SignIn
Kerala Kaumudi Online
Wednesday, 08 July 2020 8.02 AM IST

സർക്കാരും താരങ്ങളും രക്ഷിക്കണം; സിനിമ മേഖലയ്ക്ക് പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യവുമായി ഫിലിം ചേംബർ

pic

തിരുവനന്തപുരം: സിനിമ വ്യവസായം ലോക്ക് ഡൗണിനെ തുടർന്ന് നിലച്ചിട്ടും സര്‍ക്കാര്‍ ദിവസവേതന തൊഴിലാളികളെ സഹായിക്കുന്നില്ലെന്ന ആരോപണവുമായി ഫിലിംചേംബർ. കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്ന നിര്‍മാതാക്കളെ സഹായിക്കാന്‍ താരങ്ങളും രംഗത്തു വരണമെന്നും ഫിലിം ചേംബര്‍ ആവശ്യപ്പെട്ടു. മലയാളത്തിലെ ചില പ്രമുഖ താരങ്ങള്‍ ദിവസവേതനക്കാരെ സഹായിക്കാന്‍ രംഗത്തുവന്നിരുന്നു. പക്ഷേ അതുകൊണ്ടു മാത്രം ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിയില്ലെന്നാണ് ഫിലിം ചേംബർ വിലയിരുത്തുന്നത്.

അടഞ്ഞുകിടക്കുന്ന തീയേറ്ററുകളുടെ ലൈസന്‍സ് പുതുക്കല്‍, വൈദ്യുതി ചാര്‍ജ് ഈടാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഇളവ് നല്‍കണമെന്നും ചേംബര്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് നിവേദനം സമര്‍പ്പിച്ചിരുന്നുവെങ്കിലും കാര്യമായ പ്രതികരണം സർക്കാരിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്. കൂടാതെ ലോക് ഡൗണ്‍ സാഹചര്യത്തില്‍ സിനിമയിലെ നിര്‍മാതാക്കള്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ താരങ്ങള്‍ സഹായവുമായി രംഗത്തു വരണമെന്നും ഫിലിം ചേംബര്‍ ആവശ്യമുന്നയിക്കുന്നു.

സര്‍ക്കാര്‍ കൃത്യമായൊരു സാമ്പത്തിക പാക്കേജ് കൊണ്ടു വരണമെന്നാണ് ചേംബർ ആവശ്യം. കാലാകാലങ്ങളായി നികുതി ഇനത്തില്‍ വിലയൊരു തുക സര്‍ക്കാരിലെത്തിക്കുന്നത് സിനിമാവ്യവസായമാണ്. അതുകൂടി കണക്കിലെടുത്ത് സര്‍ക്കാര്‍ ദിവസവേതനക്കാരുടെ കാര്യത്തിലെങ്കിലും ഇടപെടണമെന്നും ഫിലിം ചേംബര്‍ ആവശ്യപ്പെടുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MALAYALAM FILM INDUSTRY, KERALA
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.