തിരുവനന്തപുരം: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പൊതു ജനങ്ങൾക്ക് അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനായി പുതിയ ഷോപ്പിംഗ് രീതി. കേരള പൊലീസ് സെെബർ ഡോമിന്റെ നേതൃത്വത്തിൽ മൊബെെൽ അപ്ലിക്കേഷനിലൂടെണ് ഈ സേവനം ലഭ്യമാവുക. ഇൻവെന്റ് ലാബ്സ് (Invent Labs Innovations) എന്ന കമ്പനിയാണ് ഇതിന് തുടക്കം കുറിച്ചത്. വ്യാപാരികൾക്കും ഉപഭോക്താക്കൾക്കുമായി പ്രത്യേക ലോഗിൻ സംവിധാനങ്ങൾ ഇതിലുണ്ട്.
വാങ്ങുവാനും വിൽക്കുവാനും സഹായിക്കുന്നതാണ് ഈ ആപ്പ്. ഹോം ഡെലിവറി സംവിധാനം ഉള്ള കടകൾ, താത്കാലികമായി ഡെലിവറി സംവിധാനം ഉറപ്പ് വരുത്താൻ കഴിയുന്ന കടകൾ എന്നിവയ്ക്കും, റെസിഡൻസ് അസോസിയേഷനുകൾ, ഫ്ലാറ്റ് അസോസിയേഷൻ, കുടുംബശ്രീ യൂണിറ്റുകൾ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എന്നീ സംഘടനകൾക്ക് അവശ്യ സാധനങ്ങൾ ഉപഭോക്താക്കൾക്കു എത്തിക്കുവാനും സാദ്ധ്യമാകും.
സംസ്ഥാനത്തുള്ള 300ാളം വ്യാപാരികൾ ഇതുവരെ അപ്ലിക്കേഷനിൽ ലിസ്റ്റ് ചെയ്തതായി ഇൻവെന്റ് ലാബ്സ് സ്റ്റാർട്ടപ് സ്ഥാപകരിലൊരാളായ ഗോപി കൃഷണ പറയുന്നു. https://www.shopsapp.org ഷോപ്പ് ആപ്പ് എന്ന പേരിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ് ലഭ്യമാണ്. എല്ലാ വീട്ടു സാധനങ്ങളും ബുക്ക് ചെയ്താലുടൻ വീട്ടിലെത്തിക്കും എന്ന് ഇവർ പറയുന്നു.
"ഷോപ്പിന് അവരുടെ സാധനങ്ങൾ ലിസ്റ്റ് ചെയ്യാം. എത്ര ദൂരം, എത്ര കി.മീ ഡെലിവർ ചെയ്യുമെന്ന് വാല്യു കൊടുക്കാം. കസ്റ്റമേഴ്സിന് പ്ലാറ്റ് ഫോം സെെനപ്പ് ചെയ്ത ശേഷം അവരുടെ ലൊക്കേഷൻ കൊടുത്തു കഴിയുമ്പോൾ ലൊക്കേഷന് അടുത്തുള്ള ഈ കച്ചവടക്കാരെ കാണാൻ സാധിക്കും. സ്വിഗ്ഗിയും സൊമാറ്റോയും പോല തന്നെയണ് പ്രവർത്തനം. പക്ഷെ ഒരേ ഒരു വ്യത്യാസം. ഡെലിവർ ചെയ്യുന്നത് ഷോപ്പർ തന്നെയാണ് എന്നതാണ്. കുടുംബശ്രീക്ക് വേണമെങ്കിൽ പ്ലാറ്റ് ഫോമിൽ വന്ന് സെെൻ അപ്പ് ചെയ്തിട്ട് അവരുടെ പ്രോഡക്ട് ഇതിനകത്ത് ലിസ്റ്റ് ചെയ്യാൻ സാധിക്കും. അവർക്കു തന്നെ ഡെലിവർ ചെയ്യാം. ടെക്നോളജി പ്രൊവയ്ഡർ ആയിട്ടാണ് ആപ്പ് വർക്ക് ചെയ്യുന്നത്. കേരള പൊലീസ് അസോസിസിയേഷൻ സെെബർ ഡോമുമായി അസോസിയേറ്റ് ചെയ്തിട്ടാണ് ലോഞ്ച് ചെയ്തിരിക്കുന്നത്.
കേരള പൊലീസ് സെെബർ ഡോമിന്റെ അസോസിയേഷൻ ഉള്ളിടത്തോളം കാലം ഫ്രീയാണ്. സർവീസ് ചാർജ് ഈടാക്കുന്നില്ല. കസ്റ്റമേഴ്സിനും മെർച്ചന്റ്സിനും ഫ്രീയാണ്. കടക്കാർത്തന്നെയാണ് സാധനങ്ങൾ എത്തിക്കുന്നത്. ഇൻവെന്റ് ലാബ്സ് എന്ന കമ്പനിയാണ് ഇങ്ങനൊരു ഐഡിയ കൊണ്ടുവന്നത്. ഫെബ്രുവരിയിലാണ് ഈ സ്റ്റാർട്ടപ്പ് തുടങ്ങിയത്. ഗോപികൃഷണ പറയുന്നു.
വെബ്സൈറ്റ് ലിങ്ക് : https://www.shopsapp.org
ഷോപ്പുകൾക്കുള്ള ആപ്പ് ഇൻസ്റ്റാൾ ചെയ്യുവാനുള്ള ഗൂഗിൾ PLAYSTORE ലിങ്ക് :https://play.google.com/store/apps/details…
ഉപഭോക്താക്കുള്ള ആപ്പ് ഇൻസ്റ്റാൾ ചെയ്യുവാനുള്ള ഗൂഗിൾ PLAYSTORE ലിങ്ക് :https://play.google.com/store/apps/details…
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |