SignIn
Kerala Kaumudi Online
Friday, 14 August 2020 5.46 PM IST

ഇനിയും വേഷങ്ങളുണ്ട് ആടിത്തീർക്കാൻ

nedumudi-venu
nedumudi venu

വെള്ളിത്തിരയിൽ 40 വർഷം പൂർത്തിയാക്കി നെടുമുടി വേണു അഭിനയയാത്രയിൽ

ത​നി ​നാ​ട്ടി​ൻ​പുറ​ത്തു​കാ​ര​ന്റെ​ ​മ​ന​സാ​ണ് ​നെ​ടു​മു​ടി​ ​വേ​ണു​വി​ന്.​ ​​​കു​​​ട്ട​​​നാ​​​ട്ടി​​​ലെ​​​ ​​​മ​​​നു​​​ഷ്യ​​​ ​​​ജീ​​​വി​​​ത​​​ങ്ങ​​​ൾ​​​ ​വേ​ണു​ ​എ​ന്ന​ ​ന​ട​നെ​​​ ​​​ആ​​​ഴ​​​ത്തി​​​ൽ​​​ ​​​സ്വാ​​​ധീ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്.​​​ ​​​അ​തി​നാ​ൽ​ ​ആ​​​ ​​​ഗ്രാ​​​മാ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലെ​​​ ​​​ചു​​​റ്റു​​​പാ​​​ടു​​​ക​​​ൾ​​​ ​​​മ​​​ന​​​സി​​​ൽ​​​ ​​​നി​​​ന്ന് ​പ​​​റി​​​ച്ചെ​​​റി​​​യാ​​​ൻ​​​ ​​​ഒ​രി​ക്ക​ലും​ ​ക​ഴി​യി​ല്ല.​​​ ​​​സി​​​നി​​​മാ​​​ ​​​ന​​​ട​​​ൻ​​​ ​​​എ​​​ന്ന​​​ ​​​നി​​​ല​​​യി​​​ൽ​​​ ​​​ഒ​​​രു​​​പാ​​​ട് ​​​പ്ര​​​ശ​​​സ്തി​​​യും​​​ ​​​അം​​​ഗീ​​​കാ​​​ര​​​ങ്ങ​​​ളും​​​ ​​​ല​​​ഭി​​​ച്ചു.​​​ ​​​അ​ഭി​ന​യ​ ​ജീ​വി​തം​ ​നാ​ലു​ ​പ​തി​റ്റാ​ണ്ട് ​പി​ന്നി​ടു​മ്പോ​ൾ​ ​നെ​ടു​മു​ടി​ ​വേ​ണു​ ​സം​സാ​രിക്കുന്നു.

വെ​​​ല്ലു​​​വി​​​ളി​​​ ​​​ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ൾ​​​ക്കാ​​​യി​​​ ​​​ഇ​​​പ്പോ​​​ഴും​​​ ​​​കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണോ​​​ ?
