വാഷിംഗ്ടൺ: ലോകപ്രശസ്ത ഹോളിവുഡ് നടനും ഹാസ്യകലാകാരനുമായ ജെറി സ്റ്റെല്ലർ വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം അന്തരിച്ചു. 92 വയസായിരുന്നു. സീൻഫീൽഡ് എന്ന പരിപാടിയിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. ഭാര്യയും നടിയുമായ ആൻ മിയാരയുമായി ചേർന്ന് നടത്തിയ ഹാസ്യ പരിപാടികളും ഏറെ ശ്രദ്ധ നേടി. സൂലാൻഡർ സീരിസ്, എ ഫിഷ് ഇൻ ദ ബാത്ത് ടബ്, ഹെയർ സ്പ്രേ, ഹൈവേ ടു ഹെൽ, പിക്കി തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. ലോകപ്രശസ്ത ഹോളിവുഡ് നടൻ ബെൻ സ്റ്റെല്ലറടക്കം രണ്ട് മക്കളുണ്ട്.