വാഷിംഗ്ടൺ : കൊവിഡിനെത്തുടർന്ന് നിറുത്തിവച്ചിരിക്കുന്ന അമേരിക്കയിലെ കായിക രംഗത്തിന്റെ തിരിച്ചുവരവ് അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിലൂടെയായിരിക്കും. ഇന്ത്യൻ സമയം ഇന്ന് പുലർച്ചയോടെയാണ് മത്സരങ്ങൾ നടക്കുക. കൊവിഡ് കാലത്ത് കായിക മത്സരങ്ങൾ വീണ്ടും നടക്കുന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ശരീരങ്ങൾ തമ്മിൽ സ്പർശിക്കുന്ന കായിക ഇനമായ ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പ് കർശനമായ സുരക്ഷാമാനദണ്ഡങ്ങളോടെയാണ് പുനരാരംഭിക്കുന്നത്.കാണികളെയും ഒഴിവാക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസം കൊറിയയിൽ ദേശീയ ഫുട്ബാൾ ലീഗ് മത്സരങ്ങൾ പുനരാരംഭിച്ചിരുന്നു.