SignIn
Kerala Kaumudi Online
Thursday, 13 August 2020 2.53 PM IST

കനലിന്റെ കരുത്ത്

manasi
അച്ഛനും അനുജത്തിയ്‌ക്കുമൊപ്പം മാനസി

ധൈ​ര്യ​വും​ ​ആ​ത്മ​വി​ശ്വാ​സ​വും...​ ​സ്വ​ന്തം​ ​ജീ​വ​ൻ​ ​പോ​യാ​ലും​ ​മ​റ്റൊ​രാ​ളു​ടെ​ ​ജീ​വ​ൻ​ ​ര​ക്ഷി​ക്ക​ണ​മെ​ന്ന​ ​നി​ശ്ച​യ​ദാ​ർ​ഢ്യം.​ ​അ​തു​ ​മാ​ത്ര​മാ​യി​രു​ന്നു​ ​അ​വ​ളു​ടെ​ ​കൈ​മു​ത​ൽ.

ഒ​ഡി​ഷ​യി​ലെ​ ​ബ​ലാം​ഗീ​ർ​ ​ജി​ല്ല​യി​ലെ​ ​ഒ​രു​ ​പാ​വം​ ​ആ​ദി​വാ​സി​ ​പെ​ൺ​കു​ട്ടി​ക്ക്,​ ​അ​തും​ ​പ​ത്തൊ​ൻ​പ​തു​കാ​രി​ക്ക് ​മ​റ്റെ​ന്തു​ ​ബ​ല​മു​ണ്ടാ​കാ​നാ​ണ്. എ​ന്നി​ട്ടും​ ​അ​വ​ൾ​ ​പ്ര​തി​ക​രി​ച്ചു.​ ​ശ​ക്ത​മാ​യി. അ​തി​ന് ​ഫ​ല​മു​ണ്ടാ​യി.​ ​ത​ന്റെ​ ​ഉ​റ്റ​വ​രും​ ​ബ​ന്ധു​ക്ക​ളും​ ​നാ​ട്ടു​കാ​രും​ ​അ​ട​ക്കം​ 6750​ ​ഓ​ളം​ ​കു​ടി​യേ​റ്റ​ത്തൊ​ഴി​ലാ​ളി​ക​ളെ​ ​മ​നു​ഷ്യ​ക്ക​ട​ത്തി​ന്റെ​ ​ക​റു​ത്ത​ഗ​ർ​ത്ത​ങ്ങ​ളി​ൽ​ ​നി​ന്ന് ​ര​ക്ഷി​ച്ച്,​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​കൈ​പി​ടി​ച്ച് ​ക​യ​റ്റാ​ൻ​ ​അ​വ​ൾ​ക്കാ​യി. ഈ​ ​പു​ലി​ക്കു​ട്ടി​യു​ടെ​ ​പേ​ര് ​മാ​ന​സി​ ​ബ​രി​ഹ​!.​ ​ധീ​ര​ത​യു​ടെ​ ​ഇ​ന്ത്യ​ൻ​ ​മു​ഖം.
ക​ഴി​ഞ്ഞ​ ​ജൂ​ലാ​യ് 30​ ​'​ലോ​ക​ ​മ​നു​ഷ്യ​ക്ക​ട​ത്ത് ​വി​രു​ദ്ധ​'​ ​ദി​ന​മാ​യി​രു​ന്നു.​ ​'​മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രെ​ ​ആ​ദ്യ​ ​പ്ര​തി​ക​ര​ണം​ ​ന​ട​ത്തു​ന്ന​വ​ർ​'​ ​എ​ന്ന​ ​തീ​മി​ൽ​ ​ന​ട​ന്ന​ ​ദി​നാ​ച​ര​ണ​ത്തി​ൽ​ ​ദേ​ശീ​യ​ ​വ​നി​താ​ ​ക​മ്മി​ഷ​ൻ​ ​മാ​ന​സി​യെ​ ​മു​ക്ത​ക​ണ്ഠം​ ​അ​നു​മോ​ദി​ച്ച​തോ​ടെ​യാ​ണ് ​ആ​ദി​വാ​സി​ ​പെ​ൺ​കൊ​ടി​യു​ടെ​ ​ധൈ​ര്യ​ത്തി​ന്റെ​യും​ ​സ​ഹ​ജീ​വി​ ​സ്നേ​ഹ​ത്തി​ന്റെ​യും​ ​സ​മാ​ന​ക​ളി​ല്ലാ​ത്ത​ ​ക​ഥ​ ​പു​റം​ലോ​കം​ ​അ​റി​ഞ്ഞ​ത്.

