SignIn
Kerala Kaumudi Online
Tuesday, 04 August 2020 3.19 AM IST

തുടർച്ചയായ ദേവീ ദർശനത്തിലൂടെ ആഗ്രഹസാഫല്യം നേടിത്തരുന്ന മലയാലപ്പുഴ ക്ഷേത്രം

malayalapuzha-kshethram

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലാണ് മലയാലപ്പുഴ ദേവീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അഞ്ച് മലകളുടെ ഭഗവതിയാണ് മലയാലപ്പുഴയിൽ ഇരിക്കുന്നതെന്നാണ് വിശ്വാസം. പരാശക്തിയായ ഭദ്രകാളിയാണ് മലയാലപ്പുഴ അമ്മ. ദാരികവധത്തിന് ശേഷമുള്ള രൗദ്ര ഭാവത്തിലുള്ള കാളിയാണ് മുഖ്യ പ്രതിഷ്ഠ.

ദുർഗ്ഗ, മഹാലക്ഷ്‌മി, സരസ്വതി, ഭുവനേശ്വരി സങ്കൽപ്പങ്ങളെയും ക്ഷേത്രത്തിൽ ആരാധിച്ച് വരുന്നു. ദേവീക്ഷേത്രത്തിന് ആയിരത്തിലേറെ വർഷങ്ങളുടെ പഴക്കം കണക്കാക്കുന്നു. പ്രധാന വിഗ്രഹം നിർമ്മിച്ചിട്ടുള്ളത് കടുശർക്കര യോഗത്തിലാണ്. മകരമാസത്തിലെ "മകരപൊങ്കാല" അഥവ പൊങ്കാല ഉത്സവം മലയാലപ്പുഴ ക്ഷേത്രത്തിൽ പ്രധാനമാണ്. ചൊവ്വ, വെള്ളി, പൗർണമി ദിനങ്ങളാണ് ക്ഷേത്രത്തിൽ പ്രധാനം. വിളിച്ചാൽ വിളി കേൾക്കുന്ന ശക്തിയാണ് മലയാലപ്പുഴയമ്മ എന്ന് അനുഭവസ്ഥർ പറയുന്നു. തുടർച്ചയായി ഏഴ് ആഴ്ചകളിൽ ദർശനം നടത്തിയാൽ ആഗ്രഹസാഫല്യമുണ്ടാകും. പ്രധാന വഴിപാടുകൾ, രക്തപുഷ്പാഞ്ജലി, തൂണിയരിപ്പായസം, കോഴിയെ നടയ്ക്ക് വയ്ക്കൽ, ചുവന്നപട്ട്, മഞ്ഞളഭിഷേകം എന്നിവയാണ്.

ഐതിഹ്യം

ഉത്തര തിരുവിതാംകൂറിലെ രണ്ടു നമ്പൂതിരിമാർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ ഭജനമിരുന്നു. അവരുടെ കൈവശം ഒരു ഭഗവതീവിഗ്രഹം ഉണ്ടായിരുന്നു. ദീർഘ കാലത്തെ ഭജനയ്ക്കു ശേഷം, അവരുടെ കൈവശമുള്ള ദേവീരൂപത്തിൽ മൂകാംബികാദേവിയുടെ സാന്നിധ്യം ഉണ്ടാകും എന്നൊരു അരുളപ്പാട് ലഭിച്ചു. ശേഷം അവർ ക്ഷേത്ര ദർശനവും തീർത്ഥാടനവുമായി നാടുചുറ്റി. പ്രായാധിക്യം കാരണം യാത്രചെയ്യാൻ കഴിയാതെ വന്നപ്പോൾ പരാശക്തി അവർക്കു സ്വപ്നത്തിൽ ദർശനം നൽകി. അവരുടെ കൈവശമുള്ള വിഗ്രഹം മലയാപ്പുഴയിൽ പ്രത്ഷ്ഠിക്കാൻ ഉപദേശിക്കുകയും, തുടർന്ന് അവർ മലയാലപ്പുഴയിൽ എത്തി പ്രതിഷ്ഠ നടത്തി. പ്രതിഷ്ഠ നടത്തിയ സമയം രാത്രിയായതിനാൽ ഭഗവതി രൗദ്രഭാവമായ കാളി രൂപത്തിൽ മാറിയിരുന്നു. അങ്ങനെയാണ് ഇന്ന് കാണുന്ന ഭദ്രകാളിയുടെ പ്രതിഷ്ഠ നടന്നത്.

ഉപദേവതകൾ

പരദേവതമാരായി പാർവ്വതിയുടെ മടിയിലിരുന്നു മുലപ്പാൽ കുടിക്കുന്ന രൂപത്തിലുള്ള ഗണപതി, സ്വയംഭൂവായ ശിവൻ, യക്ഷി, രക്ഷസ്സ്, മൂർത്തി എന്നീ പ്രതിഷ്ഠകളുണ്ട്. ക്ഷേത്രമതിലിനു കിഴക്ക് ആൽമരച്ചുവട്ടിൽ “മലമാട് സ്വാമിത്തറ” എന്ന പേരില് ഒരു മലദൈവ സങ്കൽപ്പമുണ്ട്. വെറ്റില,​ അടയ്ക്ക,​ പുകയില എന്നിവയാണ് ഇവിടുത്തെ വഴിപാട്. വർഷംമുഴുവൻ പൂത്തുനിൽക്കുന്ന കണിക്കൊന്ന കൗതുകകരമായ കാഴ്ചയാണ്. കുംഭത്തിലെ തിരുവാതിരയ്ക്ക് കൊടിയേറി 11 ദിവസത്തെ ഉത്സവമുണ്ട്. പള്ളിവേട്ട പത്താംദിവസവും ആറാട്ട് പതിനൊന്നാം ദിവസവുമാണ്. ഉത്സവത്തോടനുബന്ധിച്ച് ചമയവിളക്ക്, പൂരാഘോഷം, തുടങ്ങിയ അനുഷ്ഠാന ചടങ്ങുകളുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: TEMPLE, MALAYALAPPUZHA TEMPLE
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
VIDEOS
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.