ആലപ്പുഴ: റേഷൻ വിതരണത്തിലെ തകരറുകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള റേഷൻ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ആവശ്യപ്പെട്ടു. നിരന്തരമായ സർവ്വർ തകരാർ മൂലം റേഷൻ വിതരണം മുടങ്ങുന്നത് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരേപോലെ ബുദ്ധിമുട്ടായെന്ന് യൂണിയൻ അഭിപ്രായപ്പെട്ടു.