SignIn
Kerala Kaumudi Online
Saturday, 06 June 2020 5.13 AM IST

കൊവിഡ് :  നിസാമുദ്ദീൻ  സമ്മേളനത്തിൽ  പങ്കെടുത്ത്   നിരീക്ഷണത്തിൽ    കഴിയുന്ന    രോഗികൾ    ഡോക്ടറിനോടും ആരോഗ്യ  പ്രവർത്തകരോടും  ആപമര്യാദയായി  പെരുമാറി

covid

ന്യൂഡൽഹി: ലോക്ക് ഡൗൺ ലംഘിച്ച് നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് നിരീക്ഷണത്തിൽ കഴിയുന്ന രോഗികൾ ഡോക്ടറിന് നേരെ തുപ്പുകയും മറ്റു ആരോഗ്യ പ്രവർത്തകരോട് അപമര്യാദയായി പെരുമാറുകയും ചെയ്തതായി പരാതി. കൊവിഡ് തടയുന്നതിന്‍റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ലംഘിച്ച് നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത നിരവധി ആളുകൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സമ്മേളനത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളെയും നിരീക്ഷണത്തിലാക്കിയത്. ഇതിനായി തുഘ്ലഖാബാദിലെ റെയിൽവേ ക്യാമ്പിൽ പ്രത്യേക സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു. സമ്മേളനത്തിൽ പങ്കെടുത്ത 167 പേരാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. ഇതിൽ ചിലരാണ് ആരോഗ്യ പ്രവർത്തകരോട് മോശമായി പെരുമാറുകയും ഡോക്ടറിന് നേരെ തുപ്പുകയും ചെയ്തത്. ഇവർ ആഹാരം നിരസിക്കുകയും, വീട്ടിൽ പോകണമെന്ന് ആവശ്യപ്പെടുന്നതായും അധികൃതർ പറഞ്ഞു.

സംഭവത്തെ തുടർന്ന് ജില്ലാ മജിസ്ട്രേറ്റിന് പരാതി നൽകിയതായും റെയിൽവേ വക്താവ് പറ‌ഞ്ഞു. ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ നൽകണമെന്നും അല്ലെങ്കിൽ ഇവരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കണമെന്നും റെയിൽവേ അധികൃതർ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് പൊലീസുകാരെയും സി ആർ പി.എഫ് ജവാൻമാരെയും ഒരു പി സി ആർ വാൻ ഉൾപ്പെടെ നിരീക്ഷണ ക്യാമ്പിലെ സുരക്ഷക്കായി നിയോഗിച്ചു. അതേസമയം നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 2346 ആളുകൾ നിരീക്ഷണത്തിലാണ്. ഇതിൽ 24 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 6 പേർ ഇതിനകം രോഗം ബാധിച്ചു മരണപ്പെടുകയും ചെയ്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.