SignIn
Kerala Kaumudi Online
Friday, 04 December 2020 5.11 AM IST

സി.കെ.  മേനോൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു 

ck
അഡ്വ. സി.കെ. മേനോൻ വിദ്യാഭ്യാസ അവാഡുകൾ കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ സമ്മാനിക്കുന്നു

കൊച്ചി: നോർക്ക റൂട്ട്സ് വൈസ് ചെയർമാനും വ്യവസായ പ്രമുഖനുമായിരുന്ന അഡ്വ. സി.കെ. മേനോന്റെ പേരിലുള്ള വിദ്യാഭ്യാസ അവാർഡ് ദാനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓൺലൈനിൽ നിർവഹിച്ചു. സി.കെ. മേനോൻ വേർപിരിഞ്ഞതിന്റെ നഷ്ടം സമൂഹത്തിലെ സാധാരണക്കാർക്കാണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ ഉമ്മൻചാണ്ടി പറഞ്ഞു. കേരളത്തിലെ മതമൈത്രിക്ക് അകമഴിഞ്ഞ സഹായങ്ങൾ ചെയ്ത വ്യക്തിത്വമാണ് സി.കെ മേനോനെന്ന് മുൻ വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പിതാവ് തുടങ്ങിവച്ച സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റേയും പാത പിന്തുടരുമെന്ന് സി.കെ. മേനോന്റെ മകനും ബഹ്‌സാദ് ഗ്രൂപ്പിന്റെ ചെയർമാനുമായ ജെ.കെ. മേനോൻ പറഞ്ഞു.

തൃശൂർ പാട്ടുരായ്ക്കൽ ഡിവിഷനിലെ എസ്.എസ്.എൽ.സി, പ്‌ളസ് ടു പാസായ മുഴുവൻ വിദ്യാർത്ഥികൾക്കുമാണ് വിദ്യാഭ്യാസ അവാർഡ്. തിരഞ്ഞെടുത്ത അർഹരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽഫോണും എൽ.ഇ.ഡി ടിവിയും വിദ്യാഭ്യാസ അവാർഡ് ദാനത്തിന്റെ ഭാഗമായി നൽകും. ഡിവിഷൻ കൗൺസിലറും കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ജോൺ ഡാനിയൽ അദ്ധ്യക്ഷത വഹിച്ചു. ദീപക് എൻ കുഞ്ഞുണ്ണി, കോമളവല്ലി കുഞ്ഞുണ്ണി, വിനീത് വിജയൻ തുടങ്ങിയവർ സംബന്ധിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.