ആലപ്പുഴ: ജില്ലയിൽ കൊവിഡ് രോഗബാധിരുടെയും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ജാഗ്രതപാലക്കണമെന്ന് ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു അറിയിച്ചു. കരുതൽ ഇല്ലായ്മയും ജാഗ്രതക്കുറവുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആളുകൾ കൂട്ടം
കൂടുന്നതും, കൂട്ടമായി വന്ന് വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് അവശ്യവസ്തുക്കൾ വാങ്ങുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സമൂഹവ്യാപനം ഒഴിവാക്കുന്നതിനായി വ്യാപാരസ്ഥാപനങ്ങളുടേയും മറ്റും ഫോൺനമ്പർ ശേഖരിച്ച് അവശ്യവസ്തുക്കൾ ഫോണിലൂടെ ഓർഡർ കൊടുത്ത ശേഷം അവർ അറിയിക്കുന്ന മുറയ്ക്ക് കടകളിൽ എത്തി സാധനങ്ങൾ വാങ്ങണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.