SignIn
Kerala Kaumudi Online
Sunday, 20 September 2020 1.17 AM IST

പരിശോധനയ്‌ക്കിടെ ഡോക്‌ടർമാർക്ക് കൊവിഡ് പകർത്താൻ ശ്രമം, യുവാവ് അറസ്‌റ്റിൽ

test

മനാമ: പരിശോധനയ്ക്കിടെ മാസ്ക് അഴിച്ചുമാറ്റി ഡോക്ടർമാരുൾപ്പെടെയുള‌ളവരുടെ മുഖത്തേക്ക് മനപൂർവം ചുമച്ചയാളെ പൊലീസ് അറസ്റ്റുചെയ്തു. പരിശോധയിൽ ഇയാൾ കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമാവുകയും ചെയ്തു.മനാമയി​ലെ കൊവി​ഡ് പരി​ശോധനാ കേന്ദ്രത്തി​ലായി​രുന്നു ഞെട്ടി​പ്പി​ക്കുന്ന സംഭവം അരങ്ങേറി​യത്.

പരി​ശോധി​ക്കാൻ ഡോക്ടർമാർ തയ്യാറെടുക്കുന്നതി​നി​ടെയായി​രുന്നു യുവാവി​ന്റെ തോന്ന്യാസം. അതുവരെ മാസ്ക് ധരിച്ചിരുന്ന ഇയാൾ പെട്ടെന്ന് അത് മാറ്റി ഡോക്ടർമാരുൾപ്പെടെയുളള ആരോഗ്യപ്രവർത്തകരുടെ മുഖത്തേക്ക് ചുമയ്ക്കുകയായിരുന്നു. തുടർന്ന് തന്റെ കൈകൊണ്ട് അവരെ സ്പർശിക്കുകയും ചെയ്തു. ആരോഗ്യപ്രവർത്തകർ അറിയിച്ചതനുസരിച്ചെത്തിയ പൊലീസാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.

മനപൂർവം രോഗം പകർത്താൻ ശ്രമിച്ചെന്ന കേസാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ മൂന്നുവർഷംവരെ തടവും വൻ തുക പിഴയും ലഭിക്കും. യുവാവിനെതിരെയുളള വിചാരണ ആരംഭിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, COVID TEST, COUGH, ONEMAN ARRESTED IN MANAMA
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.