പ​ണ​ത്തി​നാ​യി
ജീ​വ​ൻ​ ​പ​ണ​യം​ ​വ​ച്ച​വർ
മു​ൻ​കൂ​ർ​ ​തു​ക​ ​ന​ൽ​കി​ ​ദ​രി​ദ്ര​രാ​യ​ ​പാ​വ​ങ്ങ​ളെ​ ​ഇ​ഷ്ടി​ക​ചൂ​ള​യി​ലെ​ത്തി​ക്കു​ന്ന​ ​ഇ​ട​നി​ല​ക്കാ​ര​ന്റെ​ ​കെ​ണി​യി​ൽ​ ​വീ​ണു​പോ​യ​വ​രു​ടെ​ ​ക​ഥ​യാ​ണി​ത്.​ ​ജീ​വി​ത​ത്തി​ലെ​ ​അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ ​മു​ത​ലെ​ടു​ത്താ​ണ് ​പാ​വ​പ്പെ​ട്ട​ ​ആ​ദി​വാ​സി​ക​ളെ​യും​ ​സാ​ധാ​ര​ണ​ക്കാ​രെ​യും​ ​വ​ൻ​കി​ട​ ​മു​ത​ലാ​ളി​മാ​ർ​ ​ചൂ​ഷ​ണം​ ​ചെ​യ്യു​ന്ന​ത്.​ ​ഇ​ട​നി​ല​ക്കാ​ർ​ക്കാ​ണ് ​ഇ​തി​ലെ​ ​പ്ര​ധാ​ന​റോ​ൾ.​ ​മ​നു​ഷ്യ​ക്ക​ട​ത്ത് ​കൊ​ണ്ട് ​പ​ണം​ ​നേ​ടു​ന്ന​തും​ ​അ​വ​രാ​ണ്.​ ​നി​വൃ​ത്തി​കേ​ടു​കൊ​ണ്ട് ​ക​ടം​ ​വാ​ങ്ങി​യ​ ​പ​തി​നാ​യി​ര​ങ്ങ​ൾ​ക്ക് ​വേ​ണ്ടി​ ​കു​ടും​ബ​സ​മേ​തം​ ​അ​ന്യ​നാ​ട്ടി​ലെ​ത്തി​ ​ചോ​ര​ ​നീ​രാ​ക്കേ​ണ്ടി​ ​വ​രു​ന്ന​ ​ആ​യി​ര​ങ്ങ​ളു​ടെ​ ​ജീ​വി​ത​മാ​ണ് ​മാ​ന​സി​ ​ര​ക്ഷി​ച്ച​ത്.​ ​അ​വ​രു​ടെ​ ​യാ​ത​ന​ ​അ​വ​ൾ​ക്ക് ​ന​ന്നാ​യി​ ​അ​റി​യാ​മാ​യി​രു​ന്നു.​ ​കാ​ര​ണം​ ​അ​വ​ളും​ ​അ​ച്ഛ​നും​ ​അ​ക്കൂ​ട്ട​ത്തി​ലൊ​രാ​ളാ​യി​രു​ന്നു.​ ​അ​മ്മ​യു​ടെ​ ​ചി​കി​ത്സ​യ്ക്ക് ​വേ​ണ്ടി​ ​ഇ​ട​നി​ല​ക്കാ​ര​നി​ൽ​ ​നി​ന്ന് ​മു​ൻ​കൂ​ർ​ ​കൈ​പ്പ​റ്റി​യ​ 28,000​ ​രൂ​പ​ ​ജോ​ലി​ ​ചെ​യ്ത് ​വീ​ട്ടാ​നാ​യാ​ണ് ​ഒ​ഡി​ഷ​യി​ലെ​ ​ബാ​ലം​ഗീ​ർ​ ​ജി​ല്ല​യി​ൽ​ ​നി​ന്ന് ​മാ​ന​സി​ ​അ​ച്ഛ​നും​ ​ഇ​ള​യ​ ​സ​ഹോ​ദ​രി​ക്കും​ ​ഒ​പ്പം​ ​ത​മി​ഴ്നാ​ട്ടി​ലെ​ത്തി​യ​ത്.​ ​തി​രു​വ​ള്ളു​വ​ർ​ ​ജി​ല്ല​യി​ലെ​ ​പു​തു​കു​പ്പ​ത്ത് ​മു​നു​സാ​മി​ ​എ​ന്ന​യാ​ളു​ടെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​ജി.