​ഹി​ക്ക​ണ​മെ​ങ്കി​ൽ​ ​അ​വ​ൾ​ ​അ​വ​നെ​ ​ന​ന്നാ​യി​ ​പ​ഠി​ച്ചി​രി​ക്കും.​ ​അ​ല്ലാ​തെ...​ ​""
സി​സ്റ്റ​ർ​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.
'​'​അ​തെ​ ​സി​സ്റ്റ​റേ.​ ​ചി​കി​ത്സ​യ്‌​ക്കാ​യി​ ​അ​മ്മ​യാ​ണ് ​പ്ര​ഭു​വി​നെ​ ​ഡോ​ക്‌​ട​റു​ടെ​ ​അ​ടു​ത്ത് ​കൊ​ണ്ടു​പോ​കു​ന്ന​ത്.​ ​അ​വ​ൻ​ ​ഭാ​വി​യെ​പ്പ​റ്റി​ ​കൃ​ത്യ​മാ​യ​ ​ധാ​ര​ണ​യു​ള്ള​ ​ഒ​രു​ ​പ​യ്യ​നെ​ന്നാ​ണ് ​അ​മ്മ​ ​പ​റ​യാ​റ്.​ ​അ​മ്മ​യു​ടെ​ ​വി​ശ്വ​സ്‌​ത​ ​സ​ഹാ​യി​ ​ആ​ണെ​ന്ന് ​പ​റ​യാം.​ ​ദേ​വേ​ന്ദ്ര​ക്കാ​ര​ണ​വ​രു​ടെ​ ​റി​സോ​ർ​ട്ട് ​പ​ണി​ക്ക് ​അ​വി​ടെ​ ​എ​ത്തി​യ​തു​മു​ത​ലാ​ ​അ​മ്മ​യ്‌​ക്ക് ​പ​രി​ച​യ​മെ​ന്ന് ​തോ​ന്നു​ന്നു.​ ​നാ​ലു​വ​ർ​ഷ​ത്തോ​ള​മാ​വും.​ ​പ​ക്ഷേ​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​പ​രി​ച​യ​മു​ള്ള​തു​പോ​ലെ​യാ​ ​അ​വ​‌​ർ​ ​ത​മ്മി​ലു​ള്ള​ ​സ്നേ​ഹ​ബ​ന്ധം.​ ​"
ത​ളി​ർ​ ​പ​റ​ഞ്ഞു​നി​റു​ത്തി.
'​'​എ​ല്ലാ​ത്തി​നും​ ​ഒ​രു​ ​ത​ല​യി​ലെ​ഴു​ത്തു​ ​വേ​ണം.​ ​പ്ര​സ​വി​ച്ചു​ ​വ​ള​‌​ർ​ത്തി​യ​ ​സ്വ​ന്തം​ ​മ​ക്ക​ൾ​ ​ഉ​പ​ക​രി​ക്കാ​ത്ത​ ​കാ​ല​മാ​ ​ഇ​ത്.​ ​അ​പ്പോ​ഴാ​ ​ഈ​ ​പാ​വ​ത്തി​ന്റെ​ ​ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​ ​സ​മീ​പ​നം.​ ​അ​ത​ത്ര​ ​ചെ​റു​ത​ല്ല​ ​ത​ളി​രേ.​"
'​'​അ​തെ​ ​സി​സ്റ്റ​ർ.​"
'​'​ചി​ല​പ്പോ​ൾ​ ​ഈ​ ​ത​ല​യി​ലെ​ഴു​ത്തെ​ന്ന് ​പ​റ​യു​ന്ന​ത് ​സ​ത്യ​മാ​ണെ​ന്ന് ​തോ​ന്നും.​ ​എ​ന്റെ​ ​ ജീ​വി​തം​ ​ ത​ന്നെ​ ​ അ​തി​നൊ​രു​ദാ​ഹ​രണ​മാ​ണ്.​ ​ഒ​രു​ ​സ​ന്യാ​സി​നി​യാ​കാ​നാ​യിരുന്നു ​ എ​ന്റെ​ ​യോ​ഗം.​"
ഒ​രു​ ​സം​ശ​യം​ ​ചോ​ദി​ക്കു​ന്ന​തു​പോ​ലെ​ ​ത​ളി​ർ​ ​ചോ​ദി​ച്ചു.
