SignIn
Kerala Kaumudi Online
Tuesday, 29 September 2020 9.59 AM IST

അക്കൗണ്ട് നമ്പറിന്റെ അവസാന അക്കം അനുസരിച്ച് സമയക്രമീകരണം; സംസ്ഥാനത്തെ ബാങ്കുകൾ കർശന നിയന്ത്രണത്തിലേക്ക്

bank

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ബാങ്കുകളിൽ സമയക്രമീകരണം ഏർപ്പെടുത്തി. ഓണക്കാലത്ത് കൂടുതൽ ഇടപാടുകൾ നടക്കുന്നതിനാൽ ഉണ്ടാകുന്ന തിരക്കുകൾ കൂടി മുൻകൂട്ടി കണ്ടാണ് തീരുമാനം. തിങ്കളാഴ്‌ച മുതലാണ് സമയക്രമീകരണം നിലവിൽ വരിക. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയാണ് തീരുമാനമെടുത്തത്. വായ്‌പയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റ് ബാങ്ക് ഇടപാടുകൾക്കും നിയന്ത്രണങ്ങൾ ബാധകമല്ല. അടുത്ത മാസം ഒമ്പത് വരെയാണ് നിയന്ത്രണണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

0,1,2,3 എന്നീ അക്കങ്ങളിൽ അക്കൗണ്ടുകൾ അവസാനിക്കുന്നവർക്ക് രാവിലെ 10 മുതൽ 12 മണിവരെയാണ് സന്ദർശന സമയം. 4,5,6,7 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ടുള്ളവർക്ക് 12 മുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് സന്ദർശന സമയം. 8, 9 എന്നീ അക്കങ്ങളിൽ അക്കൗണ്ട് അവസാനിക്കുന്നവർക്ക് 2.30 മുതൽ വൈകിട്ട് നാലുമണി വരെ ബാങ്കുകളിൽ എത്താം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA BANK KOCHI OFFICE, BANK TRANSFERS, KERALA COVID, COVID BANK
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.