SignIn
Kerala Kaumudi Online
Wednesday, 27 May 2020 2.53 AM IST

'കേരളത്തിൽ ജീവിക്കാൻ 30,000 രൂപ തന്നെ ധാരാളം ' പി.സി ജോർജിന്റെ പുതിയ സാലറി ചലഞ്ച് ഇങ്ങനെ

pc-george-

കോട്ടയം: കൊറോണയെതുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് സർക്കാർ നടപ്പിലാക്കുന്ന സാലറി ചലഞ്ചിന് പിന്തുണ പ്രഖ്യാപിച്ച് പി.സി. ജോർജ് എം.എൽ.എ. സാമ്പത്തിക പ്രതിസന്ധി തീരുന്നത് വരെ തനിക്ക് 30,000 രൂപ മാത്രം ശമ്പളം മതിയെന്ന് പറഞ്ഞ പി.സി ജോർജ് സർക്കാരിന് നടപ്പാക്കാനായി പുതിയൊരു സാലറി ചലഞ്ചും മുന്നോട്ട് വച്ചു. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് അദ്ദേഹം പുതിയ ചലഞ്ച് മുന്നോട്ടുവച്ചത്.

ഈ മാസത്തെ ശമ്പളം പൂർണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ജീവിക്കാൻ പ്രതിമാസം 30,000 രൂപ തന്നെ ധാരാളമാണ്. സംസ്ഥാനം ഇത്തരമൊരു സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ സർക്കാർ ജീവനക്കാരുടെ ശമ്പളം 30,000 രൂപയാക്കി ചുരുക്കണമെന്നും പി.സി. ജോർജ് പറയുന്നു.

ആരോഗ്യ വകുപ്പ്, പൊലീസ്, ഫയർ ഫോഴ്സ്, വനം വകുപ്പ് എന്നിവരുടെ ശമ്പളം വെട്ടിക്കുറയ്ക്കരുത്. മറ്റുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ശമ്പളം കുറയ്ക്കണം. 30,000 രൂപയിൽ കൂടുതൽ ഒരാൾക്കും കൊടുക്കരുത്. പെൻഷനും 25,000 രൂപയാക്കി ചുരുക്കണമെന്നും പി.സി ജോർജ് വീഡിയോയിൽ വ്യക്തമാക്കുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SALARY CHALLENGE, PC GEORGE MLA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.