'​'​എ​ന്താ​ണ് ​സി​സ്റ്റ​റേ​ ​ഈ​ ​ത​ല​യി​ലെ​ഴു​ത്തെ​ന്ന് ​പ​റ​യു​ന്ന​ത്?​"
'​'​ഒ​രേ​ ​സ​മ​യ​ത്ത് ​ഒ​ര​മ്മ​യു​ടെ​ ​വ​യ​റ്റി​ൽ​ ​പി​റ​ന്ന​ ​ര​ണ്ട് ​ബീ​ജ​ങ്ങ​ൾ.​ ​ര​ണ്ടു​പേ​ർ​ക്കും​ ​ര​ണ്ടു​ത​രം​ ​സ്വ​ഭാ​വം.​ ​അ​നു​ഭ​വ​ങ്ങ​ളും​ ​വ്യ​ത്യ​സ്തം.​ ​ഒ​രു​ ​ബീ​ജം​ ​പ​കു​ത്തു​വ​രു​ന്ന​തു​കൊ​ണ്ട് ​കാ​ഴ്‌​ച​യി​ല​വ​ർ​ ​ഒ​രു​പോ​ലെ​ ​ആ​യെ​ന്നു​വ​രും.​ ​പ​ക്ഷേ​ ​സ്വ​ഭാ​വ​ത്തി​ൽ​ ​ന​ല്ല​ ​വ്യ​ത്യാ​സം​ ​കാ​ണും.​ ​കു​ഞ്ഞ് ​പു​റ​ത്തേ​ക്ക് ​വ​രു​മ്പോ​ൾ​ ​ഉ​ച്ചി​യി​ൽ​ ​പ​തി​ക്കു​ന്ന​ ​കി​ര​ണ​ങ്ങ​ളെ​ ​ആ​ശ്ര​യി​ച്ചി​രി​ക്കും​ ​സ്വ​ഭാ​വ​വും​ ​അ​നു​ഭ​വ​വും.​ ​അ​ര​സെ​ക്ക​ന്റ് ​വ്യ​ത്യാ​സ​ത്തി​ന​ല്ലേ​ ​ത​ല​യി​ൽ​ ​ര​ശ്‌​മി​ക​ൾ​ ​പ​തി​ക്കു​ന്ന​ത്.​ ​ആ​ ​നേ​രം​ ​അ​തി​ന്റെ​ ​ ഭാ​വി​ ​കു​റി​ക്ക​പ്പെ​ടു​ന്നു​ ​എ​ന്നാ​ണ് ​കേ​ട്ടി​ട്ടു​ള്ള​ത്.​"
'​'​അ​പ്പോ​ൾ​ ​ര​‌​ശ്‌​മി​ക​ളു​ടെ​ ​സൂ​ക്ഷ്‌​മ​മാ​യ​ ​നി​രീ​ക്ഷ​ണ​വും​ ​ക​ണ്ടു​പി​ടി​ക്ക​പ്പെ​ടു​ന്നു.​ ​അ​താ​ണോ​ ​ഭാ​വി​ ​പ്ര​വ​ച​നം​ ​എ​ന്ന് ​അ​സ്ട്രോ​ള​ജേ​ഴ്സ് ​പ​റ​യു​ന്ന​ത്?​ ​"
ത​ളി​ർ​ ​സം​ശ​യം​ ​ചോ​ദി​ച്ചു.