​ഡി.​എ.​ ​ഇ​ഷ്ടി​ക​ ​ക​മ്പ​നി​യി​ലാ​യി​രു​ന്നു​ ​ജോ​ലി.​ ​അ​മ്മ​യു​ടെ​ ​ചി​കി​ത്സാ​ ​ചെ​ല​വി​നാ​യാ​ണ് ​പ​ണം​ ​വാ​ങ്ങി​യ​ത്.​ ​അ​ത് ​ഉ​ത​കി​യി​ല്ല.​ ​പ​ണം​ ​ചെ​ല​വാ​ക്കി​യെ​ങ്കി​ലും​ ​അ​മ്മ​ ​രോ​ഗ​ത്തി​ന് ​കീ​ഴ​ട​ങ്ങി​ ​മ​ണ്ണോ​ട് ​ചേ​ർ​ന്നു.​ ​അ​മ്മ​യു​ടെ​ ​ചി​ത​ ​അ​ണ​യും​ ​മു​ൻ​പേ​ ​മാ​ന​സി​യും​ ​കു​ടും​ബ​വും​ ​നാ​ട് ​വി​ട്ടു.​ ​അ​ദ്ധ്വാ​നി​ച്ച് ​ക​ടം​ ​വീ​ട്ടാ​നാ​യി​ ​ത​മി​ഴ​ക​ത്തെ​ ​ഇ​ഷ്ടി​ക​ ​ചൂ​ള​യി​ലെ​ത്തി.​ ​ഒ​ഡി​ഷ​യി​ലെ​ ​ബാ​ലം​ഗീ​ർ​ ,​ ​നൗ​പാ​ട,​ ​കാ​ലാ​ ​ഹാ​ണ്ടി​ ​ജി​ല്ല​ക​ളി​ൽ​ ​നി​ന്നു​ള്ള​ 355​ ​പേ​രാ​ണ് ​ജി.​ഡി.​എ​മ്മി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നത്.​ ​എ​ല്ലാ​വ​രും​ ​മു​ൻ​കൂ​ർ​ ​പ​ണം​ ​കൈ​പ്പ​റ്റി​ ​വ​ന്ന​വ​ർ.​ ​വൃ​ത്തി​കെ​ട്ട​തും​ ​യാ​ത​ന​ ​നി​റ​ഞ്ഞ​തു​മാ​യ​ ​തൊ​ഴി​ൽ​ ​സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് ​അ​വ​രെ​ ​അ​വി​ടെ​ ​കാ​ത്തി​രു​ന്ന​ത്.​ ​രാ​വി​ലെ​ ​നാ​ല് ​മു​ത​ൽ​ 10.30​ ​വ​രെ​യും​ ​വൈ​കി​ട്ട് ​മു​ത​ൽ​ ​രാ​ത്രി​ 10.30​ ​വ​രെ​യും​ ​ക​ഠി​ന​മാ​യ​ ​ജോ​ലി.​ ​ചെ​ല​വി​നാ​യി​ ​ആ​ഴ്ച​യി​ൽ​ 250​ ​രൂ​പ​ ​അ​നു​വ​ദി​ക്കും.​ ​അ​താ​യ​ത് ​ദി​വ​സം​ ​മു​പ്പ​ത് ​രൂ​പ​യി​ൽ​ ​താ​ഴെ.​ ​ക​രാ​ർ​ ​പ്ര​കാ​ര​മു​ള്ള​ ​നി​ശ്ചി​ത​ ​എ​ണ്ണം​ ​ഇ​ഷ്ടി​ക​ക​ളു​ടെ​ ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​കും​ ​വ​രെ​ ​ക​മ്പ​നി​യി​ൽ​ ​തു​ട​ര​ണം.​ ​ക​ഠി​ന​മാ​യി​ ​ജോ​ലി​ ​ചെ​യ്യ​ണം​ ​എ​ന്ന​താ​ണ് ​വ്യ​വ​സ്ഥ.