​​ഈ​​​ ​​​ജോ​​​ലി​​​ ​​​ ​​​തു​​​ട​​​ങ്ങി​​​യി​​​ട്ട് ​​​നാ​​​ല്പ​​​തു​​​ ​​​വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി​​​ .​​​ ​​​അ​​​ച്ഛ​​​നും​​​ ​​​അ​​​ദ്ധ്യാ​​​പ​​​ക​​​നും​​​ ​​​സ​​​ഹോ​​​ദ​​​ര​​​നും​​​ ​​​വ​​​ക്കീ​​​ലു​​​മൊ​​​ക്കെ​​​യാ​​​യി​​​ ​​​കു​​​റെ​​​ ​​​ആ​​​യി.​​​ ​​​
ആ​​​വ​​​ർ​​​ത്ത​​​ന​​​ ​​​വി​​​ര​​​സ​​​ത​​​ ​​​ഒ​​​രു​​​ ​​​ന​​​ട​​​നെ​​​ ​​​സം​​​ബ​​​ന്ധി​ച്ച് ​മ​​​ടു​​​പ്പു​​​ള​​​വാ​​​ക്കും.​​​ ​​​ഒ​​​രു​​​ ​​​ത​​​ര​​​ത്തി​​​ലും​​​ ​​​വൈ​​​വി​​​ദ്ധ്യം​ ​​​ ​​​തോ​​​ന്നാ​​​ത്ത​​​ ​​​അ​​​ത്ത​​​രം​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ൾ​​​ ​​​ചെ​​​യ്യാ​​​ൻ​​​ ​​​വൈ​​​മു​​​ഖ്യ​​​മു​​​ണ്ട്.​​​ ​​​പു​​​തു​താ​​​യി​​​ ​​​എ​​​ന്ത് ​​​ചെ​​​യ്യാ​​​നു​​​ണ്ടെ​​​ന്ന​​​ ​​​അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് ​​​ഞാ​​​നി​​​പ്പോ​​​ൾ.​​​ ​​​സി​​​നി​​​മ​​​ക​​​ളു​​​ടെ​​​ ​​​എ​​​ണ്ണം​​​ ​​​കു​​​റ​​​ച്ചി​​​ട്ടു​​​ണ്ട്.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​ന​​​ല്ല​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളേ​ ​​​ചെ​​​യ്യു​​​ക​​​യു​​​ള്ളൂ​​​യെ​​​ന്ന് ​​​വാ​​​ശി​​​പി​​​ടി​​​ക്കാ​​​നും​​​ ​​​ക​​​ഴി​​​യി​​​ല്ല.​​​ ​​​മ​​​ല​​​യാ​​​ള​​​ ​​​സി​​​നി​​​മാ​​​ ​​​വ്യ​​​വ​​​സാ​​​യം​​​വ​​​ള​​​രെ​​​ ​​​ചെ​​​റു​​​താ​ണ്.​ ​​​സൗ​​​ഹൃ​​​ദ​​​ങ്ങ​​​ൾ​​​ക്കു​​​ ​​​വ​​​ഴ​​​ങ്ങി​​​ ​​​ചി​​​ല​​​ ​​​വേ​​​ഷ​​​ങ്ങ​​​ൾ​​​ ​​​ചെ​​​യ്യാ​​​റു​​​ണ്ട്.​​​ ​​​മ​​​ര​​​യ്ക്കാ​​​ർ​​​ ​​​അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ന്റെ​​​ ​​​സിം​​​ഹം​​​ ​​​എ​​​ന്ന​​​ ​​​ചി​​​ത്ര​​​ത്തി​​​ലെ​​​ ​​​സാ​​​മൂ​​​തി​​​രി​​​യു​​​ടെ​​​ ​​​വേ​​​ഷം​​​ ​​​പ്ര​​​തീ​​​ക്ഷ​​​ ​​​ന​​​ൽ​​​കു​​​ന്ന​​​താ​​​ണ്.​​​ ​​​അ​​​തു​​​പോ​​​ലെ​​​ ​​​ത​​​ന്നെ​​​ ​​​അ​​​ടു​​​ത്തി​​​ടെ​​​ ​​​ചെ​​​യ്ത​​​ ​​​ഏ​​​റ്റ​​​വും​​​ ​​​ഇ​​​ഷ്ട​​​പ്പെ​​​ട്ട​ ​ക​​​ഥാ​​​പാ​​​ത്ര​​​മാ​​​ണ് ​​​ത​​​മി​​​ഴ് ​​​ചി​​​ത്ര​​​മാ​​​യ​​​ ​​​സ​​​ർ​​​വം​​​ ​​​താ​​​ള​​​മ​​​യ​​​ത്തി​​​ലെ​​​ ​​​വെ​​​മ്പു​​​ ​​​അ​​​യ്യ​​​ർ​​​ ​​​എ​​​ന്ന​​​ ​​​സം​​​ഗീ​​​ത​​​ ​​​അ​​​ദ്ധ്യാ​​​പ​​​ക​​​ന്റെ​​​ ​​​വേ​​​ഷം.​​​ ​
വി​​​ര​​​മി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ​​​ആ​​​ലോ​​​ചി​​​ച്ചി​​​ട്ടു​​​ണ്ടോ?
ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളു​​​ടെ​​​ ​​​സ്വ​ഭാ​​​വ​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ച് ​​​ശ​​​രീ​​​രം​​​ ​​​വ​​​ഴ​​​ങ്ങു​​​ന്നി​​​ട​​​ത്തോ​​​ളം​​​ ​​​കാ​​​ലം​​​ ​​​അ​​​ഭി​​​ന​​​യം​​​ ​​​തു​​​ട​​​രു​​​ന്ന​​​തി​​​ൽ​​​ ​​​തെ​​​റ്റി​​​ല്ല.​​​ ​​​പ​​​ഴ​​​യ​​​തു​​​പോ​​​ലെ​​​ ​​​ച​​​ടു​​​ല​​​മാ​​​യ​​​ ​​​ച​​​ല​​​ന​​​ങ്ങ​​​ൾ​​​ ​​​വേ​​​ണ്ട​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ൾ​​​ ​​​ചെ​​​യ്യാ​​​ൻ​​​ ​​​ഇ​​​പ്പോ​​​ൾ​​​ ​​​ക​​​ഴി​​​യി​​​ല്ല.​​​ ​​​ഒ​​​രു​​​ ​​​ന​​​ട​​​നെ​​​ ​​​സം​​​ബ​​​ന്ധി​​​ച്ച് ​അ​​​പ​​​രി​​​ചി​​​ത​​​മാ​​​യ​​​ ​​​വാ​​​ക്കാ​​​ണ് ​​​റി​ട്ട​യ​​​ർ​​​മെ​​​ന്റ് ​​​എ​​​ന്ന് ​​​പ്ര​​​ശ​​​സ്ത​​​ ​​​അ​​​മേ​​​രി​​​ക്ക​​​ൻ​​​ ​​​താ​​​രം​​​ ​​​അ​​​ൽ​​​പാ​​​ച്ചി​​​നോ​​​ ​​​ ​പ​​​റ​​​ഞ്ഞ​​​ത് ​​​ഓ​​​ർ​​​ക്കു​​​ന്നു.​​​ ​​​നാ​​​ളെ​​​മു​​​ത​​​ൽ​​​ ​​​എ​​​ല്ലാം​​​ ​​​അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​മെ​​​ന്ന് ​​​തീ​​​രു​​​മാ​​​നി​​​ച്ചാ​​​ൽ​​​ ​​​അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​ത​​​ല്ല​​​ ​​​അ​​​ത്.​​​ ​​​വ​​​ഴി​​​യേ​​​ ​​​ന​​​ട​​​ന്നു​​​ ​​​പോ​​​കു​​​ന്ന​​​ ​​​ഒ​​​രാ​​​ളു​​​ടെ​​​ ​​​പ്ര​​​ത്യേ​​​ക​​​ ​​​ത​​​രം​​​ ​​​ന​​​ട​​​പ്പു​​​ക​​​ണ്ടാ​​​ൽ​​​ ​​​ത​​​ന്നെ​​​ ​​​ന​​​മ്മ​​​ളെ​​​ ​​​അ​​​ത് ​​​ഇ​​​പ്പോ​​​ഴും​​​ ​​​കൊ​​​തി​​​പ്പി​​​ക്കും.
വ​​​ലി​​​യ​​​ ​​​ന​​​ട​​​ന്മാ​​​രാ​​​ണെ​​​ന്ന് ​​​ക​​​രു​​​തു​​​ന്ന​​​വ​​​രാ​​​ണ​​​ല്ലോ​​​ ​​​ചു​​​റ്റം​​​ ?