'​'​അ​തെ.​ ​അ​താ​ണ​വ​രും​ ​പ​റ​യു​ന്ന​ത്.​ ​ഭൂ​മി​യി​ൽ​ ​പെ​റ്റു​വീ​ഴു​ന്ന​ ​സ​മ​യം​ ​കി​റു​കൃ​ത്യ​മാ​യി​രി​ക്ക​ണ​മെ​ന്ന്.​"
'​'​അ​ങ്ങ​നെ​ ​സി​സ്റ്റ​റി​ന് ​ആ​രെ​യെ​ങ്കി​ലും​ ​പ​രി​ച​യ​മു​ണ്ടോ​?​ ​എ​ന്ന് ​വ​ച്ചാ​ൽ​ ​ഇ​ര​ട്ട​കു​ട്ടി​ക​ളെ​?​"
'​'​അ​റി​യാം.​ ​​മ​റ്റെ​ങ്ങും​ ​തെ​ളി​വെ​ടു​പ്പി​ന് ​പോ​കേ​ണ്ട​തി​ല്ല.​ ഞാനും എന്റെ സാലിയും ഇരട്ടകളാണ്. ​ഒ​രു​ ​മി​നി​ട്ടി​ന്റെ​ ​വ്യ​ത്യാ​സ​ത്തി​ന് ​ഭൂ​മി​യി​ലേ​ക്ക് ​വ​ന്ന​വ​രാ​ണ് ​ഞ​ങ്ങ​ൾ.​ ​"
'​'​എ​ന്നി​ട്ട് ​സാ​ലി​ ​സി​സ്റ്റ​ർ​ ​എ​വി​ടെ​?​"
'​'​സാ​ലി​ ​സി​സ്റ്റ​റോ​?​ ​സാ​ലി​ ​കൊ​ച്ച് ​ഭ​‌​ർ​ത്താ​വും​ ​കു​ട്ടി​ക​ളു​മാ​യി​ ​സു​ഖ​മാ​യി​ ​നാ​ട്ടി​ൽ​ ​ക​ഴി​യു​ന്നു.​ ​ഞാ​ൻ​ ​ക​ർ​ത്താ​വി​ന്റെ​ ​മ​ണ​വാ​ട്ടി​യു​മാ​യി.​ ​എ​ത്ര​ ​വി​രോ​ധാ​ഭാ​സം​ ​അ​ല്ലേ​?​ ​ആ​ ​സ​മ​യ​വ്യ​ത്യാ​സ​മാ​ണെ​ന്നെ​ ​ഇ​ങ്ങ​നെ​ ​തോ​ന്നി​പ്പി​ച്ച​ത്.​"
'​'​സി​സ്റ്റ​ർ​ ​പ​റ​ഞ്ഞു​വ​രു​ന്ന​ത്?​"​...
ത​ളി​രി​ന്റെ​ ​മു​ഖ​ത്ത് ​ആ​കാം​ക്ഷ​ ​നി​റ​ഞ്ഞു.
'​'​ഞാ​നി​ത്ര​യും​ ​കാ​ടു​ക​യ​റി​പ്പ​റ​ഞ്ഞ​ത് ​മ​റ്റൊ​ന്നു​മ​ല്ല​ ​മോ​ളേ.​ ​നീ​ ​കു​റ​ച്ചു​മു​ൻ​പ് ​ഒ​രു​ ​സം​ശ​യം​ ​പ​റ​ഞ്ഞി​ല്ലേ​?​"
'​'​എ​ന്താ​ ​സി​സ്റ്റ​ർ​?​ ​ഞാ​ൻ​ ​മ​റ​ന്നു​പോ​യി.​""
'​'​നി​ന്റെ​ ​ആ​ഗ്ര​ഹ​ത്തി​നെ​തി​രാ​യാ​ണ് ​എ​പ്പോ​ഴും​ ​നി​ന്റെ​ ​വി​ധി​യെ​ന്ന്.​"
'​'​അ​തെ.​"
'​'​അ​ത് ​തീ​ർ​ത്തും​ ​പ​റ​യാ​ൻ​ ​വ​ര​ട്ടെ.​ ​കു​റ​ച്ചു​ദി​വ​സ​ങ്ങ​ൾ​ ​കൂ​ടി​ ​ന​മു​ക്ക് ​കാ​ക്കാം.​ ​എ​ന്നു​വ​ച്ചാ​ൽ​ ​ഒ​ന്നു​ര​ണ്ടു​ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ ​പൂ​ർ​ണ​മാ​യി​ ​ഒ​രു​ ​തീ​രു​മാ​ന​ത്തി​ലെ​ത്താം."