വി​ല്ല​നാ​യി​ ​കൊ​വി​ഡ്
അ​മ്മ​യു​ടെ​ ​ചി​കി​ത്സ​യ്ക്ക് ​വാ​ങ്ങി​യ​ ​തു​ക​ ​വീ​ട്ടാ​നാ​യി​ ​മാ​ന​സി​യും​ ​കൊ​ച്ച​നു​ജ​ത്തി​യും​ ​അ​ച്ഛ​നും​ ​ചോ​ര​നീ​രാ​ക്കി​ ​ജോ​ലി​ ​ചെ​യ്തു.​ ​ഊ​ണോ​ ​ഉ​റ​ക്ക​മോ​ ​പോ​ലു​മി​ല്ലാ​തെ.​ ​ആ​റു​മാ​സം​ ​ക​ഴി​ഞ്ഞ​തോ​ടെ​ ​കൊ​വി​ഡ് ​മ​ഹാ​മാ​രി​യെ​ത്തി.​ ​രോ​ഗ​വ്യാ​പ​നം​ ​രൂ​ക്ഷ​മാ​യ​തോ​ടെ​ ​സ​ർ​ക്കാ​രു​ക​ൾ​ ​അ​ന്യ​സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​ട്രെ​യി​ൻ​ ​അ​നു​വ​ദി​ച്ച​ ​വി​വ​ര​മ​റി​ഞ്ഞ് ​നാ​ട്ടി​ലേ​ക്ക് ​പോ​ക​ണ​മെ​ന്ന​ ​ആ​വ​ശ്യ​വു​മാ​യി​ ​മാ​ന​സി​യും​ ​സ​ഹ​ത്തൊ​ഴി​ലാ​ളി​ക​ളും​ ​ഉ​ട​മ​യെ​ ​സ​മീ​പി​ച്ചു.​ ​ക​രാ​ർ​ ​പ്ര​കാ​രമു​ള്ള​ ​ജോ​ലി​ ​പൂ​ർ​ത്തി​യാ​ക്കി​യാ​ൽ​ ​നാ​ട്ടി​ലേ​ക്ക് ​പോ​കാ​ൻ​ ​അ​നു​വ​ദി​ക്കാ​മെ​ന്ന് ​മു​നു​സാ​മി​ ​ഉ​റ​പ്പു​ന​ൽ​കി.​ ​അ​ങ്ങ​നെ​ ​രാ​വും​ ​പ​ക​ലും​ ​ക​ഠി​ന​മാ​യി​ ​വി​യ​ർ​പ്പൊ​ഴു​ക്കി​ ​ഒ​രാ​ഴ്ച​ ​കൊ​ണ്ട് ​അ​വ​ർ​ ​ഇ​ഷ്ടി​ക​ ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​ക്കി.​ ​പ​ക്ഷേ,​ ​യാ​ത്രാ​നു​മ​തി​ക്കാ​യി​ ​ഉ​ട​മ​യെ​ ​സ​മീ​പി​ച്ച​പ്പോ​ൾ​ ​അ​യാ​ൾ​ ​വാ​ക്കു​ ​മാ​റി.​ ​പോ​കാ​ൻ​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്നും​ ​ജോ​ലി​ ​തു​ട​ര​ണ​മെ​ന്നു​മാ​യി​ ​ഉ​ട​മ​യു​ടെ​ ​നി​ല​പാ​ട്.​ ​രോ​ഗ​ഭീ​തി​യും​ ​ഉ​റ്റ​വ​രെ​ ​കാ​ണാ​നു​ള്ള​ ​ആ​ഗ്ര​ഹ​വും​ ​അ​ട​ക്കാ​നാ​കാ​ത്ത​ ​നി​ല​യി​ലാ​യി​രു​ന്നു​ ​മി​ക്ക​വ​രും.​ ​വീ​ണ്ടും​ ​ര​ണ്ടാ​ഴ്ച​യോ​ളം​ ​ദി​വ​സ​വും​ 12​ ​മ​ണി​ക്കൂ​ർ​ ​വീ​തം​ ​ജോ​ലി​ ​ചെ​യ്യേ​ണ്ടി​ ​വ​ന്നു.​ ​വി​സ​മ്മ​തി​ച്ച​വ​രെ​ ​അ​വ​ർ​ ​താ​മ​സി​ക്കു​ന്ന​ ​താ​ത്‌​കാ​ലി​ക​ ​ഷെ​ഡ്ഡു​ക​ളി​ൽ​ ​നി​ന്ന് ​വ​ലി​ച്ചി​റ​ക്കി​ ​ബ​ല​മാ​യി​ ​ജോ​ലി​ ​ചെ​യ്യി​ച്ചു.