SignIn
Kerala Kaumudi Online
Saturday, 04 July 2020 10.25 PM IST

എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു, 98.82 ശതമാനം വിജയം,കൂടുതൽ എ പ്ളസുകൾ നേടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ല

ravendre

തിരുവനന്തപുരം: ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 98.82ശതമാനം പേർ വിജയിച്ചു. കഴിഞ്ഞവർഷത്തെക്കാൾ 0.71ശതമാനം കൂടുതലാണിത്. റെഗുലര്‍ വിഭാഗത്തില്‍ 4,22092 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 4,17,101 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. മോഡറേഷനില്ലാതെയാണ് ഇത്രയും ഉയർന്ന വിജയം. എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയത് 41,906 പേരാണ്. കഴിഞ്ഞ വര്‍ഷം ഇത് 37,334 ആയിരുന്നു. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേർക്ക് എ പ്ലസ് ലഭിച്ചത്.

പ്രൈവറ്റായി പരീക്ഷയെഴുതിയ 1,770പേരിൽ 1,356 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.76.61 ആണ് വിജയശതമാനം. 637 സർക്കാർ സ്കൂളുകൾ നൂറുശതമാനം വിജയം നേടി. 404 അൺ എയ്ഡഡ് സ്കൂളുകളും നൂറുശതമാനം വിജയം നേടി.

ഇന്നുച്ചയ്ക്ക് രണ്ടുമണിക്ക് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്.കൂടുതൽ വിജയശതമാനം പത്തനംതിട്ട ജില്ലയിലും കുറവ് വയനാട്ടിലുമാണ്. കുട്ടനാട്ടിൽ നൂറുശതമാനമാണ് ജയം. സേ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും.

സംസ്ഥാനത്ത് നിലവിലെ സാഹചര്യത്തിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വണിന് സീറ്റുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നൽകി .സി.ബി.എസ്.ഇ ഉൾപ്പടെയുള്ളവ സംബന്ധിച്ച കണക്കുകൾ വന്നശേഷം ബാക്കി കാര്യങ്ങളിൽ തീരുമാനമാകുമെന്നും മന്ത്രി പറഞ്ഞു.പതിനഞ്ചാം തീയതിക്ക് മുമ്പ് സി.ബി.എസ്.ഇ പരീക്ഷാഫലം വരുമെന്നാണ് അറിയുന്നത്. അതിനു ശേഷം സീറ്റുകൾ സംബന്ധിച്ച് തീരുമാനമെടുക്കാം. സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന തീയതി പിന്നീടറിയിക്കുമെന്നും മന്ത്രി പറഞ്ഞു. സി.ബി.എസ്.ഇ പരീക്ഷാഫലം വരുന്നത് അനുസരിച്ചായിരിക്കും പ്രവേശന തീയതി വിദ്യാഭ്യാസ വകുപ്പ് ക്രമീകരിക്കുന്നത്.

പ്ലസ് വൺ പ്രവേശനം മുൻ വർഷങ്ങളിലേതു പോലെ ഓൺലൈനായി തുടരും. കൊവിഡിന്റെ സാഹചര്യത്തിൽ പ്ലസ് വൺ പ്രവേശനവും പഠനവും സംബന്ധിച്ച് യാതൊരു പ്രതിസന്ധിയുമില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി നൽകുന്ന വിശദീകരണം.സംസ്ഥാനത്ത് ഇപ്പോഴത്തെ നിലയ്ക്ക് ഓൺലൈൻ വഴിയുള്ള താത്ക്കാലിക പഠനരീതിയാണ് മറ്റ് ക്ലാസുകളിൽ സ്വീകരിച്ചിരിക്കുന്നത്. അതു തന്നെയാകും പ്ലസ് വണിലും ആവശ്യമെങ്കിൽ സ്വീകരിക്കുക. സ്കൂളുകൾ തുറക്കുന്ന സമയത്ത് ക്ലാസുകളിൽ പഠനം നടത്താവുന്നതായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപെയേഡ്) പരീക്ഷാഫലവും പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 10ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ പാസ് ബോർഡ് യോഗം ചേർന്ന് ഫലത്തിന് അംഗീകാരം നൽകിയിരുന്നു.

1. http://keralapareekshabhavan.in

2. http://sslcexam.kerala.gov.in

3. www.results.kite.kerala.gov.in

4. http://results.kerala.nic.in

5. www.prdkerala.gov.in

6. www.sietkerala.gov.in വെബ്സൈറ്റുകൾ വഴിയും 'സഫലം 2020' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്തും ഫലമറിയാം.

എസ്.എസ്.എൽ.സി (എച്ച്.ഐ) റിസൽറ്റ് http://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി റിസൽറ്റ് http://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി റിസൽറ്റ് http://ahslcexam.kerala.gov.in ലും ലഭ്യമാകും.

എസ്.എസ്.എൽ.സി ഫലം പി.ആർ.ഡി ലൈവിലും ലഭിക്കും.ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പി.ആർ.ഡി ലൈവ് (prd live) ഡൗൺലോഡ് ചെയ്യാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SSLC EXAM RESULT, CRAVENDRANAD
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.