'​'​സി​സ്റ്റ​ർ​ ​എ​ന്താ​ ​ഇ​ങ്ങ​നെ​ ​പ​റ​യു​ന്ന​ത്?​ ​അ​ല്ല​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​ത്?​ ​പ്ര​ഭു​വി​നെ​പ്പോ​ലെ​ ​ഒ​രാ​ൾ​ ​അ​ങ്ങ​നെ​ ​ഒ​രാ​ഗ്ര​ഹം​ ​പ്ര​ക​ടി​പ്പി​ച്ചി​ട്ടാ​ണോ​?​ ​അ​ത് ​ന​ട​ക്കി​ല്ല​ല്ലോ​ ​സി​സ്റ്റ​ർ​?​ ​എ​ന്റ​മ്മ​യോ​ടു​ള്ള​ ​ആ​ത്മാ​ർ​ത്ഥ​ത​ ​കൊ​ണ്ടാ​ ​ആ​ ​പാ​വം​ ​അ​ങ്ങ​നെ​യൊ​ക്കെ​ ​ചി​ന്തി​ക്കു​ന്ന​ത്.​"
'​'​ഈ​ശ്വ​ര​ന്മാ​ർ​ ​സ​ഹാ​യി​ച്ചാ​ൽ​ ​വേ​റെ​യൊ​രാ​ളെ​ത്തും.​ ​ന​മു​ക്ക് ​പ്രാ​ർ​ത്ഥി​ക്കാം.​ ​ന​ട​ന്നേ​ക്കും.​ ​ര​ണ്ടാ​മ​ത്തെ​ ​ചാ​ൻ​സാ​യാ​ലും​ ​നീ​ ​എ​ൻ​ട്ര​ൻ​സ് ​എ​ഴു​തി​ ​എ​ടു​ത്തി​ല്ലേ.​ ​അ​തൊ​രു​ ​ഭാ​ഗ്യ​മ​ല്ലേ.​ ​കു​റേ​ ​ക​ഷ്‌​ട​‌​പ്പെ​ട്ടി​ട്ടാ​ണെ​ങ്കി​ലും.​"
ത​ളി​ർ​ ​ആ​ശ​യൊ​ഴി​ഞ്ഞ​ ​മി​ഴി​ക​ളോ​ടെ​ ​സി​സ്റ്റ​റി​നെ​ ​നോ​ക്കി.
സി​സ്റ്റ​റെ​ന്താ​ണ് ​ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ​ത​ളി​രി​ന് ​വ്യ​ക്ത​മ​ല്ലാ​യി​രു​ന്നു.​ ​മാ​ന​സി​ ​അ​വ​ൾ​ക്ക് ​വേ​ണ്ടി മെ​ഡി​ക്ക​ൽ​ ​അ​ഡ്മി​ഷ​ൻ​ ​ശ​രി​യാ​ക്കു​മെ​ന്നു​ള്ള​ ​കാ​ര്യം​ ​പ​റ​യാ​മാ​യി​രു​ന്നെ​ങ്കി​ലും​ ​അവൾ ​നേ​രി​ട്ടു​ത​ന്നെ​ ​തളിരിനോ​ട് ​പ​റ​യ​ട്ടെ​ ​എ​ന്ന് ​സി​സ്റ്റ​ർ​ ​വി​ചാ​രി​ച്ചു.
അ​വ​ർ​ ​സം​സാ​രം​ ​നി​റു​ത്തി.​ ​സി​സ്റ്റ​ർ​ ​ചാ​പ്പ​ലി​ലേ​ക്ക് ​പോ​യി.
ആ​ ​സ​മ​യ​ത്താ​ണ് ​ ലാ​ൻ​ഡ് ​ഫോ​ൺ​ ​ബെ​ല്ല​ടി​ച്ച​ത്.​ ​ത​ളി​ർ​ ​ഫോ​ൺ​ ​അ​റ്റ​ൻ​ഡ് ​ചെ​യ്‌​തു.
'​'​ഞാ​ൻ​ ​മാ​ന​സി​ ​ആ​ണ്.​"


(​തു​ട​രും)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NOVEL AMMA ARIYATHE, NOVEL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.