SignIn
Kerala Kaumudi Online
Tuesday, 04 August 2020 5.32 PM IST

'എന്റെ മുൻ സഹപ്രവർത്തകനും ഈ ഗതി വന്നതിൽ സങ്കടമുണ്ട്: സച്ചിൻ പൈലറ്റും ബി.ജെ.പിയിലേക്കോ? ശക്തമായ സൂചന നൽകി ജ്യോതിരാദിത്യ സിന്ധ്യ

pilot

ന്യൂഡൽഹി: രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ രാജസ്ഥാൻ കോൺഗ്രസ് അദ്ധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് ബി.ജെ.പിയിൽ ചേരാനൊരുങ്ങുന്നു എന്ന ശക്തമായ സൂചന നൽകി ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. തന്റെ ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ചുള്ള സൂചന നൽകിയത്.

'എന്റെ മുൻ സഹപ്രവർത്തകനായ സച്ചിൻ പൈലറ്റും അരികുവത്കരിക്കപ്പെടുന്നതും രാജസ്ഥാൻ മുഖ്യമന്ത്രിയിൽ നിന്നും പീഡനമനുഭവിക്കുന്നതും കാണുമ്പോൾ സങ്കടമുണ്ട്. പ്രാഗത്ഭ്യത്തിനും കഴിവിനും വളരെ ചെറിയ സ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിലുള്ളത് എന്നാണ് ഇത് കാണിക്കുന്നത്' സിന്ധ്യയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു.

രാജസ്ഥാനില്‍ തന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനായി ബിജെപി 15 കോടി രൂപ വരെ വാഗ്ദാനം ചെയ്യുന്നതായി മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇന്നലെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, CONGRESS, BJP, RAJASTHAN GOVERNMENT, INDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.