ശ​​​രി​​​യാ​​​ണ്.​​​ ​​​അ​​​ത്ത​​​രം​​​ ​​​ആ​​​ളു​​​ക​​​ൾ​​​ ​​​നി​​​ര​​​വ​​​ധി​​​യു​​​ണ്ട്.​​​ ​​​അ​​​തി​​​നു​​​ള്ള​​​ ​​​പ്ര​​​ധാ​​​ന​​​ ​​​കാ​​​ര​​​ണം​​​ ​​​മി​​​ടു​​​ക്ക​​​ന്മാ​​​രു​​​മാ​​​യി​​​ ​​​പ​​​രി​​​ച​​​യം​​​ ​​​ഇ​​​ല്ലാ​​​ത്ത​​​താ​​​ണ്.​​​ ​​​പ്ര​​​തി​​​ഭാ​​​ധ​​​ന്മാ​​​രു​​​ടെ​​​ ​​​ജീ​​​വി​​​ത​​​ങ്ങ​​​ൾ​​​ ​​​അ​​​റി​​​യാ​​​നു​​​ള്ള​​​ ​​​മ​​​ന​​​സ് ​​​ഉ​​​ണ്ടാ​​​വു​​​ക​​​ ​​​എ​​​ന്ന​​​താ​​​ണ് ​​​പ്ര​​​ധാ​​​നം.​ ​
കു​​​ട്ട​​​നാ​​​ട്ടി​​​ൽ​​​ ​​​കു​​​ട്ടി​​​ക്കാ​​​ലം​​​ ​​​മു​​​ത​​​ൽ​​​ ​​​ഞാ​​​ൻ​​​ ​​​ക​​​ണ്ട​​​ ​​​ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ൾ​​​ ​​​ഇ​​​പ്പോ​​​ഴും​​​ ​​​എ​​​ന്റെ​​​ ​​​ബോ​​​ധ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ലു​​​ണ്ട്.​​​ ​​​വേ​​​റി​​​ട്ട​​​ ​​​അ​​​ത്ത​​​രം​​​ ​​​വ്യ​​​ക്തി​​​ ​​​ജീ​​​വി​​​ത​​​ങ്ങ​​​ളു​​​ടെ​​​ ​​​ഒ​​​രു​​​ ​​​ശ​​​ത​​​മാ​​​നം​​​ ​​​മാ​​​ത്ര​​​മേ​​​ ​​​ഞാ​​​ൻ​​​ ​​​സ്​​​​ക്രീ​​​നി​​​ൽ​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ളൂ​​​ .​​​ ​​​എ​​​ന്നെ​​​യൊ​​​ന്ന് ​​​തു​​​റ​​​ന്നു​​​വി​​​ടൂ​​​യെ​​​ന്ന് ​​​പ​​​റ​​​ഞ്ഞു​​​ ​​​ഇ​​​പ്പോ​​​ഴും​​​ ​​​എ​​​ത്ര​​​യോ​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ൾ​​​ ​​​ക്യൂ​​​ ​​​നി​​​ൽ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന​​​റി​​​യാ​​​മോ​?​ ​​​അ​​​വ​​​രെ​​​യൊ​​​ക്കെ​​​ ​​​എ​​​വി​​​ടെ​​​യെ​​​ങ്കി​​​ലു​​​മൊ​​​ന്ന് ​​​പ്ര​​​യോ​​​ഗി​​​ക്ക​​​ണ​​​മ​​​ല്ലോ​​​ ​​​എ​​​ന്ന​​​ ​​​ചി​​​ന്ത​​​യാ​​​ണ് ​​​എ​​​ന്റെ​​​ ​​​ഏ​​​റ്റ​​​വും​​​ ​​​വ​​​ലി​​​യ​​​ ​​​ഊ​​​ർ​​​ജ്ജം​​​ .​​​ ​​​ആ​​​ടി​​​ത്തീ​​​ർ​​​ത്ത​​​തി​​​നെ​​​ക്കാ​​​ൾ​​​ ​​​എ​​​ത്ര​​​യോ​​​ ​​​മ​​​നോ​​​ഹ​​​ര​​​മാ​​​ണ് ​​​ഇ​​​നി​​​യും​​​ ​​​ആ​​​ടാ​​​നു​​​ള്ള​​​ ​​​വേ​​​ഷ​​​ങ്ങ​​​ൾ.​​​ ​​​നാ​​​ട​​​കം,​​​ ​​​സം​​​ഗീ​​​തം,​​​ ​​​സാ​​​ഹി​​​ത്യം​​​ ​​​തു​​​ട​​​ങ്ങി​​​ ​​​നി​​​ര​​​വ​​​ധി​​​ ​​​ഘ​​​ട​​​ക​​​ങ്ങ​​​ൾ​​​ ​​​അ​​​തി​​​നു​​​ ​​​പ്ര​​​ചോ​​​ദ​​​ന​​​മേ​​​കും.
