SignIn
Kerala Kaumudi Online
Tuesday, 29 September 2020 8.34 AM IST

ദേശീയ വിദ്യാഭ്യാസ നയത്തെ അനുകൂലിച്ചും എതിർത്തും സംഘടനകൾ; സ്വകാര്യ പങ്കാളിത്തത്തിന് പ്രാമുഖ്യമെന്ന് ആക്ഷേപം

online-class

തിരുവനന്തപുരം: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്ല ആശയമാണെങ്കിലും , വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ പങ്കാളികൾക്ക് അമിത പ്രാധാന്യം ലഭിക്കുമെന്ന ആക്ഷേപം ഉയരുന്നു.

ഹയർ സെക്കൻഡറി തലം എടുത്തുകളയുന്നതിനോടാണ് കൂടുതൽ എതിർപ്പ്. മൂന്ന് വർഷ പ്രൈമറി വിദ്യാഭ്യാസം നടപ്പാക്കുന്ന കാര്യത്തിലും ചർച്ചകൾ വേണം. അതേ സമയം,മാതൃഭാഷയ്ക്ക് കിട്ടുന്ന പ്രാധാന്യത്തെ വിദ്യാഭ്യാസ വിദഗ്ദ്ധരും സംഘടനകളും അനുകൂലിക്കുന്നു.

അഞ്ചാം ക്ലാസ് വരെ മാതൃഭാഷാ പഠനം നിർബന്ധമാക്കിയത് സ്വാഗതാർഹമാണെന്ന് ഐക്യമലയാള പ്രസ്ഥാനം കൺവീനർ ആർ. നന്ദകുമാർ പറഞ്ഞു. സ്വാകാര്യ, പൊതുവിദ്യാഭ്യാസ മേഖലകൾക്ക് ഒരേ നിയമം വരുന്നത് സ്വകാര്യ മേഖലയെ വളർത്താനാണോയെന്ന ആശങ്കയുണ്ട്. വിദ്യാഭ്യാസത്തെ വിൽപ്പനച്ചരക്കാക്കുന്ന കാര്യങ്ങൾ പുതിയ നയത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു..പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യം രാ​ജ്യ​ത്തി​ന്റെ ഫെ​ഡ​റൽ സ്വ​ഭാ​വം ത​കർ​ക്കു​ക​യും വം​ശീ​യ​ത വ​ളർ​ത്തു​ക​യും ചെ​യ്യു​ന്ന​താ​ണെന്ന് വെൽ​ഫ​യർ പാർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡന്റ് ​ഹമീദ് വാണിയമ്പലം ചൂണ്ടിക്കാട്ടി. ആ​റാം ക്ലാ​സ് മു​തൽ തൊ​ഴിൽ പഠ​നം നിർ​ബ​ന്ധ​മാ​ക്കു​ന്ന​ത് കോർ​പ്പ​റേ​റ്റ് അ​ജ​ൻഡയു​ടെ ഭാ​ഗ​മാ​ണ്. ഇ​തി​ലൂ​ടെ വി​ദ്യാർ​ത്ഥി​കൾ കേ​വ​ല തൊ​ഴി​ലാർ​ത്ഥി​ക​ളാ​യി പ​രി​മി​ത​പ്പെ​ടും.

വർഗീയവൽക്കരണം:

കെ.എസ്.ടി.എ

വിദ്യാഭ്യാസം പൂർണമായും വാണിജ്യവൽക്കരിക്കുന്നതും, വർഗീയവൽക്കരിക്കുന്നതുമാണ് പുതിയ നയമെന്ന് കെ.എസ്.ടി.എ ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്ണൻ ആരോപിച്ചു 10, 11, 12 ക്ലാസുകളിലേക്ക് ഈക്വലൻസി സർട്ടിഫിക്കറ്റ് നൽകുന്നതോടെ ഔപചാരിക വിദ്യാഭ്യാസം പൂർണമായും നിർത്തലാക്കുമെന്ന സൂചനയാണ് ദേശീയ നയത്തിലുള്ളത്.

ഭരണഘടന ഉറപ്പ് നൽകുന്ന സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസ അവകാശത്തെ ഹനിക്കുന്നതാണ് നയമെന്ന് എഫ്.എസ്.ഇ.ടി.ഒ ആരോപിച്ചു..കേന്ദ്രം സംസ്ഥാനങ്ങളുമായി ആലോചിക്കാതെയും വിദ്യാഭ്യാസ വിദഗ്ദ്ധരുടെ അഭിപ്രായം തേടാതെയും ഏകപക്ഷീയമായി രൂപം നൽകിയ നയം സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുന്നതാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ALLEGATION ON ONLINE CLASSES
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.