SignIn
Kerala Kaumudi Online
Thursday, 28 January 2021 3.32 PM IST

രണ്ടാം ജന്മത്തിലും കറണ്ടിനെ പിടിച്ചുകെട്ടി രതീഷ്, വൈദ്യുതി ദേഹത്തു കടത്തി ബൾബ് കത്തിക്കാം

ratheesh
രതീഷ് സ്വന്തം ശരീരത്തിൽക്കൂടി ഇലക്ട്രിക് വയർ ഉപയോഗിച്ച് ബൾബ് പ്രകാശിപ്പിക്കുന്നു

ആലപ്പുഴ:മരണവുമായി നടത്തിയ മല്പിടിത്തത്തിനൊടുവിൽ തിരികെ പിടിച്ച ജീവനുമായി പിന്നെയും കറണ്ടിൽ തൊടുമ്പേൾ രതീഷിന് (30) പേടിയുണ്ടായിരുന്നു. ദേഹത്ത് മാറ്റിക്കയറ്റിയ 'ചോര' പണി തരുമോ? പക്ഷേ, കറണ്ട് വീണ്ടും തോറ്റു, കരുവാറ്റ കൊച്ചുകൂനംപറമ്പിൽ രതീഷിനു മുന്നിൽ. രതീഷ് അറിയപ്പെടുന്നതുതന്നെ കറണ്ട് രതീഷ്‌ എന്നാണ്.

മേയ് 19ന് ‌ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ പാഞ്ഞുവന്ന ബുള്ളറ്റ് രതീഷിനെ ഇടിച്ചുതെറിപ്പിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രോമാ കെയർ ഐ.സി.യുവിൽ അബോധാവസ്ഥയിൽ ഒരു മാസത്തോളം. മടങ്ങിവരവ് സംശയമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പക്ഷേ, കറണ്ടിനെ തോല്പിക്കുന്ന രതീഷ് മടങ്ങിവന്നു; പത്ത് കുപ്പി രക്തത്തിന്റെ ബലത്തിൽ. വീട്ടിലെ വിശ്രമത്തിനു ശേഷം പേടിച്ചുപേടിച്ചാണ് വൈദ്യുതിയിൽ തൊട്ടു നോക്കിയത്. അന്യരക്തം ദേഹത്തുണ്ടായിരുന്നിട്ടും ഒന്നും സംഭവിച്ചില്ല. കറണ്ട് കറയിയിറങ്ങാൻ തുടങ്ങി.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മൈക്ക്‌സെറ്റ് സംഘത്തിനൊപ്പം കൂടിയതാണ് രതീഷ്. ഷോക്കടിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെ ദേഹത്തുകൂടി വൈദ്യുതി കയറ്റിവിട്ട് ബൾബ് കത്തിച്ചു. ചെരുപ്പിടാതെ ഇലക്ട്രിക്‌ പോസ്റ്റിലെ ഫ്യൂസിൽ വിരൽ തൊട്ടു. വൈദ്യുതി പ്രവഹിക്കുന്ന കമ്പിയുമായി കുളത്തിലിറങ്ങി മത്സ്യങ്ങളെ ഷോക്കടിപ്പിച്ച് പിടിച്ചു. നാട്ടുകാർ അദ്ഭുതത്തോടെ നോക്കിനിന്നു.

ഈ രക്തം ഇവിടെ വേണ്ട

വർഷങ്ങൾക്ക് മുമ്പ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ രക്തം ദാനം ചെയ്യാനെത്തിയപ്പോൾ ലാബുകാർ നമസ്‌കരിച്ചുപോയി! വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്നതു പോലെയുള്ള രക്തം. ഈ രക്തം വേണ്ടെന്നായി അവർ. അവിടെ നടത്തിയ പരിശോധനയിലാണ് ഹീമോഗ്ലോബിന്റെ അളവ് തീരെ കുറവാണെന്ന് കണ്ടത്. മുറിവുണ്ടായാൽ രക്തപ്രവാഹം നിലയ്ക്കാൻ പ്രയാസമാണ്. രക്തം ദാനം ചെയ്യാനും സാധിക്കില്ല.

തുടർന്നുള്ള വർഷങ്ങളിൽ മൈക്ക് സെറ്റുമായി എത്തുന്ന ഉത്സവപ്പറമ്പുകളിൽ രതീഷിന്റെ കറണ്ട് ഐറ്റവും ഇടം പിടിച്ചു. കമലമ്മയാണ് മാതാവ്. അവിവാഹിതനാണ്.

''ജനിതക ഘടനയിലെ പ്രത്യേകത കൊണ്ടാവാം ശരീരത്തിൽ വൈദ്യുതി പ്രവഹിപ്പിക്കാൻ സാധിക്കുന്നത്. വൈദ്യുതോർജത്തെ നിർവീര്യമാക്കുന്ന ഊർജം ശരീരത്തിലുണ്ട്. ഇതിന്റെ വിശദാംശം കണ്ടെത്താൻ രക്തപരിശോധന മാത്രം പോരാ, മജ്ജ പരിശോധന വേണം. ശരീരത്തിൽ സ്ഥിരമായി വൈദ്യുതി പ്രവഹിപ്പിക്കുന്നത് മസ്തിഷ്‌കത്തിനും നാഡികൾക്കും ബലക്ഷയമുണ്ടാക്കും.''

-ഡോ.ബി.പത്മകുമാർ, ആലപ്പുഴ മെഡിക്കൽ കോളേജ്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SPECIAL
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.