ആ​​​ദ്യ​​​ ​​​കാ​​​ല​ത്ത് ​​​നാ​​​യ​​​ക​​​തു​​​ല്യ​​​മാ​​​യ​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ൾ​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട​​​ല്ലോ​​​ ?
വ​​​ള​​​രെ​​​ ​​​കു​​​റ​​​ച്ചു​​​ ​​​സി​​​നി​​​മ​​​ക​​​ളി​​​ൽ​​​ ​​​അ​​​ത്ത​​​രം​​​ ​​​കേ​​​ന്ദ്ര​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളെ​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.​​​ ​​​വി​​​ല്ല​​​ന്മാ​​​രെ​​​ ​​​കാ​​​യി​​​ക​​​മാ​​​യി​​​ ​​​നേ​​​രി​​​ട്ടു​​​കൊ​​​ണ്ട് ​​​ധീ​​​ര​​​ത​​​ ​​​കാ​​​ണി​​​ക്കു​​​ന്ന​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളൊ​​​ന്നും​​​ ​​​ഞാ​​​ൻ​​​ ​​​അ​​​ധി​​​കം​​​ ​​​ചെ​​​യ്തി​​​ട്ടി​​​ല്ല​​​ .​​​ ​​​എ​​​ന്റെ​​​ ​​​ശാ​​​രീ​​​രി​​​ക​​​മാ​​​യ​​​ ​​​പ​​​രി​​​മി​​​തി​​​ക​​​ൾ​​​ ​​​കൊ​​​ണ്ടാ​​​യി​​​രി​​​ക്കാം​​​ ​​​അ​​​ത്ത​​​രം​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ൾ​​​ ​​​എ​​​ന്നെ​​​ ​​​തേ​​​ടി​​​ ​​​വ​​​രാ​​​ത്ത​​​ത്.​​​ ​​​ഒ​​​രു​​​ ​​​നാ​​​യ​​​ക​​​ന​​​ട​​​നാ​​​വു​​​ക,​​​ ​​​അ​​​തി​​​നു​​​വേ​​​ണ്ടി​​​ ​​​ക​​​ഠി​​​ന​​​മാ​​​യി​​​ ​​​പ​​​രി​​​ശ്ര​​​മി​​​ക്കു​​​ക​​​ ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​യൊ​​​ന്നും​​​ ​​​എ​​​നി​​​ക്ക് ​​​ക​​​ഴി​​​യു​​​ന്ന​​​ ​​​കാ​​​ര്യ​​​ങ്ങ​​​ള​​​ല്ല.​​​ ​​​ഇ​​​പ്പോ​​​ൾ​​​ ​​​എ​​​നി​​​ക്ക് ​​​വ്യ​​​ത്യ​​​സ്ത​​​മാ​​​യ​​​ ​​​വേ​​​ഷ​​​ങ്ങ​​​ൾ​​​ ​​​ചെ​​​യ്യാ​​​നു​​​ള്ള​​​ ​​​സ്വാ​​​ത​​​ന്ത്ര്യ​​​മു​​​ണ്ട്.​​​ ​​​ഒ​​​രു​​​ ​​​സീ​​​നി​​​ൽ​​​ ​​​മാ​​​ത്രം​​​ ​​​വ​​​രു​​​ന്ന​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളും​​​ ​​​പൊ​​​ട്ട​​​നും​​​ ​​​ഭീ​​​രു​​​വും​​​ ​​​സ്ത്രീ​​​ല​​​മ്പ​​​ട​​​നും​​​ ​​​പോ​​​ലെ​​​യു​​​ള്ള​​​ ​​​ഏ​​​തു​​​ത​​​രം​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളും​​​ ​​​ചെ​​​യ്യാം.​​​ ​​​നാ​​​യ​​​ക​​​നാ​​​യാ​​​ൽ​​​ ​​​ഇ​​​തൊ​​​ന്നും​​​ ​​​ക​​​ഴി​​​യി​​​ല്ല.

