SignIn
Kerala Kaumudi Online
Tuesday, 20 October 2020 6.34 AM IST

ഫോർട്ടുകൊച്ചിക്ക് പ്രതിരോധം: ഇന്ന് ഓൺലൈൻ യോഗം

covid

കൊച്ചി: ഫോർട്ടുകൊച്ചി മേഖലയിലെ കൊവിഡ് രോഗപ്രതിരോധ നടപടികൾ ചർച്ചചെയ്യുന്നതിനായി ഇന്ന് രാവിലെ 11.30 ന് മന്ത്രി വി.എസ്. സുനിൽകുമാർ ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനാ ഭാരവാഹികളുടെയും യോഗം ഓൺലൈനിൽ നടത്തും. കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ അവശ്യസാധനങ്ങളുടെ വില്പന സമയക്രമംപാലിച്ച് ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

ജില്ലയിലെ കൊവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ കണ്ടെയ്ൻമെന്റ് സോണുകൾക്കായി ജില്ലാ ഭരണകൂടം പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് റൂറൽ എസ്.പി കെ. കാർത്തിക് വ്യക്തമാക്കി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരംഭിച്ചിരിക്കുന്ന ആരോഗ്യവകുപ്പിന്റെ കൺട്രോൾറൂം സൗകര്യം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു. ഫോർട്ടുകൊച്ചി മേഖലയിൽ പൊലീസ്, ആരോഗ്യവകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തും. കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി. കമ്മീഷ്ണർ ജി. പൂങ്കുഴലി, സബ് കളക്ടർ സ്‌നേഹിൽകുമാർ സിംഗ് എന്നിവർ പങ്കെടുത്തു.

നിർദേശങ്ങൾ:

1. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവ നടത്തുന്നവർ ആ വിവരം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം, പൊലീസ്, റവന്യൂ അധികൃതരെ അറിയിക്കണം.
2. കൊവിഡ് പോസിറ്റീവായ ആളുകൾ ഉള്ള പ്രദേശങ്ങൾ മാത്രമല്ല പ്രൈമറി, ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരുടെ എണ്ണക്കൂടുതലുള്ള പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണുകളാക്കും.

3. ആദിവാസി ഊരുകളിൽ പുറമേ നിന്നുള്ളവർക്കുള്ള സന്ദർശനവിലക്ക് കർശനമായി പാലിക്കണം.

# പരിശോധനാഫലം അറിയാൻ കൺട്രോൾ റൂം നമ്പർ

ആരോഗ്യവകുപ്പിന്റെ ജില്ലയിലെ കൺട്രോൾ റൂം നമ്പറുകൾ: 0484 2368802/ 2368902/ 2368702. കൊവിഡ് പരിശോധനാഫലം അറിയുന്നതിന് 8281449877 എന്ന നമ്പറിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ ബന്ധപ്പെടാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.