SignIn
Kerala Kaumudi Online
Sunday, 09 August 2020 5.47 AM IST

തണ്ണിമത്തൻ കൊണ്ടുവന്ന ലോറിയിൽ 20 ലക്ഷത്തിന്റെ കഞ്ചാവ് ; രണ്ട് പേർ പിടിയിൽ

police-raid

തൃശൂർ: ആന്ധ്രയിൽ നിന്നും തണ്ണിമത്തൻ ലോറിയിൽ 20 ലക്ഷം രൂപ വിലമതിക്കുന്ന 20 കിലോയിലേറെ കഞ്ചാവ് ഒളിച്ചു കടത്തിയ രണ്ടു പേരെ തൃശൂർ ഷാഡോ പൊലീസ് പിടികൂടി. ആന്ധ്രയിൽ നിന്നും കഞ്ചാവ് കയറ്റി തമിഴ്നാടെത്തിച്ച് അവിടെ നിന്നും തണ്ണിമത്തൻ കയറ്റിയാണ് തൃശൂരിലെത്തിയത്. തളിക്കുളം പണിക്ക വീട്ടിൽ ഷാഹിദ് (30) , മണത്തല നേനത്ത് ഷാമോൻ (34 ) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷാഹിദ് കൊവിഡ് സമയത്ത് പരോളിൽ ഇറങ്ങിയതാണ്. സിറ്റി പൊലീസ് കമ്മിഷണർക്ക് കിട്ടിയ രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ തൃശൂർ എ.സി.പി വി.കെ രാജു, സി. ബ്രാഞ്ച് എ.സി.പി ശ്രീനിവാസൻ, ഈസ്റ്റ് സി.ഐ ലാൽ കുമാർ പി, എസ്.ഐ പി.എം വിമോദ്, വിപിൻ ജോസഫ്, ഷാഡോ പൊലീസ് എസ്.ഐ ഗ്ലാഡ്സൺ, സുവ്രതകുമാർ എൻ.ജി, റാഫി, രാജൻ, എ.എസ്.ഐ ഗോപാലകൃഷ്ണൻ, സീനിയർ രാഗേഷ് .പി, സി.പി.ഒമാരായ പഴനി സ്വാമി, ജീവൻ, ലിജേഷ് എം.എസ്, വിപിൻദാസ് എന്നിവരുണ്ടായിരുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GANCHA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.