​​ചി​​​ല​​​ ​​​റൊ​​​മാ​​​ന്റി​​​ക് ​​​വേ​​​ഷ​​​ങ്ങ​​​ൾ​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​യോ​​​ജി​​​ക്കു​​​ന്ന​​​താ​​​യി​​​ ​​​തോ​​​ന്നി​​​യി​​​ട്ടു​​​ണ്ട് ?
അ​​​ര​​​പ്പ​​​ട്ട​​​ ​​​കെ​​​ട്ടി​​​യ​​​ ​​​ഗ്രാ​​​മ​​​ത്തി​​​ലെ​​​ ​​​ഗോ​​​പി,​​​ ​​​കേ​​​ളി​​​യി​​​ലെ​​​ ​​​റൊ​​​മാ​​​ൻ​​​സ് ​​​കു​​​മാ​​​ര​​​ൻ,​​​ ​​​രാ​​​ജ​​​ശി​​​ല്പി​​​യി​​​ലെ​​​ ​​​മാ​​​ധ​​​വ​​​ൻ,​​​യ​​​വ​​​നി​​​ക​​​യി​​​ലെ​​​ ​​​ബാ​​​ല​​​ഗോ​​​പാ​​​ല​​​ൻ​​​ ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​നി​​​ര​​​വ​​​ധി​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ൾ​​​ ​​​ആ​​​ ​​​ഗ​​​ണ​​​ത്തി​​​ൽ​​​ ​​​പെ​​​ടു​​​ത്താ​​​വു​​​ന്ന​​​വ​​​യാ​​​ണ് .​​​ ​​​ഇ​​​ത്ത​​​രം​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ൾ​​​ ​​​ചെ​​​യ്യു​​​മ്പോ​​​ൾ​​​ ​​​പു​​​തു​​​താ​​​യി​​​ ​​​എ​​​ന്ത് ​​​ചെ​​​യ്യാ​​​മെ​​​ന്ന് ​​​ഞാ​​​ൻ​​​ ​​​നോ​​​ക്കാ​​​റു​​​ണ്ട് .​​​ ​​​പ്ര​​​ത്യേ​​​കി​​​ച്ച് ​​​സം​​​ഗീ​​​ത​​​ ​​​പ്രാ​ധാ​​​ന്യ​​​മു​​​ള്ള​​​ ​​​വേ​​​ഷ​​​ങ്ങ​​​ൾ.​​​ ​​​അ​​​മ്പ​​​ല​​​ത്തി​​​ലെ​​​ ​​​ശാ​​​ന്തി,​​​ ​​​ആ​​​ശാ​​​രി,​​​ ​​​ത​​​യ്യ​​​ൽ​​​ക്കാ​​​ര​​​ൻ​​​ ,​​​ ​​​പ​​​ള്ളീ​​​ല​​​ച്ച​​​ൻ,​​​ ​​​അ​​​ദ്ധ്യാ​​​പ​​​ക​​​ൻ,​​​ ​​​സം​​​ഗീ​​​ത​​​ ​​​ഭാ​​​ഗ​​​വ​​​ത​​​ർ​​​ ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​വേ​​​ഷ​​​ങ്ങ​​​ളെ​​​ല്ലാം​​​ ​​​ക​​​ണ്ടി​​​ട്ട് ​​​പ​​​ല​​​രും​​​ ​​​എ​​​ന്നോ​​​ട് ​​​ചോ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട് ​​​വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി​​​ ​​​അ​​​ത്ത​​​രം​​​ ​​​തൊ​​​ഴി​​​ലു​​​ക​​​ളി​​​ൽ​​​ ​​​നി​​​പു​​​ണ​​​രാ​​​യി​​​രി​​​ക്കു​​​ന്ന​​​വ​​​രെ​​​പ്പോ​​​ലെ​​​ ​​​എ​​​ങ്ങ​​​നെ​​​ ​​​ചെ​​​യ്യാ​​​ൻ​​​ ​​​ക​​​ഴി​​​യു​​​ന്നു​​​വെ​​​ന്ന്.