ന്യൂഡൽഹി: ഇക്കുറി രാജ്യത്തെ നെൽകൃഷിയിൽ റെക്കാഡ് വിളവുണ്ടാകും. ആഭ്യന്തര വിലയിൽ കുറവും കയറ്റുമതിയിൽ വൻ വർദ്ധനവും പ്രതീക്ഷ. ലോകത്തെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യമാണ് ഇന്ത്യ.
നല്ല മഴ ലഭിച്ചതും സർക്കാർ താങ്ങുവില ഉയർത്തിയതും ഉല്പാദനം വർദ്ധിക്കാൻ കാരണമായി. 120 ദശ ലക്ഷം ടണ്ണെങ്കിലും ഇക്കുറി ഉല്പാദനം ഉണ്ടാകും. പതിവിലധികം ഭൂമിയിൽ ഇക്കുറി നെൽകൃഷിയും നടന്നിട്ടുണ്ട്. സർക്കാർ താങ്ങുവില വർദ്ധിപ്പിച്ചതിനാൽ 2.9 ശതമാനം വില അധികവും കർഷകർക്ക് ലഭിക്കും. വിദേശ വിപണിയിലെ ഡിമാൻഡും വില കൂടിയതുംകൊണ്ടാണ് ഇക്കുറി കൂടുതൽ കർഷകർ നെൽകൃഷിയിലേക്ക് തിരിഞ്ഞത്.
നിലവിൽ 27 ദശലക്ഷം ടൺ അരിയും 21 ദശലക്ഷം ടൺ ഗോതമ്പും ഫുഡ് കോർപ്പറേഷന്റെ പക്കൽ സ്റ്റോക്കുണ്ട്. ഇക്കുറിയും റെക്കാഡ് വിളവുണ്ടാകുമ്പോൾ അത് ആഭ്യന്തര വിലയിടിക്കുമെന്ന് ഉറപ്പാണ്.