​ ​ഒ​ടു​വി​ൽ,​ ​മേ​യ് 18​ ​ന് ​പ്ര​തി​ഷേ​ധം​ ​പ്ര​ക​ടി​പ്പി​ക്കു​ക​യും​ ​യാ​ത്ര​യ്ക്കു​ള്ള​ ​ത​യ്യാ​റെ​ടു​പ്പു​ക​ൾ​ ​ന​ട​ത്തു​ക​യും​ ​ചെ​യ്ത​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​ആ​ശീ​ർ​വാ​ദം​ ​എ​ന്ന​ ​സൂ​പ്പ​ർ​വൈ​സ​റു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഒ​രു​ ​സം​ഘം​ ​ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ ​വ​ടി​ക​ളും​ ​മ​റ്റ് ​ആ​യു​ധ​ങ്ങ​ളു​മാ​യി​ ​സ്ത്രീ​ക​ളെ​യും​ ​കു​ട്ടി​ക​ളെ​യും​ ​ഉ​ൾ​പ്പെ​ടെ​ ​ത​ല്ലി​ച്ച​ത​ച്ചു.​ ​നി​ര​വ​ധി​ ​പേ​ർ​ക്ക് ​ത​ല​യ്‌​ക്കും​ ​ന​ട്ടെ​ല്ലി​നും​ ​ഉ​ൾ​പ്പെ​ടെ​ ​സാ​ര​മാ​യി​ ​പ​രി​ക്കേ​റ്റു.​ ​ഇ​തി​നി​ടെ​ ​മാ​ന​സി​ ​അ​ക്ര​മി​ക​ളു​ടെ​ ​ക​ണ്ണി​ൽ​ ​പെ​ടാ​തെ​ ​സു​ര​ക്ഷി​ത​മാ​യ​ ​ഒ​രി​ടം​ ​ക​ണ്ടെ​ത്തി​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ഫോ​ണി​ൽ​ ​പ​ക​ർ​ത്തു​ക​യും​ ​അ​ധി​കൃ​ത​ര​യെും​ ​മ​റ്റും​ ​എ​സ്.​എം.​എ​സ് ​വ​ഴി​ ​വി​വ​രം​ ​അ​റി​യി​ച്ചു.​ ​ഭീ​ക​ര​മാ​യ​ ​മ​ർ​ദ്ദ​ന​ത്തി​ന്റെ​യും​ ​സ​ഹാ​യ​ത്തി​നാ​യി​ ​അ​ല​മു​റ​യി​ടു​ന്ന​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​യും​ ​ദൃ​ശ്യ​ങ്ങ​ൾ​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​ക​ത്തി​പ്പ​ട​ർ​ന്നു.​ ​മാ​ന​സി​യു​ടെ​ ​ബ​ന്ധു​ക്ക​ളി​ൽ​ ​നി​ന്ന് ​ല​ഭി​ച്ച​ ​പ​രാ​തി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​തി​രു​വ​ള്ളൂ​ർ​ ​പൊ​ലീ​സ് ​സ്ഥ​ല​ത്തെ​ത്തി​ ​കേ​സെ​ടു​ത്തു.​ ​ക​മ്പ​നി​ ​ഉ​ട​മ​ ​മു​നു​സാ​മി​ ​ഒ​ളി​വി​ൽ​ ​പോ​യെ​ങ്കി​ലും​ ​കൂ​ട്ടാ​ളി​ക​ളി​ൽ​ ​ചി​ല​ർ​ ​പി​ടി​യി​ലാ​യി.