​​​ ​​​എ​​​ല്ലാം​​​ ​​​ഒ​​​രു​​​ ​​​ത​​​രം​​​ ​​​തോ​​​ന്നി​​​പ്പി​​​ക്ക​​​ൽ​​​ ​​​മാ​​​ത്ര​​​മാ​​​ണ്.​​​ ​​​എ​​​വി​​​ടെ​​​യൊ​​​ക്കെ​​​യോ​​​ ​​​വ​​​ച്ച് ​​​ന​​​മ്മ​​​ൾ​​​ ​​​ക​​​ണ്ട​​​ ​​​കാ​​​ഴ്ച​​​യി​​​ൽ​​​ ​​​നി​​​ന്നും​​​ ​​​ഓ​​​ർ​​​ത്തെ​​​ടു​​​ത്തു​​​ ​​​ചെ​​​യ്യു​​​ന്നു.
​​സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ​​​ ​​​വീ​​​ണ്ടും​​​ ​​​സി​​​നി​​​മ​​​ ​​​പ്ര​​​തീ​​​ക്ഷി​​​ക്കാ​​​മോ​​​ ?
ശ​​​രി​​​ക്കും​​​ ​​​ഇ​​​രു​​​ത്തം​​​ ​​​വ​​​ന്നി​​​ട്ട് ​​​ചെ​​​യ്ത​​​ ​​​സി​​​നി​​​മ​​​ ​​​ആ​​​യി​​​രു​​​ന്നി​​​ല്ല​​​ ​​​പൂ​​​രം.​​​ ​​​അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യ​​​ ​​​ഒ​​​രു​​​ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ​​​ ​​​ചെ​​​യ്യേ​​​ണ്ടി​​​ ​​​വ​​​ന്ന​​​താ​​​ണ്.​​​ ​​​സ​​​ർ​​​ഗാ​​​ത്മ​​​ക​​​ത​​​യു​​​ടെ​​​ ​​​പൂ​​​ർ​​​ണ​​​മാ​​​യ​​​ ​​​ല​​​ഹ​​​രി​​​ ​​​അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​ത് ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​മ്പോ​​​ഴാ​​​ണ്.​​​ ​​​ഞാ​​​ൻ​​​ ​​​ഇ​​​പ്പോ​​​ൾ​​​ ​​​സം​​​വി​​​ധാ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ ​​​കാ​​​ര്യ​​​മാ​​​യി​​​ ​​​ആ​​​ലോ​​​ചി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.​​​ ​​​ഒ​​​രു​​​പാ​​​ട് ​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ ​​​മ​​​ന​​​സി​​​ലു​​​ണ്ട് .​​​ ​​​മ​​​റ്റ് ​​​തി​​​ര​​​ക്കു​​​ക​​​ളൊ​​​ക്കെ​​​ ​​​ഒ​​​ഴി​​​ഞ്ഞു​​​ ​​​അ​​​തി​​​നു​​​ ​​​വേ​​​ണ്ട​​​ ​​​സാ​​​വ​​​കാ​​​ശം​​​ ​​​ല​​​ഭി​​​ക്കു​​​മ്പോ​​​ൾ​​​ ​​​എ​​​ഴു​​​ത്തു​​​ ​​​ജോ​​​ലി​​​ക​​​ളി​​​ലേ​​​ക്ക് ​​​ക​​​ട​​​ക്ക​​​ണം.