ജി​ല്ലാ​ ​ഭ​ര​ണ​കൂ​ട​വും​ ​ത​മി​ഴ്നാ​ട് ​സ​ർ​ക്കാ​രും​ ​ദേ​ശീ​യ​ ​മ​നു​ഷ്യ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും​ ​അ​ന്താ​രാ​ഷ്ട്ര​ ​സ​ന്ന​ദ്ധ​ ​സം​ഘ​ട​ന​ക​ളും​ ​വി​ഷ​യ​ത്തി​ലി​ട​പെ​ട്ടു.​ ​ത​മി​ഴ്നാ​ട്ടി​ലെ​ ​ഇ​ഷ്ടി​ക​ ​ക​ള​ങ്ങ​ൾ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ന​ട​ക്കു​ന്ന​ ​മ​നു​ഷ്യ​ക്ക​ട​ത്തും,​ ​തൊ​ഴി​ൽ​ ​ചൂ​ഷ​ണ​വും​ ​വാ​ർ​ത്ത​ക​ളി​ൽ​ ​നി​റ​ഞ്ഞു.


ര​ക്ഷ​ക​രെ​ത്തു​ന്നു
മാ​ന​സി​യേ​യും​ ​അ​വ​ൾ​ക്കൊ​പ്പം​ ​ജോ​ലി​ചെ​യ്തി​രു​ന്ന​ 355​ ​പേ​രെ​യും​ ​സു​ര​ക്ഷി​ത​മാ​യി​ ​നാ​ട്ടി​ലെ​ത്തി​ക്കാ​ൻ​ ​ത​മി​ഴ്നാ​ട് ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​യി.​ ​ഒ​പ്പം​ ​തി​രു​വ​ള്ളൂ​രി​ലെ​ 30​ ​ഓ​ളം​ ​ഇ​ഷ്ടി​ക​ക​ള​ങ്ങ​ളി​ൽ​ ​സ​മാ​ന​മാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ജോ​ലി​ ​ചെ​യ്തി​രു​ന്ന​ 6500​ഓ​ളം​ ​ക​ട​ത്ത​പ്പെ​ട്ട​ ​തൊ​ഴി​ലാ​ളി​ക​ളെ​യും​ ​സ​ർ​ക്കാ​ർ​ ​ര​ക്ഷി​ച്ച് ​സ്‌​പെ​ഷ്യൽ​ ​ട്രെ​യി​നു​ക​ൾ​ ​വ​ഴി​യും​ 150​ ​ഓ​ളം​ ​ബ​സു​ക​ളി​ൽ ​ ​ക​യ​റ്റി​യും​ ​നാ​ട്ടി​ലെ​ത്തി​ച്ചു. ഒ​ഡി​ഷ,​ ​ബി​ഹാ​ർ,​ ​ഝാ​ർ​ഖ​ണ്ഡ്,​ ​ഉ​ത്ത​ർ​പ്ര​ദേ​ശ് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​വ​രാ​യി​രു​ന്നു​ ​ഏ​റെ​യും.

മാനസി നല്‌കിയ മോചനം
നീ​നു​തോ​മ​സ്,
ഡ​യ​റ​ക്ട​ർ​ ​ഒ​ഡി​ഷ​ ​പ്രൊ​ജ​ക്ട്സ്,
ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ജ​സ്റ്റി​സ് ​മി​ഷൻ
മാ​ന​സി​യു​ടെ​ ​ധൈ​ര്യം​ ​ര​ക്ഷി​ച്ച​ത് ​ആ​യി​ര​ക്ക​ണ​ക്കി​ന് ​ജീ​വ​നു​ക​ളെ​യാ​ണ്.​ ​ഒ​രു​ ​രൂ​പ​ ​പ്ര​തി​ഫ​ല​മി​ല്ലാ​തെ​ ​ഇ​ഷ്ടി​ക​ചൂ​ള​യി​ൽ​ ​അ​ഹോ​രാ​ത്രം​ ​പ​ണി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു​ ​അ​വ​ർ.​ ​മ​നു​ഷ്യ​രാ​ണെ​ന്ന​ ​പ​രി​ഗ​ണ​ന​പോ​ലും​ ​അ​വ​ർ​ക്ക് ​ല​ഭി​ച്ചി​രു​ന്നി​ല്ല.​ ​നി​സാ​ര​ ​തു​ക​യ്ക്കു​ ​വേ​ണ്ടി​ ​ജീ​വി​തം​ ​പ​ണ​യം​ ​വ​ച്ച​വ​ർ.​ ​മാ​ന​സി​ ​അ​വ​ർ​ക്ക് ​മോ​ച​നം​ ​സാ​ദ്ധ്യ​മാ​ക്കി.​ ​മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​യെ​ടു​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​ക​ണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS SCAN MANASI
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.