തി​​​ര​​​ക്കി​​​നി​​​ടെ​ ​കു​​​ടും​​​ബ​​​ജീ​​​വി​​​തം​​​ ​​​എ​​​ത്ര​​​ത്തോ​​​ളം​​​ ​​​ശ്ര​​​ദ്ധി​​​ക്കാ​​​ൻ​​​ ​​​ക​​​ഴി​​​ഞ്ഞു?
ഗൃ​​​ഹ​​​നാ​​​ഥ​​​ൻ​​​ ​​​എ​​​ന്ന​​​ ​​​നി​​​ല​​​യി​​​ൽ​​​ ​​​കു​​​ടും​​​ബ​​​ത്തി​​​ലെ​​​ ​​​ഒ​​​രു​​​പാ​​​ട് ​​​ന​​​ല്ല​​​ ​​​മു​​​ഹൂ​​​ർ​​​ത്ത​​​ങ്ങ​​​ൾ​​​ ​​​ന​​​ഷ്ട​​​മാ​​​യി​​​ട്ടു​​​ണ്ട് .​​​ ​​​ന​​​ല്ല​​​ ​​​ഭ​​​ർ​​​ത്താ​​​വും​​​ ​​​ന​​​ല്ല​​​ ​​​അ​​​ച്ഛ​​​നു​​​മൊ​​​ക്കെ​​​യാ​​​യി​​​ ​​​നി​​​ര​​​വ​​​ധി​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ൾ​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും​​​ ​​​ജീ​​​വി​​​ത​​​ത്തി​​​ൽ​​​ ​​​അ​​​തൊ​​​ന്നും​​​ ​​​ആ​​​കാ​​​ൻ​​​ ​​​ക​​​ഴി​​​ഞ്ഞി​​​ല്ല.​​​ ​​​എ​​​ന്റെ​​​ ​​​ജീ​​​വി​​​ത​​​ത്തി​​​ന്റെ​​​ ​​​ന​​​ല്ല​​​ ​​​കാ​​​ലം​​​ ​​​മു​​​ഴു​​​വ​​​ൻ​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളു​​​ടെ​​​ ​​​പി​​​റ​​​കെ​​​യു​​​ള്ള​​​ ​​​സ​​​ഞ്ചാ​​​ര​​​മാ​​​യി​​​രു​​​ന്നു.​​​ ​​​ന​​​മ്മു​​​ടെ​​​ ​​​വി​​​കാ​​​ര​​​വി​​​ചാ​​​ര​​​ങ്ങ​​​ളെ​​​ല്ലാം​​​ ​​​പ​​​ല​​​പ്പോ​​​ഴും​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളു​​​ടെ​​​ ​​​വി​​​കാ​​​ര​​​ങ്ങ​​​ളാ​​​യി​​​ ​​​മാ​​​ത്രം​​​ ​​​ചു​​​രു​​​ങ്ങി​​​പ്പോ​​​യി​​​ .​​​ ​​​മ​​​ക്ക​​​ളു​​​ടെ​​​ ​​​കാ​​​ര്യ​​​ങ്ങ​​​ളെ​​​ല്ലാം​​​ ​​​ഭാ​​​ര്യ​​​ ​​​സു​​​ശീ​​​ല​​​ ​​​ന​​​ന്നാ​​​യി​​​ ​​​ത​​​ന്നെ​​​ ​​​നോ​​​ക്കി.​​​ ​​​മ​​​ക്ക​​​ളാ​​​യ​​​ ​​​ഉ​​​ണ്ണി​​​ ​​​വേ​​​ണു​​​വും​​​ ​​​ക​​​ണ്ണ​​​ൻ​​​ ​​​വേ​​​ണു​​​വും​​​ ​​​ഇ​​​പ്പോ​​​ൾ​​​ ​​​ദു​​​ബാ​​​യി​​​ലാ​​​ണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEDUMUDI VENU
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.